ഭീകരാരോപണം ഇസ്ലാമിന്റെ അധിനിവേശ ചെറുത്തു നില്‍പിനെ ദുര്‍ബലമാക്കും.-എം.എല്‍.എ

on Jan 10, 2010



ദേളി : അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കെതിരെ ചെറുത്ത് നില്‍പ് നടത്തിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക ശബ്ദങ്ങളെ ദുര്‍ബലമാക്കുകയെന്ന ഗൂഢ നീക്കമാണ് മുസ്ലിം സമൂഹത്തിന് നേരെയുള്ള തീവ്രവാദ ആരോപണത്തിനു പിന്നിലുള്ളത് കെ.വി കുഞ്ഞിരാമന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. സഅദിയ്യ സമ്മേളന ഭാഗമായി നടന്ന ദേശീയ ന്യൂനപക്ഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ചെറു വ്യൂനപക്ഷം തീവ്ര ഭീകര ചിന്തയിലേക്ക് നീങ്ങുന്നുണ്ടെന്ന്ത് യാഥാര്‍ത്ഥ്യമാണ്. ഭീകര പ്രവര്‍ത്നങ്ങള്‍ എന്തിന്റെ പേരിലായാലും സാമ്രാജ്യത്വത്തിന് വളമാവുകയേയുള്ളൂ. അധിനിവേശങ്ങള്‍ക്കെതിരെ ശക്തപ്പെട്ടു വരുന്ന വിവിധ ചിന്തധാരകളുടെ ഐക്യമാണ് സമകാലീന സാഹചര്യം ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിലൂടെ മാത്രമേ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയൂ.മററ്റു മതങ്ങളെപ്പോലെ സ്വാതന്ത്യ്ര സമരത്തിലും തുടര്‍ന്നും ഇന്ത്യയുടെ സംസ്കാരം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മുസ്ലിം സമൂഹം പാര്‍ശ്വ വത്കരിക്കപ്പെട്ട് പോയിട്ടുണ്ട്. അദികാരം നില നിര്‍ത്തുന്നതിന് വേണ്ടി ബ്രിട്ടീഷ്കാരുണ്ടാക്കിയ ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രം ഭീഷണിയായി ഇപ്പോഴുമുണ്ട്. മതേതര വിശ്വാസികളുടെ കൂട്ടായ്മയിലൂടെ രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താനാവും. എം.എല്‍.എ പറഞ്ഞു.

ജാമിഅ സഅദിയ്യ മത ഭൌതിക കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ലോകത്തിന് മാതൃകയാണെന്ന് കരുണാകരന്‍ എം പി അഭിപ്രായപ്പെട്ടു. സഅദിയ്യ വാര്‍ഷിക സമ്മേളന പ്രവാസി സംഗമത്തില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്നാവശ്യമായി നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് അദ്ധേഹം പറഞ്ഞു. സഅദിയ്യ സെക്രട്ടറി മാണിക്കോത്ത് അബ്ദുല്ല മുസ്ളിയാര്‍ അദ്ധ്യക്ഷത വഹിച്ചു. മൌലാന എം എ ഉസ്താദ്, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്ളിയാര്‍, മുഹമ്മദ് മുസ്ളിയാര്‍ ബായാര്‍, അഹ്മദ് കെ മാണിയൂര്‍, അബ്ദുല്‍ ഗഫ്ഫാര്‍ സഅദി, തുടങ്ങിയവര്‍ സംസാരിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com