പ്ളീമത്ത് പൌളര്‍ സ്പോര്‍ട്സ് കാറുമായി മമ്മുഞ്ഞി

on Apr 26, 2010

പള്ളിക്കര : വിദേശ കാറുകള്‍ കളിപ്പാട്ടമാക്കിയ ഉദുമ കാപ്പില്‍ മമ്മുഞ്ഞി വാഹനപ്രിയര്‍ക്ക് പ്രിയപ്പെട്ടവനായി. രണ്ടുപേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന പ്ളീമത്ത് പൌളര്‍ സ്പോര്‍ട്സ് കാറുമായി കഴിഞ്ഞദിവസം മമ്മുഞ്ഞി കാസര്‍കോട്ടെത്തി. പത്തുലക്ഷത്തിലേറെ ദിര്‍ഹം വിലമതിക്കുന്ന ഇത്തരം കാറുകള്‍ അപൂര്‍വാമായേ യു.എ.ഇയില്‍പോലും കാണാറുള്ളൂ. കൌമാരത്തില്‍ തന്നെ ഡ്രൈവിംഗ് പഠിച്ച മമ്മുഞ്ഞിക്ക് കാറുകള്‍ എന്നും ഹരമായിരുന്നു. ചെറുപ്പത്തില്‍ മമ്മുഞ്ഞിയെ സ്വാധീനിച്ചത് ചെറിയ വാഹനങ്ങളായിരുന്നു. ഇപ്പോഴാകട്ടെ കോടികള്‍ വിലമതിക്കുന്ന വമ്പന്‍ കാറുകളിലാണ് താല്‍പര്യം.ലിമിറ്റഡ് എഡിഷനായി കമ്പനി ഇറക്കിയ ഇത്തരം കാറുകള്‍ ലോകത്തുതന്നെ വിരളമാണ്. ഇന്ത്യയില്‍ ഇതാദ്യവും. ഇവ ഇന്ത്യയില്‍ ഇതുവരെ ഇറക്കുമതി ചെയ്തിട്ടില്ലെന്ന് മമ്മുഞ്ഞി പറയുന്നു. എറണാകുളം കലൂരില്‍ കെ.ബി.എം. ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടറായ മമ്മുഞ്ഞി അവിടെ പുത്തന്‍ കാര്‍ നിരത്തിലിറക്കിയപ്പോള്‍ മലയാള സിനിമാ താരങ്ങളടക്കം കാണാനെത്തി. വിശദമായി വിവരങ്ങള്‍ ആരായുകയും ചെയ്തു. ഒരു ലിറ്ററില്‍ രണ്ടു കിലോമീറ്ററാണ് മൈലേജ്. അമേരിക്കന്‍ മോഡലുകളായ ഹമ്മര്‍ എക്സ്ക്ളയഡ്, ഇ.എക്സ്.ടി, ക്രെഞ്ച് ലെയര്‍ സി. 300, ജര്‍മ്മന്‍ മോഡലായ ബി.എം.ഡബ്ള്യു എന്നിവയടക്കം ഏഴു വിദേശ കാറുകള്‍ മമ്മുഞ്ഞി കേരളത്തിലെ റോഡുകളിലിറക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ആര്‍.സി. ശരിയാക്കിക്കൊടുത്ത ദുബായ് കാര്‍നെറ്റിക് ക്ളബുമായി സഹകരിച്ചാണ് കേരളത്തിലേക്ക് കാറുകള്‍ കൊണ്ടുവരുന്നത്. ആവശ്യം കഴിഞ്ഞാല്‍ കാറുകള്‍ തിരിച്ചുകൊണ്ടുപോകാന്‍ കഴിയുംവിധമാണ് നടപടികള്‍ സ്വീകരിക്കുന്നത്. ഇതിന് ഇന്‍ഷുറന്‍സ് സൌകര്യവുമുണ്ട്. ഇന്ത്യയിലേക്ക് കയറ്റിയയക്കാന്‍ വന്‍തുക ചുങ്കമായി നല്‍കേണ്ടിവരുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. മമ്മുഞ്ഞിക്ക് ദുബായ് ക്ളബില്‍ ഗോള്‍ഡന്‍ മെമ്പര്‍ഷിപ്പുണ്ട്. കൂടുതല്‍ തവണ കാര്‍ കയറ്റുമതി ചെയ്തതാണ് ഗോള്‍ഡന്‍ മെമ്പര്‍ഷിപ്പിന് അര്‍ഹനായത്. ദ്രോണ എന്ന സിനിമയില്‍ മമ്മൂട്ടി ഉപയോഗിച്ചത് കഴിഞ്ഞതവണ മമ്മുഞ്ഞി കൊണ്ടുവന്ന ബി.എം.ഡബ്ള്യു. സ്പോര്‍ട്സ് കാറാണ്. പരേതനായ കെ.ബി. അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്. വര്‍ഷങ്ങള്‍ക്കുമുമ്പാണ് അബൂദാബിയിലെത്തിയത്. അവിടെ ഒട്ടേറെ അബായ (പര്‍ദ്ദ) കടകളുടെ ഉടമയാണ്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com