ഒരു കിലോമീറ്ററിനുള്ളില്‍ പത്തിലധികം മൊബൈല്‍ ടവറുകള്‍; മാണിക്കോത്ത് പുതിയ ടവര്‍ പണിയുന്നു

on Nov 25, 2012


അജാനൂര്‍ : ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പത്തിലധികം മൊബൈല്‍ ടവറുകള്‍. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തി വന്‍കിട കമ്പനികള്‍ മൊബൈല്‍ ടവറുകള്‍ പണിതുയര്‍ത്തുന്നതില്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. അതിഞ്ഞാല്‍ മുതല്‍ മാണിക്കോത്ത് വരെ മൊബൈല്‍ ടവറുകള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഇതിനുപുറമെ മാണിക്കോത്ത് പുതിയ മൊബൈല്‍ ടവര്‍ നി ര്‍മ്മാണം തുടങ്ങി. ഇതിനെതിരെ നാട്ടുകാര്‍ രംഗത്ത് ഇറങ്ങികഴിഞ്ഞു. മാണിക്കോത്ത് മുസ്ലിം പള്ളിക്കടുത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുകളിലാണ് പുതുതായി മൊബൈല്‍ ടവര്‍ പണിയുന്നത്. ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ തലച്ചോറിന്റെ കോശങ്ങളെ കാര്യമായി ബാധിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ കൗണ്‍സില്‍ ഓഫ് യൂറോപ്പ് എന്ന സംഘടന പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ജനവാസകേന്ദ്രങ്ങള്‍ തുടങ്ങിയവക്കടുത്ത് മൊബൈല്‍ടവറുകള്‍ സ്ഥാപിക്കാന്‍ പാടില്ലെന്നാണ് ചട്ടം. അതേസമയം മാണിക്കോത്ത് കെ എച്ച് എം സ്‌കൂള്‍, മിഫ്താഹുല്‍ ഉലൂം മദ്രസ, ജുമാമസ്ജിദ്, എബിഎം ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങളുടെ സമീപത്താണ് പുതിയ ടവര്‍ വരുന്നത്. ഈ ടവറിന്റെ നിര്‍മ്മാണം എത്രയും പെട്ടെന്ന് തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്കും അജാനൂര്‍ പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്..

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com