അജാനൂര്‍: കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റും മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗവുമായ മെട്രോ മുഹമ്മദ് ഹാജിയുടെ ഭാര്യാ പിതാവ് ചിത്താരി ചാമുണ്ഡിക്കുന്നിലെ മുക്കൂട് അബ്ദുല്‍ ഖാദര്‍ ഹാജി(80) നിര്യാതനായി. പൊതുകാര്യ പ്രസക്തനും ദീനി സ്‌നേഹിയുമായ അബ്ദുല്‍ ഖാദര്‍ ഹാജി കാഞ്ഞങ്ങാട്ടെ ആദ്യ കാല ഹോട്ടല്‍ വ്യാപാരിയായിരുന്നു. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്ത് മെട്രോപോള്‍ ഹോട്ടല്‍ സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നു. ഏതാണ്ട് 20 വര്‍ഷത്തോളം സിങ്കപ്പൂരില്‍ ബിസിനസ് നടത്തിയിട്ടുണ്ട്. കോട്ടച്ചേരി ടൗണിലെ മെട്രോ ടൂറിസ്റ്റ് ഹോം പാര്‍ട്ണര്‍ കൂടിയാണ്. മുക്കൂട്ടെ അബ്ദുല്ലയുടെയും ഖദീജയുടെയും മകനാണ്.
ഭാര്യ: ആസ്യ ഹജ്ജുമ്മ, മക്കള്‍: സുഹ്‌റ (ചിത്താരി), സൈനബ (ചിത്താരി), മുഹമ്മദ് കുഞ്ഞി(ബിസിനസ് മുംബൈ), ഉമൈബ(മുക്കൂട്), കുഞ്ഞബ്ദുല്ല (ബിസിനസ്, കാഞ്ഞങ്ങാട്), സുബൈര്‍, ഹസന്‍ (ഇരുവരും ഷാര്‍ജ), പരേതനായ ഷെറീഫ്. മറ്റുമരുമക്കള്‍: അബൂബക്കര്‍ (ഉമുല്‍ഖൊയിന്‍ കെ. എം. സി.സി സെക്രട്ടറി), നസീമ (ചിത്താരി), അബ്ദുല്ല (ഷാര്‍ജ), സമീറ (വാണിയംപാറ), സമീറ (കല്ലൂരാവി), ഷമീമ (മാണിക്കോത്ത്), സുഹ്‌റ(അതിഞ്ഞാല്‍ തെക്കെപ്പുറം). സഹോദരങ്ങള്‍: അബ്ദുല്‍ റഹിമാന്‍ മുക്കൂട്, ആയിസുമ്മ (ചിത്താരി), പരേതരായ മെട്രോപോള്‍ യൂസഫ് ഹാജി, കുഞ്ഞാമദ് (മുക്കൂട്), മുഹമ്മദ് (മുക്കൂട്). മയ്യത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ചിത്താരി ഖിളര്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി.
മുക്കൂട് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ നിര്യാണത്തില്‍ കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, എം. കെ. മുനീര്‍, കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സിഡ്‌കോ ചെയര്‍മാനുമായ സി. ടി. അഹമ്മദലി, കെ. എം. ഷാജി എം എല്‍ എ, എസ്. വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി. കെ. പി. അബ്ദുല്‍ ഖാദര്‍ മൗലവി, ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, വൈസ് പ്രസിഡന്റുമാരായ പി. മുഹമ്മദ് കുഞ്ഞി .മാസ്റ്റര്‍, എ. ഹമീദ് ഹാജി, ജനറല്‍ സെക്രട്ടറി എം. സി. ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീനാ താജുദ്ദീന്‍, വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. പി. നസീമ ടീച്ചര്‍, വൈസ് പ്രസിഡന്റ് പി. ബാലകൃഷ്ണന്‍, ഹൊസ്ദുര്‍ഗ് സി. ഐ. കെ. വി. വേണുഗോപാല്‍, കെ. പി. സി. സി അംഗം അഡ്വ. എം. സി. ജോസ്, ബി. ജെ. പി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍, സോഷ്യലിസ്റ്റ് ജനതാ ജില്ലാ പ്രസിഡന്റ് എ. വി. രാമകൃഷ്ണന്‍, സി .പി. എം നേതാക്കളായ അഡ്വ.പി. അപ്പുക്കുട്ടന്‍, വി.വി. രമേശന്‍, ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബശീര്‍ വെള്ളിക്കോത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം. അസിനാര്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.