ദേളി: ജാമിഅ സഅദിയ്യ അറബിയ്യ 40 വാര്‍ഷിക സനദ്ദാന സമ്മേളനത്തിന് വര്‍ണ്ണാഭമായ തുടക്കം. ദേളിയിലെ സഅദിയ അങ്കണത്തില്‍ വര്‍ണ പൊതിമയായി നടന്നു. സയ്യിദ് ജഅ്‌ഫര്‍ സ്വാദിഖ് തങ്ങളുടെ അധ്യക്ഷതയില്‍ കര്‍ണാടക ന്യൂനപക്ഷ കമ്മീഷണര്‍ ഖുസ്‌റോ ഖുറൈശി ഉദ്‌ഘാടനം ചെയ്‌തു.
കാസര്‍കോട്: മത-ഭൗതിക സമന്വയ വിദ്യാഭ്യാസ വിപ്ലത്തിന് തിരികൊളുത്തിയ ജാമിഅ സഅദിയ്യ അറബിയ്യയില്‍ ഇന്ന് നാല്‍പതാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് കൊടി ഉയരുന്നു. നാലുദിന പരിപാടികള്‍ക്ക് ഉച്ച രണ്ടുമണിക്ക് മൂന്നു കേന്ദ്രങ്ങളില്‍ ഒരേ സമയം നടക്കുന്ന സിയാറത്തോടെ തുടക്കമാവും. ഇന്ന് മഗ്‌രിബ് നിസ്‌കാര ശേഷം ജലാലിയ്യ ദിക്ര്‍ഹല്‍ഖയും ദുആ സമ്മേളനവും നടക്കും. ഡോ. ശുഐബ് ആലിം സാഹിബ് കീളക്കരയുടെ പ്രാര്‍ഥനയോടെ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ലത്തീഫ് സഅദി പഴശ്ശി ഉത്‌ബോധനം നടത്തും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കും.വൈകിട്ട് മേല്‍പറമ്പില്‍ നിന്ന് വാഹന ഘോഷയാത്ര എത്തുന്നതോടെ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പതാക ഉയര്‍ത്തും.
0 comments:
Post a Comment