രാവണേശ്വരത്ത്‌ സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലേറ്റുമുട്ടി; 11 പേര്‍ ആശുപത്രിയില്‍

on Apr 16, 2010

കാഞ്ഞങ്ങട്‌: രാവണേശ്വരത്ത്‌ ഫുട്‌ബോള്‍ മത്സരത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ 11 പേരെ പരിക്കുകളോടെ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവണേശ്വരം പൊടിപ്പള്ളത്തെ വിനോദ്‌(28), ആലക്കോട്ടെ രഞ്‌ജിത്ത്‌(28), സജിത്ത്‌(20), വിജിത്ത്‌(22), ശ്രീജിത്ത്‌(22), പ്രദീഷ്‌(23), പൊടിപ്പള്ളത്തെ ഭാസ്‌ക്കരന്‍(37), ചിരുത(52), അമ്മിണി(50) എന്നിവരെയും, രാവണേശ്വരത്തെ കുഞ്ഞിക്കോരന്റെ ഭാര്യ നാരായണി(60) , മക്കളായ വിജയന്‍(48), സുധീരന്‍(34) എന്നവരെയും പരിക്കുകളോടെ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷു ദിവസം 1.30 മണിയോടെ ഒരു സംഘം മാരകായുധങ്ങളുമായി വീട്‌ കയറി ആക്രമിക്കുകയായിരുന്നുവെന്നാണ്‌ നാരായണിയുടെ പരാതി. സുധീഷ്‌, വിജയന്‍, സുനില്‍, രവി, ബിജു തുടങ്ങി മുപ്പതോളം വരുന്ന സംഘം തങ്ങളെ ആക്രമിക്കുകയെന്നായിരുന്നു വിനോദിന്റെ പരാതി. രാവണേശ്വരം ഗവ. ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ വിഷു ദിവസം സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ സംഘടിപ്പിച്ചിരുന്നു. ഫൈനലില്‍ ബ്രദേഴ്‌സ്‌ ക്ലബ്ബ്‌ രാവണേശ്വരവും കൃഷ്‌ണപിള്ള മുക്കോടും തമ്മിലാണ്‌ ഏറ്റുമുട്ടിയത്‌. മത്സരത്തില്‍ ബ്രേഴ്‌സ്‌ ക്ലബ്ബ്‌ രാവണേശ്വരമാണ്‌ വിജയിച്ചത്‌. രണ്ട്‌ ടീമുകളെയും പരസ്‌പരം പിന്തുണയ്‌ച്ചവരാണ്‌ ഏറ്റുമുട്ടിയത്‌. സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ നേരത്തെ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും സംഘട്ടനത്തിന്‌ കാരണമായിരുന്നു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com