മാണിക്കോത്ത് ടവര്‍ നിര്‍മ്മാണം പഞ്ചായത്ത് തടഞ്ഞു,

on Nov 26, 2012


അജാനൂര്‍ : മാണിക്കോത്ത് ജമാഅത്ത് പള്ളിക്കടുത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുകളില്‍ പുതുതായി മൊബൈല്‍ ടവര്‍ പണിയുന്നത് അജാനൂര്‍ പഞ്ചായത്ത് അധികൃതര്‍ തടഞ്ഞു. ജനവാസ കേന്ദ്രമായ ഇവിടെ മൊബൈല്‍ ടവര്‍ പണിയുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തുവന്നിരുന്നു. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ടവര്‍ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കരാറുകാരായ എറണാകുളം പാലാരിവട്ടത്തെ ഇന്‍ഡസ് ടവേഴ്‌സ് സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതരുടെ ഓഫീസ് കഴിഞ്ഞ ദിവസം കരാറുകാരന് കൈമാറി. മാണിക്കോത്ത് പുതിയ മൊബൈല്‍ ടവര്‍ പണിയുന്നത് സംബന്ധിച്ച് 'മലബാര്‍വാര്‍ത്ത' ശനിയാഴ്ച വാര്‍ത്ത പുറത്തുവിട്ടിരുന്നു. ടവര്‍ പണിയുന്നതിന് ഒക്ടോബര്‍ 22 ന് അജാനൂര്‍ പഞ്ചായത്ത് അധികൃതര്‍ ജനവികാരം കണക്കിലെടുത്താണ് അടുത്ത ബോര്‍ഡ് യോഗം ചേരുന്നതുവരെ ടവര്‍ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ കരാറുകാരന് നിര്‍ദ്ദേശം നല്‍കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങ ള്‍, ആശുപത്രികള്‍, ജനവാസ കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്കടുത്ത് മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. മാണിക്കോത്ത് ടവര്‍ പണിയുന്ന സ്ഥലത്തിന് ചുറ്റളവില്‍ മാണിക്കോത്ത് കെഎച്ച്എം സ്‌കൂള്‍, മിഫ്ത്താഹുല്‍ ഉലും മദ്രസ, ജുമാമസ്ജിദ്, എബിഎം ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിഞ്ഞാല്‍ മുതല്‍ മാണിക്കോത്ത് വരെ പത്തിലധികം മൊ ബൈല്‍ ടവറുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി പരത്തുന്ന ഈ മൊബൈല്‍ ടവറുകള്‍ക്ക് പി ന്നാലെയാണ് മാണിക്കോത്ത് ജുമാമസ്ജിദിനടുത്ത് സ്വകാര്യ കെട്ടിടത്തിന് മുകളില്‍ പുതുതായി ടവര്‍ പണിയാന്‍ ഒരുങ്ങിയത്. ഇ തിനെതിരെ നാട്ടുകാര്‍ സംഘടിക്കുകയും ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദേ്യാഗസ്ഥര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു..

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com