കീക്കാനം രാമചന്ദ്രന്റെ പ്രബന്ധനു അവാര്‍ഡ്

on Jan 10, 2010

പള്ളിക്കര പഞ്ചായത്തിലെ കീക്കാനം സ്വദേശിയും, ഇപ്പോള്‍ കേരള സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയുമായ രാമചന്ദ്രന്റെ പ്രബന്ധം തിരുവനന്തപുരത്ത് സമാപിച്ച 97-ാമത് ദേശീയ കോണ്‍ഗ്രസ്സില്‍, ജീവശാസ്ത്ര മേഖലയിലെ മികച്ചതായി തിരഞ്ഞെടുക്കുകയുണ്ടായി।സിസിലിയന്‍ ഉഭയജീവികളിലെ വൈവിധ്യത, ജനിതക വര്‍ഗ്ഗീകരണം, ജീവിതചക്രം, ഇവയുടെ പരിസ്ഥിതി ശാസ്ത്രം തുടങ്ങിയവയായിരുന്നു പ്രബന്ധത്തിലെ ഉള്ളടക്കം।ഐ.എസ്.ആര്‍.ഒ.യുടെ മുന്‍ ചെയര്‍മാന്‍ ഡോ. ജി.മാധവന്‍നായര്‍ കാഷ് അവാര്‍ഡും, പ്രശസ്തിപത്രവും രാമചന്ദ്രന് സമ്മാനിച്ചു.ക്യാമറ ട്രാപ്പിംഗ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കാടുകളിലെ കടുവകളുടെ സൂക്ഷ്മവിവര ശേഖരണത്തിന് രൂപവത്കരിച്ച മോണിറ്ററിങ് പ്രോജക്റ്റില്‍ അംഗമായിരുന്നു രാമചന്ദ്രന്‍. ബ്രിട്ടീഷ് സര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പോടുകൂടി ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പഠനം നടത്തിയിട്ടുണ്ട്.കേരള സര്‍വ്വകലാശാലയിലെ ഡോ. ഉമ്മന്‍ വി.ഉമ്മന്റെ കീഴിലാണ് ഇപ്പോള്‍ ഗവേഷണം തുടരുന്നത്.പള്ളിക്കര കീക്കാനം വടക്കേക്കര വീട്ടില്‍ ആലക്കോടന്‍ കൊട്ടന്റെയും നാരായണിയുടെയും മകനാണ്. രാവണീശ്വരം ഗവ. ഹൈസ്‌കൂള്‍, അജാനൂര്‍ ഇക്ബാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ചിദംബരം അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്വര്‍ണ്ണമെഡലോടെ ഒന്നാം റാങ്കില്‍ ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. നെറ്റ് വിജയിച്ച ശേഷമാണ് സിസിലിയന്‍ ഉഭയജീവികളെക്കുറിച്ചുള്ള പഠനമേഖല തിരഞ്ഞെടുത്തത്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com