പതിനായിരങ്ങളുടെ മഹാസംഗമത്തോടെ സഅദിയ്യ സമ്മേളനം സമാപിച്ചു

on Jan 10, 2010


പതിനായിരങ്ങളുടെ മഹാസംഗമത്തോടെ സഅദിയ്യ സമ്മേളനം സമാപിച്ചു
സഅദാബാദ്‌ : നാല്‍പതാണ്ടിന്റെ കുതിപ്പിന്‌ ശക്തിപകര്‍ന്ന്‌ നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന്‌ ഒഴുകിയെത്തുന്ന ആയിരങ്ങളുടെ മഹാസംഗമം തീര്‍ത്ത്‌ സഅദിയ്യയുടെ സനദ്‌ദാന മഹാസമ്മേളനം സമാപിച്ചു
സാമൂഹിക ജീര്‍ണതകള്‍ക്കും ഭീകര വിധ്വംസക നീക്കങ്ങള്‍ക്കുമെതിരെ മത പ്രബോധകരുടെയും മഹല്ല്‌ നേതൃത്വത്തിന്റെയും യോജിച്ച മുന്നേറ്റങ്ങള്‍ക്ക്‌ ആഹ്വാനം ചെയ്‌ത്‌ നാല്‌ ദിനങ്ങളിലായി ദേളി സഅദാബാദില്‍ നടന്നു വരുന്ന ജാമിഅ സഅദിയ്യ അറബിയ്യയുടെ നാല്‍പതാം വാര്‍ഷിക സനദ്‌ ദാന മഹാ സമ്മേളനത്തിന്‌ ആവേശകരമായ പരിസമാപ്‌തി. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നൊഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി 220 സഅദി പണ്‌ഡിതരും 44 അഫ്‌ളല്‍ സഅദികളും 12 ഹാഫിളുകളും സനദ്‌ ഏറ്റ്‌ വാങ്ങിയതോടെയാണ്‌ സമ്മേളനം സമാപിച്ചത്‌. ഞായറാഴ്‌ച ഉച്ചയോടെ തന്നെ സഅദാബാദും പരിസരവും തൂവെള്ള വസ്‌ത്ര ധാരികളെകൊണ്ട്‌ നിറഞ്ഞിരുന്നു. വിശാലമായ നഗരിയും ക്യാമ്പസും നിറഞ്ഞ്‌ കവിഞ്ഞ്‌ ദേളി ജംക്ഷന്‍ മുതല്‍ മേല്‍പറമ്പ വരെ പരന്നൊഴുകിയ ജന സഞ്ചയം സഅദാബാദിനെ അക്ഷരാര്‍ഥത്തില്‍ പാല്‍കടലാക്കി മാറ്റി. നാല്‌ പതിറ്റാണ്ട്‌ കൊണ്ട്‌ സഅദിയ്യ ജന മനസ്സുകളില്‍ ചെലുത്തിയ സ്വാധീനത്തിന്റെ വിളംബരമായി മാറുകയായിരുന്നു കേരളത്തിന്റെയും കര്‍ണാടകയുടെയും വിവിധ മഹല്ലുകളില്‍ നിന്ന്‌ സ്‌പെഷ്യല്‍ വാഹനങ്ങളിലും മറ്റുമെത്തിയ ജന സഹസ്രങ്ങള്‍. സഅദിയ്യ ക്യാമ്പസിലൊരുക്കിയ പാര്‍ക്കിംഗ്‌ സൗകര്യങ്ങളെല്ലാം അപര്യാപ്‌തമാക്കി കൊണ്ട്‌ വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റ്‌ താജുല്‍ ഉലമ സയ്യിദ്‌ അബ്‌ദുല്‍ റഹ്‌മാന്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ വൈ പ്രസിഡന്റ്‌ മൗലാനാ മുഹമ്മദ്‌ ഹുസൈന്‍ സിദ്ധീഖ്‌ അബുല്‍ ഹഖാനി ഉദ്‌ഘാടനം ചെയ്‌തു. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബകര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. താജുല്‍ ഉലമ സയ്യിദ്‌ അബ്‌ദുല്‍ റഹ്‌മാന്‍ അല്‍ ബുഖാരി സനദുകള്‍ വിതരണം ചെയ്‌തു. നൂറുല്‍ ഉലമ എം.എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സനദ്‌ ദാന പ്രസംഗം നടത്തി. സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പണ്‌ഡിതന്മാര്‍ക്ക്‌ സ്ഥാന വസത്രം സമ്മാനിച്ചു. മര്‍കസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ ഫസല്‍ ശിഹാബ്‌ ജിഫ്രി പ്രാര്‍ഥനക്ക്‌ നേതൃത്വം നല്‍കി. സയ്യിദ്‌ അലി ബാഫഖി തങ്ങള്‍, കെ.പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, എ.കെ അബ്‌ദുല്‍ റഹ്‌മാന്‍ മുസ്‌ലിയാര്‍, സയ്യിദ്‌ ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ ബുഖാരി, സയ്യിദ്‌ ഹസന്‍ അഹ്‌ദല്‍ തങ്ങള്‍,സയ്യിദ്‌ യു.പി.എസ്‌ തങ്ങള്‍ അര്‍ളട്‌ക്ക, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, സയ്യിദ്‌ ജഅ്‌ഫര്‍ സ്വാദിഖ്‌ തങ്ങള്‍ കുമ്പോല്‍, സയ്യിദ്‌ ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, ആലമ്പാടി എ.എം കുഞ്ഞബ്‌ദുല്ല മുസ്‌ലിയാര്‍, കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ , വി.പി.എം ഫൈസി വില്ല്യാപ്പള്ളി, മാരായമംഗലം അബ്‌ദുല്‍ റഹ്‌മാന്‍ മുസ്‌ലിയാര്‍, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, പേരോട്‌ അബ്‌ദുല്‍ റഹ്‌മാന്‍ സഖാഫി, എ.പി അബ്‌ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌, കല്ലട്ര മാഹിന്‍ ഹാജി, യു.കെ മോണു ഹാജി, ബി.എസ്‌ അബദുല്ല കുഞ്ഞി ഫൈസി, കെ.പി ഹുസൈന്‍ സഅദി,സി. അബ്‌ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ടി.സി മുഹമ്മദ്‌ കുഞ്ഞി ഹാജി, പട്ടുവം കെ.പി അബൂബകര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങള്‍ സ്വാഗതവും പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു. ഞായറാഴ്‌ച രാവിലെ നടന്ന എം.എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.കെ.എം സഅദി മണ്ണാര്‍ക്കാട്‌ പണ്‌ഡിത ധര്‍മം അവതരിപ്പിച്ചു. അഗതി മന്ദിരം ഉദ്‌ഘാടനം മഹാരാഷ്‌ട്ര മന്ത്രി നിഥിന്‍ കാശിനാഥ്‌ റാവുത്ത്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. പ്രവാസി സമ്മേളനം എ.പി അബദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പി. കരുണാകരന്‍ എം.പി ഉദ്‌ഘാടനം ചെയ്‌തു. ദക്ഷിണ കര്‍ണാടക മുഅല്ലിം സമ്മേളനം കാന്തപുരം എ.പി അബൂബകര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഡോ. അബ്‌ദുല്‍ അസീസ്‌ ഫൈസി ചെറുവാടി, പി.കെ അബൂബകര്‍ മുസ്‌ലിയാര്‍ വിഷയാവതരണം നടത്തി. മദ്‌റസാ മാനേജ്‌മെന്റ്‌ കണ്‍വെന്‍ഷന്‍ സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ ബുഖാരി യുടെ അധ്യക്ഷതയില്‍ പി.പി മുഹ്‌യദ്ദിന്‍ കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. 4 ദിവസങ്ങളിലായി നടന്ന 40 ഇന പരിപാടിയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ എത്തിച്ചേര്‍ന്നു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com