ബേക്കല്‍ : പൂച്ചക്കാട്ട് ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേര്‍ മരിക്കുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം നാടിനെ നടുക്കി. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് വഴിവെച്ചതെന്ന് ആരോപണമുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ അജാനൂര്‍ കടപ്പുറത്തെ രതീഷും (26), ബന്ധുവായ നീലേശ്വരത്തെ രമണന്‍റെ മകള്‍ അംഗിത(18) രണ്ടു വയസായ ഷിബിന്‍, സച്ചു എന്ന കുട്ടികളുമാണ് മരിച്ചത്. അപകടം വരുത്തിയ ഷഹനാസ് ബസിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചത്. അതിനിടെ നാലുപേര്‍ മരണപ്പെടുകയായിരുന്നു. അപകടത്തില്‍ ബസ് യാത്രക്കാരയ ചിലര്‍ക്കും പരിക്കേറ്റതായി വിവരമുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് പൂച്ചക്കാട് പള്ളിക്കടുത്ത് കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരണപ്പെടുകയും കൂടെയുണ്ടായിരുന്ന സുഹൃത്തിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന്റെ നടുക്കം മാറും മുമ്പാണ് നാട് മറ്റൊരു അപകടത്തിന് സാക്ഷ്യം വഹിച്ചത്. മുട്ടുന്തയിലെ മൊയ്‌നുദ്ദീന്‍- ആഇശ ദമ്പതികളുടെ മകന്‍ ജൗഹര്‍ ആണ് ഞായറാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചത്. മുട്ടുന്തലയിലെ സുബൈദയുടെ മകന്‍ ഹാരിസ് (20) ആണ് പരിക്കേറ്റത്.
--------------
ബേക്കല്‍: ബേക്കല്‍ പൂച്ചക്കാട്ട് സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവര്‍ അജാനൂര്‍ കടപുറത്തെ ഭാസ്കരന്-വിശാലു ദമ്പതികളുടെ മകന്‍ രതീഷ് (28), ബന്ധുവായ നീലേശ്വരത്തെ രമണന്‍റെ മകള്‍ അംഗിത(18), പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന രാജേഷിന്റെ ഭാര്യ ഷീബയുടെ(26) മകന്‍ ഷിബിന്‍ (രണ്ട്), സച്ചു(അഞ്ച്) എന്നിവരാണ് മരിച്ചത്.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും ഉദുമ ഭാഗത്തേക്ക് തെറ്റായ ദിശയില്‍ വന്ന കെ.എല്‍. 60 എ. 7677 നമ്പര്‍ ഷഹനാസ് ബസ് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍. 60 ഡി. 6507 നമ്പര്‍ ആപെ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
അപകടം വരുത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അപകടത്തില്‍ ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ ഉടന്‍തന്നെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അധികം വൈകാതെ നാലുപേരും മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സച്ചുവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഏതാനും പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരു കുട്ടിയെ മംഗലാപുരത്തേക്ക് മാറ്റി. മരിച്ച ഓട്ടോ ഡ്രൈവര്‍ രതീഷിന്റെ സഹോദരങ്ങള്‍: രാജേഷ്, രഞ്ജിത്ത്, രജനീഷ്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഓട്ടോയിലുണ്ടായിരുന്നവര്‍.
0 comments:
Post a Comment