മാണിക്കോത്ത്‌ സ്വദേശി ദുബൈയില്‍ തലക്കടിയേറ്റ്‌ ഗുരുതരാവസ്ഥയില്‍

on Jan 30, 2010

kasaragodvartha report
ദുബൈ. കാസര്‍കോട്‌ മാണിക്കോത്ത്‌ സ്വദേശിയായ യുവാവ്‌ തലക്കടിയേറ്റ്‌ ഗുരുതരാവസ്ഥയില്‍. പള്ളിക്കര മാണിക്കോത്ത്‌ മടിയന്‍ റോഡിലെ ബേദോത്ത്‌ അബ്ദുറഹിമാന്‍ ഹാജിയുടെ മകന്‍ ശിഹാബി(24)നെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്‌. ദുബൈ ഹൂര്‍ അല്‍ അന്‍സിലെ പോസ്‌റ്റാഫീസിന്‌ സമീപമുള്ള ശിഹാബ്‌ ജോലി ചെയ്യുന്ന റസാന ഗ്രോസറിയിലാണ്‌ വെള്ളിയാഴ്‌ച രാത്രി തലക്കടിയേറ്റ്‌ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്‌. കടയുടമയും ബന്ധുവുമായ ചിത്താരി അബ്ദുല്‍ ഖാദര്‍ രാത്രി 12 കഴിഞ്ഞിട്ടും കാണാത്തതിനാല്‍ തെരഞ്ഞ്‌ ചെന്നപ്പോഴാണ്‌ കടയില്‍ അവശനിലയില്‍ കിടക്കുന്ന കണ്ടെത്തിയത്‌. കടയിലെ വെളിച്ചം അണച്ചിരുന്നെങ്കിലും പണം ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മൂന്ന്‌ വര്‍ഷമായി ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ശിഹാബ്‌ അവിവാഹിതനാണ്‌. ദുബൈ പോലീസ്‌ കേസെടുത്തു അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com