കാസര്‍കോട്:കാസര്‍കോട്ട് ഇടക്കിടെ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ നാലു മാഫിയകളാണെന്ന് സൂചന. നേരത്തേ ഇത്തരത്തിലുള്ള സംശയങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും പോലീസ് കാര്യമായി അന്വേഷിച്ചിരുന്നില്ല. ഇതിനെതിരെ ഉചിതമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ക്രമസമാധാനരംഗം വഷളമാകുമെന്നാണ് വിലയിരുത്തുന്നത്. ഇക്കാര്യം ശനിയാഴ്ച തിരുവന്തപുരത്ത് ഇന്റലിജന്‍സ് എഡിജിപി വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചര്‍ചചെയ്തിട്ടുണ്ട്.
മണല്‍ മാഫിയ, ക്വട്ടേഷന്‍ സംഘം, കോഴി മാഫിയ, കുഴല്‍പണ മാഫിയ എന്നിവയാണ് കാസര്‍കോട്ടെ കുഴപ്പങ്ങള്‍ക്ക് കാരണം. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഓര്‍ഗനൈസിഡ് ഗുണ്ടാ സംഘങ്ങള്‍ സജീവമാണെന്നും അധികൃതര്‍ വിലയിരുത്തുന്നു. നിസാര കാര്യങ്ങള്‍ക്കു പോലും ക്വട്ടേഷന്‍ സംഘങ്ങളെ രംഗത്തിറക്കുന്നുവെന്നും ഇതു ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും വിലയിരുത്തുന്നു. മണല്‍ മാഫിയകളുമായി ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധം ഉള്ളതായും സംശയിക്കുന്നു. ഇക്കാര്യം രഹസ്യമായി അന്വേഷിച്ചുവരികയാണ്.
നേരത്തേ സ്പിരിറ്റ്, ചാരായം എന്നിവയുടെ കടത്തുമായി ബന്ധപ്പെട്ടായിരുന്നു പല കുഴപ്പങ്ങളും ഉണ്ടായിരുന്നത്. ഇപ്പോള്‍ അവ അല്‍പം കുറഞ്ഞിട്ടുണ്ട്. അവയുടെ സ്ഥാനമാണ് ഇപ്പോല്‍ മണല്‍ കടത്തുകാരും, മയക്കുമരുന്നു കടത്തുകാരും ഏറ്റെടുത്തിരിക്കുന്നത്. കുഴപ്പങ്ങളുണ്ടാക്കി മുതലെടുക്കാന്‍ കാത്തുനില്‍ക്കുന്നവരും നമുക്കിടയിലുണ്ട്. കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ് അവരുടെ സൂത്രം. രാഷ്ട്രീയ ചേരിതിരിവിന്റെ പേരില്‍ ഉടലെടുക്കുന്ന അസ്വാരസ്യങ്ങള്‍ക്ക് വര്‍ഗീയതയുടെ നിറം കൊടുക്കാന്‍ അത്തരക്കാര്‍ തക്കം പാര്‍ത്തിരിക്കുകയാണ്. അതിനിടെ അമ്പലത്തിനും, പള്ളിക്കും കല്ലെറിയുകയോ, പെയ്ന്റടിക്കുകയോ ചെയ്ത് എരിതീയില്‍ എണ്ണയൊഴിക്കാനും ചില സാമൂഹിക വിരുദ്ധര്‍ ശ്രമിക്കുന്നു.
കുഴപ്പക്കാരെ അടിച്ചമര്‍ത്താനുള്ള പോലീസ് നടപടികളെ രാഷ്ട്രീയക്കാരും മറ്റും ചേര്‍ന്ന് വിഫലമാക്കുകയാണെന്നും ഇതു ഭാവിയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ബന്ധപ്പെട്ടവര്‍ വിലയിരുത്തുന്നു. കോഴിമാഫിയയും ജില്ലയില്‍ ശക്തി പ്രാപിക്കുന്നുണ്ട്. കോഴികള്‍ക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി വിലകൂട്ടി വില്പന നടത്തുന്നു. സംഘം കര്‍ണാടകയില്‍ നിന്നും വന്‍തോതില്‍ കോഴിക്കടത്ത് നടക്കുന്നതായും പറയുന്നു.
യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തതും പ്രശ്‌നം വഷളമാക്കുന്നു. പലപ്പോഴും നിരപരാധികളെയാണ് പോലീസ് കേസില്‍ കുടുക്കുന്നത്. അതിന്റെ പകപോക്കലായും നാട്ടില്‍ കുഴപ്പങ്ങള്‍ അരങ്ങേറു
0 comments:
Post a Comment