ചിത്താരി : ജാമിഅ സഅദിയ്യയുടെ കാരുണ്യഹസ്‌തത്തില്‍ ഒരു നിര്‍ധന യുവതിക്ക്‌കൂടി മംഗല്യ സൗഭാഗ്യം . സഅദിയ്യ ബനാത്ത് യതീംഖാനയിലെ വിദ്യാര്‍ത്ഥിനിയും കുമ്പള ഷിറിയയിലെ പരേതനായ അബ്‌ദുല്‍ റഹിമാന്റെ മകളുമായ ഫാതിമത്ത് ബുഷ്‌റയാണ് സഅദിയ്യയുടെ തണലില്‍ ദാമ്പത്യ വല്ലരിയിലേക്ക് കാലെടുത്ത് വെച്ചത്. പാണത്തൂര്‍ സ്വദേശി ഉസ്‌മാന്റെ മകന്‍ ദുബായില്‍ ബിസിനസ് നടത്തുന്ന നൗശാദാണ് ബുശ്‌റയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിത്. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജോ: സെക്രട്ടറി ചിത്താരിയിലെ യു.വി ദാവൂദിന്റെ സഹോദര നാണു നൌഷാദ്. അദ്ദേഹത്തിന്റെ കുടുംബം മുന്‍ കൈ എടുത്താണു സഅദിയ്യ യതീംഖാനയില്‍ വധുവിനെ തേടിയെത്തിയത് . 25ന് സഅദാബാദില്‍ നടന്ന നിക്കാഹിന് നൂറുല്‍ ഉലമാ എം. എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സാദാത്തുക്കളും സഅദിയ്യയിലെ ഉസ്‌താദുമാരും വിദ്യാര്‍ത്ഥികളും അനാഥ-അഗതി.കളും നാട്ടുകാരും ചടങ്ങിന് സാക്ഷിയായി. സഅദിയ്യ വനിതാ കോളേജ് അഫ്‌സലുല്‍ ഉലമ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ബുശ്‌റ, കഴിഞ്ഞ 8 വര്‍ഷമായി ബനാത്ത് യതീംഖാനയില്‍ അന്തേവാസിയാണ്. അനാഥ പെണ്‍കുട്ടികള്‍ക്ക് മാത്രമായി 2000 -ല്‍ പ്രവര്‍ത്തനം ആരംഭിച്ച സഅദിയ്യ ബനാത്ത് ഓര്‍ഫനേജ് ഇതിനകം 8 യുവതികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കിയിരുന്നു.
വിവാഹ ദൂര്‍ത്തിനെതിരെ കാഞ്ഞങ്ങാട് മുന്‍ ഡിവിഷന്‍ എസ് എസ് എഫ് ഭാരവാഹിയായ വാഹിയായിരുന്ന നൗശാദിന്റെയും ഡിവിഷന്‍ സെക്രട്ടറി ബഷീര്‍ മുട്ടുന്തലയുടെയും തീരുമാനം ജാതി മത ഭേതമന്യേ പ്രശംസപിടിച്ചുപറ്റിയിരിക്കുന്നു. മറ്റുള്ളവര്‍ക്കു കൂടി മാതൃകാ പരമാണെന്ന് നാട്ടുകാരും സുഹൃത്തുക്കളും അഭിനന്ദന സന്ദേശത്തിലൂടെ അഭിപ്രായപ്പട്ടു.

0 comments:
Post a Comment