ബി.പി.എല്‍ സര്‍വേയില്‍നിന്നും പ്രദേശത്തെ 200 വീടുകളെ ഒഴിവാക്കി

on Jan 23, 2010

കമ്പ്യൂട്ടറില്‍നിന്നും സ ര്‍വ്വെ സംബന്ധിച്ച വിവരം ഡൗണ്‍ലോഡ്‌ ചെയ്‌തെടുത്തപ്പോള്‍ വാര്‍ഡിലെ 240 വീടുകള്‍ മാത്രം സര്‍വ്വെ ചെയ്‌തതായി കണ്ടെത്തി: പഞ്ചായത്ത്‌ മെമ്പര്‍ യു.വി. ഹസൈനാര്‍
അജാനൂര്‍: ദാരിദ്ര്യ രേഖക്കു താഴെയുള്ളവരെ കണ്ടെത്തുന്നതിനുള്ള ബി.പി.എല്‍. സര്‍വേയില്‍നി ന്നും ഒറ്റ വാര്‍ഡിലെ 200 വീടുകളെയും ഒഴിവാക്കിയതായി പരാതി. അജാനൂര്‍ ഗ്രാമപഞ്ചായത്ത്‌ 20-ാം വാര്‍ഡിലാണ്‌ സംഭവം. ഇവിടെയുള്ള 424 വീടുകളില്‍ 224 വീടുകളില്‍ മാത്രമേ എന്യുമറേറ്റര്‍മാര്‍ കണക്കെടുപ്പിനെത്തിയുള്ളൂ. കമ്പ്യൂട്ടറില്‍നിന്നും സ ര്‍വ്വെ സംബന്ധിച്ച വിവരം ഡൗണ്‍ലോഡ്‌ ചെയ്‌തെടുത്തപ്പോള്‍ വാര്‍ഡിലെ 240 വീടുകള്‍ മാത്രം സര്‍വ്വെ ചെയ്‌തതായി കണ്ടെത്തിയെന്ന്‌ ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ യു.വി. ഹസൈനാര്‍ അറിയിച്ചു. ഇതില്‍ തന്നെ ഏതാനും വീടുകള്‍ തൊട്ടടുത്ത രണ്ടു വാര്‍ഡുകളില്‍പ്പെട്ടവയാണത്രെ. ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ പൂര്‍ണമായും അര്‍ഹതപ്പെട്ട നിരവധി കുടുംബങ്ങള്‍ സര്‍വെയില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടത്‌ പരിഭ്രാന്തിവളര്‍ത്തിയിട്ടുണ്ട്‌. ദാരിദ്ര്യ രേഖക്കു താഴെയുള്ളവര്‍ക്ക്‌ ലഭിക്കേണ്ട ആ നുകൂല്യങ്ങള്‍ പലതും ഇത്തരക്കാര്‍ക്ക്‌ നഷ്‌ടപ്പെടുമെന്ന്‌ മാത്രമല്ല ഇവര്‍ ഇനി എ.പിഎല്‍. ലിസ്റ്റില്‍പ്പെട്ട്‌ പീഡനമേല്‍ക്കേണ്ട സ്ഥിതിയും ഉണ്ടാകും. എന്യുമറേറ്ററര്‍മാരുടെ നിരുത്തരവാദപരമായ സമീപനവും വീഴ്‌ചയും മൂലം പാവപ്പെട്ടവര്‍ ബി.പി.എല്‍. ലിസ്റ്റില്‍നിന്ന്‌ പുറത്താകുന്നത്‌ നീതീകരിക്കാനാവില്ലെന്നും സര്‍വ്വേ നടക്കാത്ത 20-ാം വാര്‍ഡിലെ മുഴുവന്‍ വീടുകളിലും സര്‍വെ നടത്തി അര്‍ഹരായവരെ ബി.പി.എല്‍.ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ട്‌ യു.വി. ഹസൈനാര്‍ ജില്ലാ കലക്‌ടര്‍, ഹെസ്‌ദുര്‍ഗ്‌ തഹസില്‍ദാര്‍, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി തുടങ്ങിയവര്‍ക്ക്‌ പരാതി സമര്‍പ്പിച്ചിട്ടുണ്ട്‌.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com