സംസ്ഥാനം സഹകരിച്ചാല്‍ കുശാല്‍നഗറില്‍ മേല്‍പ്പാലമെന്ന് റെയില്‍വെ മന്ത്രാലയം

on Dec 26, 2012

കാഞ്ഞങ്ങാട് : സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ കുശാല്‍ നഗര്‍ മേല്‍പ്പാലത്തിന് അനുമതി നല്‍കാമെന്ന് റെയില്‍വേ വകുപ്പ്. സതേണ്‍ റെയില്‍വേ ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ (ചെന്നൈ) എം ശ്രീനിവാസുലു വെളിപ്പെടുത്തി. സംസ്ഥാന സര്‍ക്കാറിന്റെ സഹകരണമുണ്ടായാല്‍ 2013-14 വര്‍ഷത്തെ റെയില്‍വെ മരാമത്ത് പദ്ധതിയില്‍ കുശാല്‍ നഗര്‍ മേല്‍പ്പാലം ഉള്‍പ്പെടുത്താമെന്ന് റെയില്‍വേ സംബന്ധിച്ചു. പാലക്കാട് ഡിവിഷനിലെ ഷൊര്‍ണ്ണൂര്‍ -മംഗലാപുരം സെക്ഷനില്‍ നീലേശ്വരം -കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ കുശാല്‍ നഗറില്‍ മേല്‍പ്പാലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അയച്ച നിവേദനത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുമായി കത്തിടപാടുകള്‍ നടത്തിവരുന്നതായും അദ്ദേഹം അറിയിച്ചു. കുശാല്‍ നഗര്‍ മേല്‍പ്പാലത്തിന് റെയില്‍വേ വകുപ്പ് നിലപാട് കൈക്കൊള്ളുമെന്ന പ്രതീക്ഷയില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ റെയില്‍വേ ബജറ്റ് മേല്‍പ്പാലത്തിന് തുക വകയിരുത്തുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ മുഹമ്മദ് കുഞ്ഞി, കണ്‍വീനര്‍ കെ പി മോഹനന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതിനിധി സംഘം ജനുവരി ആദ്യവാരം ന്യൂഡല്‍ഹിയില്‍ റെയില്‍വേ വകുപ്പ് മന്ത്രിയെ കാണുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിലും കടുത്ത സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമത്തിലാണ് ആക്ഷന്‍ കമ്മിറ്റി..

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com