പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങി; കാഞ്ഞങ്ങാട് ഗതാഗതക്കുരുക്കില്‍ തന്നെ

on Apr 10, 2010

കാഞ്ഞങ്ങാട്: കഴിഞ്ഞ അഞ്ചുവര്‍ഷമായി പോലിസും നഗരസഭയും കാഞ്ഞങ്ങാട്ടെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാന്‍ പല പദ്ധതികളും ആവിഷ്കരിച്ചുവെങ്കിലും നഗരത്തിലെ ഗതാഗതക്കുരുക്ക് അനുദിനം രൂക്ഷമാവുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് നഗരസഭ വാങ്ങിയ റബര്‍ ഹമ്പുകളും കോണുകളും പ്ളാസ്റിക് ബാരക്കുകളും പൊട്ടി തകര്‍ന്നിരിക്കുകയാണ്. ട്രാഫിക് പോലിസ് കുറവായതിനാല്‍ ടൌണില്‍ ഹോം ഗാര്‍ഡുകളെ നിയമിച്ചിരുന്നെങ്കിലും ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. പുതിയകോട്ടമുതല്‍ അതിഞ്ഞാല്‍ വരെ റോഡിന് ഇരുവശവും ഓട്ടോ റിക്ഷകള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുകയാണ്. കാഞ്ഞങ്ങാട് ബസ് സ്റാന്റില്‍ ബസ്സിറങ്ങിയവര്‍ക്ക് കാസര്‍കോട്ടേക്കുള്ള ബസ് പിടിക്കണമെങ്കില്‍ റോഡ് മുറിച്ചുകടക്കണം. ഇവിടെ ട്രാഫിക് സിഗ്നലുകളോ ബോര്‍ഡുകളോ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ വളരെ ബുദ്ധിമുട്ടിയാണ് റോഡു മുറിച്ചുകടക്കുന്നത്. ട്രാഫിക് പോലിസോ ഹോംഗാര്‍ഡോ മിക്കസമയത്തും ഉണ്ടാവുന്നില്ലെന്നും പരാതിയുണ്ട്. ദീര്‍ഘദൂര ബസ്സുകള്‍ക്ക് റോഡില്‍ തന്നെ സ്റ്റോപ്പ് അനുവദിച്ചതാണ് ഇവിടെ ഗതാഗതകുരുക്ക് രൂക്ഷമാവാന്‍ കാരണം. അലാമിപ്പള്ളി ബസ്സ്റാന്റ് ഉദ്ഘാടനം ചെയ്യാത്തതിനാല്‍ കാഞ്ഞങ്ങാട്ടെ ഗതാഗത പ്രശ്നം യാത്രക്കാര്‍ ദുരിതമാവുകയാണ്. ഗതാഗത പ്രശ്നം ജനമൈത്രി പോലിസും നഗരസഭ കൌണ്‍സില്‍ യോഗവും ചര്‍ച്ച ചെയ്യുന്നുണ്െടങ്കിലും ഇതുവരെയും പരിഹാരമുണ്ടായിട്ടില്ല.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com