അജാനൂര്‍ പഞ്ചായത്ത് ഖരമാലിന്യ സംസ്കരണ പ്ളാന്റ് പാതിവഴിയില്‍ ഉപേക്ഷിച്ചു

on Apr 10, 2010

കാഞ്ഞങ്ങാട്: ലക്ഷങ്ങള്‍ ചെലവഴിച്ച് അജാനൂര്‍ പഞ്ചായത്ത് മാവുങ്കാലില്‍ നിര്‍മിച്ച ഖരമാലിന്യ സംസ്കരണപ്ളാന്റിന്റെ പ്രവര്‍ത്തനം എങ്ങുമെത്തിയില്ല. മാവുങ്കാല്‍ കെ.എസ്.ഇ.ബി സബ് സ്റേഷന് സമീപം ക്ളീന്‍ കേരള പദ്ധതി പ്രകാരം 2007ല്‍ ഉദ്ഘാടനം ചെയ്ത ഖരമാലിന്യ സംസ്കരണ പ്ളാന്റാണ് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും മാലിന്യ സംസ്കരണം ആരംഭിക്കാത്തത്്. ആദ്യം ഇവിടെ മണ്ണിരകമ്പോസ്റ്റ് നിര്‍മാണം തുടങ്ങി വിജയകരമായി നടന്നുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് പദ്ധതി മാറ്റുകയായിരുന്നു. 2005 ആഗസ്റ് 20നാണ് ഖരമാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കാന്‍ കെ വി കുഞ്ഞിരാമന്‍ എം.എല്‍.എ തറക്കല്ലിട്ടത്. കാസര്‍കോഡ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നിര്‍മാണം പൂര്‍ത്തിയാക്കി. 2007 ജനുവരി 13ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി പ്ളാന്റ് ഉദ്ഘാടനം നടത്തുകയും ചെയ്തു.എന്നാല്‍ ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയതല്ലാതെ പ്ളാന്റിന്റെ പ്രവര്‍ത്തനം ഇതുവരെയും ആരംഭിച്ചിട്ടില്ല.ഇതിനിടയില്‍ ഇവിടെ മാലിന്യ സംസ്കരണത്തിന് കൊണ്ടുവന്ന ഉപകരണങ്ങള്‍ കടത്തികൊണ്ടുപോയതായും പരാതിയുണ്ട്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com