എരുമാട് മഖാം ഉറൂസ് വെള്ളീയാഴ്ച തുടങ്ങും

on Apr 29, 2010

കാസര്‍കോട്: കര്‍ണാടക കുടക് ജില്ലയിലെ ചരിത്ര പ്രസിദ്ധമായ എരുമാട് മഖാം ഉറൂസ് ഏപ്രീല്‍ 30ന് (വെള്ളിയാഴ്ച) തുടങ്ങുമെന്ന് ഭാരവാഹികള്‍വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജുമുഅ നമസ്കാരത്തിന് ശേഷം മഖാം സിയാറത്തിന് എരുമാട് മുദരിസ് മുഹമ്മദലി ബാഖവി നേതൃത്വം നല്‍കും. ഡി.എം. ഉസ്മാന്‍ പതാക ഉയര്‍ത്തും. രാത്രി 8.30 ന് ദിക്റ് ഹല്‍ഖക്ക് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ ഉള്ളാള്‍ നേതൃത്വം നല്‍കും. സയ്യിദ് താജുദ്ദീന്‍ തങ്ങള്‍ മദനി, എം.എ.അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, കെ.പി. ഹംസ മുസ്ല്യാര്‍ ചിത്താരി പ്രസംഗിക്കും. ശനിയാഴ്ച രാത്രി മുസ്തഫ ബാഖവി മതപ്രഭാഷണം നടത്തും. മെയ് രണ്ടിന് രാത്രി ഏഴ് മണിക്ക് ഖത്തം ദുഅക്ക് സയ്യിദ് എസ്.പി.എച്ച്. തങ്ങള്‍ നേതൃത്വം നല്‍കും. ഇസ്മയില്‍ മിസ്ബാഹി മതപ്രഭാഷണം നടത്തും. മൂന്നിന് 11 മണിക്ക് എം.എസ്.എം. അബ്ദുല്‍ റഷീദ് സൈനി കാമില്‍ സഖാഫി മതപ്രഭാഷണം നടത്തും. ഒരു മണിക്ക് പൊതു സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ സംസാരിക്കും. രാത്രി മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മതപ്രഭാഷണം നടത്തും. നാലിന് അലവി സഖാഫി കൊളത്തൂര്‍, അഞ്ചിന് ഷൌക്കത്തലി മൌലവി, ആറിന് നൌഷാദ് സഖാഫി, ഏഴിന് അബ്ദുസമദ് പൂക്കോട്ടൂര്‍ മതപ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ കെ.ഹുസൈന്‍ സഖാഫി, കെ.ഇ. അഹമ്മദ് ഹാജി, സി.എ.ഹസൈനാര്‍ ഹാജി, എം.എ.ഹനീഫ് സംബന്ധിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com