ചിത്താരിയില്‍ ജിലാനി റാത്തിബ് നേര്‍ച്ച ഇന്നലെ വിപുലമായി നടന്നു.

on Apr 12, 2010

ചിത്താരി:തൊള്ളായിരത്തി ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറാഖിലെ ബഗ്ദാദില്‍ ജീവിച്ച ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനി എന്ന ലോക പ്രശസ്ഥനായ സൂഫി വര്യന്റെ പേരില്‍ വര്‍ഷങ്ങളായ് കൊണ്ടാടുന്ന റാത്തിബ് നേര്‍ച്ച ഇന്നലെ (ഏപ്രീല്‍:11 ഞായറാഴ്ച)രാത്രി ചിത്താരി ഹൌദ്രൊസ് ജുമാമസ്ജിദില്‍ നടന്നു.ഇറാഖിലെ കൈലാനി (ജീലാനിയെന്നും പറയുന്നു)എന്ന സ്ഥലത്ത് ജനിച്ച മുഹിയദ്ധീന്‍ ശൈഖെന്ന വലിയ്യ് എല്ലാ ഔലിയാക്കളുടെയും 'ഖുത്തുബുല്‍ അഖ്ത്വാബ്'(കാഘട്ടത്തിന്റെ നേതാവ്)എന്നാണ് അറിയപ്പെടുന്നത്. പട്ടിണിയും പരിവട്ടവും മാറാവ്യാധികളും കൊണ്ട് പൊറുതി മുട്ടിയ പഴയകാല ചിത്താരിയിലെ പൂര്‍വ്വസൂരികളായ പണ്ടിതന്‍മാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തുടക്കമിട്ടതാണ് ഇന്നും കൊണ്ടാടപെടുന്ന ഈ റാത്തീബ്. അതു കെണ്ടുതന്നെ ചിത്താരിക്കാര്‍ ഈ റത്തിബിന് അന്നും ഇന്നും ഏറെ പുണ്യം കല്‍പ്പിക്കുന്നു. റാത്തിബിന്റെ ഭാഗമായ് ഞ്ഞായറാഴ്ച രാത്രി ഇറച്ചിയും പത്തിരിയും മുഴുവന്‍ നാട്ടുകാര്‍ക്കും വിതരണം ചെയ്യപ്പെട്ടു.വിതരണം ചെയ്യാനുള്ള ഇറച്ചി പള്ളിപരിസരത്ത് വെച്ച് കമ്മിറ്റിയുടെ ചെലവിലാണ്പാകം ചെയ്യാറുള്ളത്. എന്നാല്‍ പത്തിരി(നെയ്പത്തിരി)മഹല്ലിലെ എല്ലാ വീട്ടുകാരും സ്വന്തം ചിലവില്‍ ചുട്ടെടുത്ത് റാത്തീബ് ആരംഭിക്കുന്നതിന് മുമ്പ് പള്ളിയില്‍ എത്തിക്കാറാണ് പതിവ്.അങ്ങിനെ എല്ലാ വീട്ടില്‍ നിന്നും കെണ്ടുവരുന്ന പത്തിരി മദ്രസ്സാ ഹളില്‍ ഒന്നിച്ചുകൂട്ടിയിടും.റാത്തീബിനു ശേഷം ഈ പത്തിരികള്‍ ചീരണിയായി ഇറച്ചിയോടെപ്പം ജതി മത ഭേതമന്യേ എല്ലാവര്‍ക്കും വിതരണം ചെയ്യും കൂടാതെ ചിത്താരിയിലെ വീട്ടുകളിലേക്കും പൊര ഓഹരിയും വിതരണം ചെയ്യും. അങ്ങിനെ വര്‍ഷത്തില്‍ ഒരിക്കല്‍ കൊണ്ടാടുന്ന റാത്തിബ് ചിത്താരിക്കാരുടെ ഒരുമയുടെ എക്യത്തിന്റെ കഥകൂടി പറയുന്നു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com