പെരുങ്കളിയാട്ടത്തിന് കേളികൊട്ട് ഉണര്‍ത്തി കവുങ്ങ് മുറിക്കല്‍ ചടങ്ങ്

on Jan 23, 2010


കാഞ്ഞങ്ങാട്: പെരുങ്കളിയാട്ടത്തിന്റെ കേളികൊട്ട് ഉണര്‍ത്തി മാണിക്കോത്ത് മാണിക്യ മംഗലം പുന്നക്കാല്‍ ഭഗവതിക്ഷേത്രത്തില്‍ കവുങ്ങ് മുറിക്കല്‍ചടങ്ങ് നടന്നു. 150 വര്‍ഷത്തിന് ശേഷമാണ് ക്ഷേത്രത്തില്‍ പെരുങ്കളിയാട്ടംനടക്കുന്നത്.

പുന്നക്കാല്‍ ഭഗവതിയുടെയും ഉച്ചൂളിക്കടവത്ത് ഭഗവതിയുടെയും തിരുമുടിക്കാവശ്യമായ കവുങ്ങ് ക്ഷേത്ര കോയ്മയുടെ വെള്ളിക്കോത്തെ പനയന്തട്ട തറവാട്ടില്‍ നിന്നാണ് മുറിച്ചത്. ആചാരവിധിയോടെ ക്ഷേത്രം പെരുങ്കൊല്ലനായ രവി നീലേശ്വരത്തിന്റെ നേതൃത്വത്തിലാണ് കവുങ്ങ്മുറിച്ചത്. നിലംതൊടാത്ത കവുങ്ങില്‍ പുഷ്പഹാരങ്ങള്‍ ചമയിച്ച് കിഴക്കുകരവഴി കാഞ്ഞങ്ങാട് നഗരപ്രദര്‍ക്ഷിണംചെയ്ത് ക്ഷേത്രത്തിലെത്തിച്ചു. ചെണ്ടമേളഘോഷത്തോടെ വിവിധ ക്ഷേത്രങ്ങളിലെ സ്ഥാനികരും വാല്യക്കാരും അകമ്പടിസേവിച്ചു. മൂന്നുപ്രാവശ്യം ക്ഷേത്രപ്രദക്ഷിണം ചെയ്ത് കവുങ്ങുകള്‍ ശ്രീകോവിലില്‍ ഭഗവതിക്ക് കാഴ്ചവെയ്ക്കുകയുംചെയ്തു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com