കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന് വീണ്ടും ചിറക് മുളക്കുന്നു.

on Nov 22, 2012

മേല്‍പ്പാലം: സ്റ്റേ ഹരജി കോടതി ഇന്ന് പരിഗണിച്ചു; തിങ്കളാഴ്ച വീണ്ടും പരിഗണിക്കും ; മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് യോഗം
കാഞ്ഞങ്ങാട് : സ്വാര്‍ത്ഥ മോഹികള്‍ അരിഞ്ഞുവീഴ്ത്തിയ കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന് വീണ്ടും ചിറക് മുളക്കുന്നു. കോട്ടച്ചേരി- ആവിക്കര മേല്‍പ്പാലത്തിന്റെ തടസ്സം നീക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയ നിവേദനത്തെതുടര്‍ന്ന് ഇന്നലെ തിരുവനന്തപുരത്ത് വ്യവസായ മന്ത്രിയുടെ ചേംബറില്‍ ചര്‍ച്ച നടന്നു. കുഞ്ഞാലിക്കുട്ടിക്ക് പുറമെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും ചര്‍ച്ചയില്‍ പങ്കെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, ജില്ലാ ജനറല്‍ സെ ക്രട്ടറി എം സി ഖമറുദ്ദീന്‍, ട്ര ഷറര്‍ എ അബ്ദുള്‍ റഹ്മാന്‍, പി ബി അബ്ദുള്‍ റസാക്ക് എം എല്‍എ, എന്‍ എ നെല്ലിക്കുന്ന് എം എല്‍എ, മണ്ഡലം ലീഗ് ഭാരവാഹികളായ ബഷീര്‍ വെള്ളിക്കോത്ത്, യു വി അസൈനാര്‍, എം ഇബ്രാഹിം എന്നിവരാണ് മന്ത്രി തല ചര്‍ച്ചയില്‍ പങ്കെടുത്തത്. പാലത്തിന്റെ നിയമപരവും സാങ്കേതികവുമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അടുത്ത മാസം ആദ്യം നിയമസഭാ സമ്മേളന കാലത്ത് വിശദമായ ചര്‍ച്ച നടത്താന്‍ ഇന്നലത്തെ യോഗത്തില്‍ ധാരണയായി. റെയില്‍വെയുടെയും കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെയും യോഗത്തിലേക്ക് വിളിപ്പിക്കും. കാഞ്ഞങ്ങാട്ടെ ജനപ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിക്കും. ഇതിനിടെ മേല്‍പ്പാലത്തിന്റെ നടപടി തടസ്സപ്പെടുത്തി കേരള ഹൈക്കോടതിയില്‍ ചില സ്ഥലമുടകള്‍ നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിച്ചു. തിങ്കളാഴ്ച വീണ്ടും പരിഗണിക്കുന്നതിനായി ഹരജി മാറ്റിവെച്ചു. നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച സ്റ്റേ ഉത്തരവ് നീങ്ങികിട്ടിയാല്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് അത് കരുത്ത് പകരും..

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com