മേല്‍പ്പാലം: തിങ്കളാഴ്ച ഹൈക്കോടതി വാദം കേള്‍ക്കും

on Nov 25, 2012


കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന്റെ കുരുക്ക് അഴിക്കാന്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിവിധ ഹരജികളില്‍ തിങ്കളാഴ്ച കോടതി വാദം കേള്‍ക്കും. മേല്‍പ്പാലത്തിനെതിരെ കോട്ടച്ചേരി ടാക്‌സിസ്റ്റാന്റിനടുത്തുള്ള ആസ്‌ക ബില്‍ഡിംഗ് ഉടമ അബ്ദുള്‍ റഹ്മാന്‍ ഹാജി, കരിമ്പില്‍ ഗീത, ഡോ.എ വിജയരാഘവന്റെ ഭാര്യ, മാഹിന്‍ ആന്റ് സണ്‍സ് എന്നിവരാണ് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. ഈ ഹരജിയില്‍ കോടതി സ്റ്റേ അനുവദിച്ചതോടെയാണ് കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം കുടുക്കിലായത്. മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി കാഞ്ഞങ്ങാട്ടെ പൊതു സമൂഹം രംഗത്ത് വന്നതോടെ സ്റ്റേ ഹരജികള്‍ പിന്‍ വലിച്ചുകിട്ടുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. തിങ്കളാഴ്ച നടക്കുന്ന വാദത്തില്‍ സ്റ്റേ നീക്കികിട്ടാനുള്ള ശ്രമങ്ങളായിരിക്കും പ്രധാനമായും നടക്കുക. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ എ ജലീല്‍ ആക്ഷന്‍ കമ്മിറ്റി അഭിഭാഷകന്‍ ശശിധരന്‍, റെയില്‍വെ ഹൈക്കോടതി അഭിഭാഷകന്‍ സുനില്‍, കാഞ്ഞങ്ങാട് നഗരസഭ അഭിഭാഷകന്‍ വിപിന്‍ദാസ് എന്നിവര്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരായി മേ ല്‍പ്പാലത്തിനെതിരെയുള്ള ഹരജിയില്‍ വാദം നടത്തും. മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കുന്നതിന് കാഞ്ഞങ്ങാട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭ സമര പരിപാടികളുടെ വിശദാംശങ്ങള്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ എ ജലീല്‍ ശേഖരിച്ചിട്ടുണ്ട്..

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com