മാണിക്കോത്തെ യുവതിയെ കാണാതായി

on Apr 3, 2010

കാഞ്ഞങ്ങാട്‌ : മാണിക്കോത്തെ കൃഷ്‌ണന്റെ ഭാര്യയും കൊളവയലിലെ കെ.വി.അമ്പാടിയുടെ മകളുമായ രജനിയെ(27)കാണാനില്ലെന്നു പരാതി. മൂന്നു കുട്ടികളുടെ അമ്മയാണ്‌.
കഴിഞ്ഞ 30ന്‌ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലേക്കാണെന്നു പറഞ്ഞ്‌ വീട്ടില്‍ നിന്ന്‌ ഇറങ്ങിയതാണത്രേ. കൃഷ്‌ണന്‍ ഗള്‍ഫിലാണ്‌. ബന്ധു കെ.വി.ലക്ഷ്‌മണന്റെ പരാതിയില്‍ ഹൊസ്‌ദുര്‍ഗ്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷിക്കുന്നു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com