പുതുവര്‍ഷത്തില്‍ സൗദി രാജകുമാരന് പറക്കുംകൊട്ടാരം

on Dec 27, 2012

റിയാദ്: പുതുവര്‍ഷത്തില്‍ സൗദി രാജകുമാരന്‍ അല്‍വലീദ് ബിന്‍ തലാല്‍ അല്‍ സൗദിനെ കാത്തിരിക്കുന്നത് അപൂര്‍വ സമ്മാനം. ലോകത്തെ കോടീശ്വരന്‍മാര്‍ക്കുപോലും  ്വപ്‌നം കാണാന്‍ കഴിയാത്ത സമ്മാനമാണ് രാജകുമാരന് ലഭിക്കുന്നത്. സമ്മാനം എന്താണെന്നല്ലേ, പറക്കും കൊട്ടാരം. എല്ലാവിധ അത്യാധുനിക സൗകര്യങ്ങളുമുളള വിമാനമായ എയര്‍ബസ് എ380 ആണ് ഈ പറക്കും കൊട്ടാരം. 240 മില്യണ്‍ പൗണ്ടാണത്രേ പറക്കും കെ്ട്ടാരത്തിന്റെ വില.

മൂന്ന് വര്‍ഷം മുന്‍പാണ് അല്‍വലീദ് രാജകുമാരന്‍ ഇതിനായി ഓര്‍ഡര്‍ നല്‍കിയത്. പ്രത്യേകം ഡിസൈന്‍ ചെയ്ത ബോയിങ് 747, എയര്‍ബസ് 231 എന്നിവ സ്വന്തമായുളളപ്പോഴാണ് രാജകുമാരന്‍ ഈ പറക്കും കൊട്ടാരത്തിന് ഓര്‍ഡര്‍ നല്‍കിയത്. പ്രത്യേക സംവിധാനങ്ങളോടെയാണ് എയര്‍ബസ് എ380 രാജകുമാരനായി തയ്യാറാക്കുന്നത്. എ380 നിലവില്‍ ലോകത്തില്‍ ഏറ്റവുമധികം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ്. പ്രമുഖ വിമാനകമ്പനികളായ എമിറേറ്റ്‌സ്, സിംഗപൂര്‍ എയര്‍ലൈന്‍സ്, ഓസ്‌ട്രേലിയന്‍ ക്വാന്റസ് എന്നിവര്‍ എ380 ഉപയോഗിച്ച് സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ഒരു തവണ ഇന്ധനം പൂര്‍ണ്ണമായും നിറച്ചു കഴിഞ്ഞാല്‍ 800 പേരെ വരെ വഹിച്ച് 8000 മൈല്‍ വരെ യാത്ര ചെയ്യാനാവുന്ന പടുകൂറ്റന്‍ വിമാനമാണ് എ380. യാത്രക്കാരില്ലാത്തതിനാല്‍ സീറ്റുകളെല്ലാം മാറ്റി മറ്റ് സൗകര്യങ്ങളാണ് വിമനത്തില്‍ ഒരുക്കിയിരിക്കുന്നത്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com