സി.എമ്മിന്റെ മരണം:സി.ബി.ഐ അന്വേഷണം വൈകരുത്‌-സംയുക്ത ജമാഅത്ത്‌

on Apr 8, 2010


കാഞ്ഞങ്ങാട്‌: സമസ്ത വൈസ് പ്രസിഡന്ടും മംഗലാപുരം, ചെമ്പിരിക്ക ഖാസിയുമായിരുന്ന സി.എം.അബ്‌ദുല്ല മൗലവിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം സി.ബി.ഐക്ക്‌ കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന്‌ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന്‌ കാഞ്ഞങ്ങാട്‌ സംയുക്ത മുസ്ലിം ജമാഅത്ത്‌ പ്രവര്‍ത്തകസമിതി യോഗം കേരള ഗവര്‍മെന്റിനോടും സി.ബി.ഐ അധികൃതരോടും ആവശ്യപ്പെട്ടു. അന്വേഷണകാര്യത്തില്‍ ബന്ധപ്പെട്ടവര്‍ കൈക്കൊള്ളുന്ന അലംഭാവവും നിസ്സംഗതയും സി.എമ്മിന്റെ ദുരൂഹ മരണത്തില്‍ മനസ്സ്‌ നീറിക്കഴിയുന്ന ലക്ഷക്കണക്കിന്‌ അനുയായി വൃന്ദത്തിന്റെ ആശങ്ക വര്‍ദ്ധിപ്പിക്കുമെന്ന്‌ യോഗം ചൂണ്ടികാട്ടി. പ്രസിഡണ്ട്‌ മെട്രോ മുഹമ്മദ്‌ ഹാജി അധ്യക്ഷത വഹിച്ചു. ഖാസി സയ്യിദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ജന.സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്‌ സ്വാഗതവും ജോ.സെക്രട്ടറി സി.മൊയ്‌തു മൗലവി നന്ദിയും പറഞ്ഞു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com