ഹെലികോപ്റ്ററില്‍ കയറി വധു കല്യാണ മണ്ഡപത്തിലേക്ക്

on Dec 27, 2012



Posted on: 27 Dec 2012


അന്തിക്കാട്: താലികെട്ടിന് വധു ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത് ഹെലികോപ്റ്ററില്‍. ആലപ്പാട് പെരുമ്പിള്ളിവീട്ടില്‍ ബലരാമന്റെയും ഷീലയുടെയും മകള്‍ ഷബിനയാണ് ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ചാഴൂരില്‍നിന്ന് ബന്ധുക്കളോടൊപ്പം ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ കതിര്‍മണ്ഡപത്തിലേക്ക് പോയത്. ഇടുക്കി കല്ലാര്‍ ഉഷ സദനത്തിലെ സത്യദാസിന്റെയും ജയയുടെയും മകന്‍ അനീഷ് ആണ് ഷബിനയെ താലി ചാര്‍ത്തിയത്.

ഷബിനയും അനീഷും സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാരാണ്. ഷബിന മാതാപിതാക്കളോടൊപ്പം വര്‍ഷങ്ങളായി മുംബൈയിലാണ് താമസം. അനീഷ് ജബല്‍പുരിലും.

ചാഴൂരിലെ ഇരട്ടപ്പാലത്തിന് സമീപത്തെ കോള്‍പ്പാടത്താണ് ഹെലിപ്പാഡ് ഒരുക്കിയത്. ഡല്‍ഹിയിലെ ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനിയുടെ വാടക ഹെലികോപ്റ്ററാണ് വിവാഹയാത്രയ്ക്ക് ഏര്‍പ്പെടുത്തിയത്. രാവിലെ 8 മണിയോടെ അമ്മ ഷീല, സഹോദരന്‍ വിജീഷ്, ഭാര്യ നിഷ, മോഹനന്‍, രജനി എന്നിവരും വധുവിനോടൊപ്പം ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ക്ക് പോയി.

വധുവിനെ യാത്രയാക്കാന്‍ കോള്‍പ്പാടത്ത് നിരവധിപേര്‍ തടിച്ചുകൂടി. എട്ടുമിനിറ്റുകൊണ്ട് ഹെലികോപ്റ്റര്‍ ഗുരുവായൂരിലെ ശ്രീകൃഷ്ണകോളേജ് മൈതാനിയില്‍ ഇറങ്ങി. 

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com