കുളത്തുങ്കാല്‍ കുഞ്ഞഹമ്മദ് വാണിയമ്പാറ (60) നിര്യാതയായി.

on Jan 22, 2010

ചിത്താരി: മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് മരുമകളുടെ വിവാഹം ക്ഷണിച്ച് മടങ്ങവെ പള്ളിക്കമ്മിറ്റി മുന്‍ സെക്രട്ടറി കുഴഞ്ഞ് വീണ് മരിച്ചു. സൗത്ത് ചിത്താരി വാണിയമ്പാറയിലെ കൊളത്തുങ്കാല്‍ കുഞ്ഞഹമ്മദ്(56) ആണ് വടകരയില്‍ വെച്ച് കാറില്‍ യാത്ര ചെയ്യവെ നെഞ്ച് വേദനയെ തുടര്‍ന്ന് കുഴഞ്ഞ് വീണത്. ഉടന്‍ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് സെക്രട്ടറിയായിരുന്ന കുഞ്ഞഹമ്മദ് ഇപ്പോള്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗമാണ്. ഷാര്‍ജ കിംഗ് ഫൈസല്‍ റോഡില്‍ നെജ്റാന്‍ ഗ്രോസറിക്കട നടത്തി വന്ന കുഞ്ഞഹമ്മദ് മൂന്ന് വര്‍ഷമായി നാട്ടിലാണ്. മക്കളാണ് ഇപ്പോള്‍ ഷാര്‍ജയിലെ കട നടത്തുന്നത്. ജനുവരി 21ന് ജ്യേഷ്ഠന്റെ മകളുടെ വിവാഹവും 31ന് സഹോദരിയുടെ മകളുടെ വിവാഹവും നടക്കുന്നതിനാല്‍ ഹൈദരലി ശിഹാബ് തങ്ങളെ ക്ഷണിച്ച് കാറില്‍ മടങ്ങുമ്പോഴാണ് മരണം സംഭവിച്ചത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബര്‍ സിയാറത്തും നടത്തിയ ശേഷമായിരുന്നു മടങ്ങിയത്. ഭാര്യ കുഞ്ഞാമിന. മക്കള്‍: സക്കറിയ, യൂനുസ്(ഇരുവരും ഷാര്‍ജ), മൈമൂന, സൈനബ. മരുമക്കള്‍: മജീദ് ചേറ്റുകുണ്ട്, അസീസ് ചിത്താരി. ഖബറടക്കം സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാമസ്ജിദ് അങ്കണത്തില്‍ നടന്നു. മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, എ. ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, എ.പി മുഹമ്മദ് മുസ് ലിയാര്‍ മാണിക്കോത്ത്, ചിത്താരി അബ്ദുല്ല സഅദി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com