ജില്ലയില്‍ 73,000 പേര്‍ പ്രാഥമിക വിദ്യാഭ്യാസമില്ലാത്തവരാണെന്ന് സാക്ഷരതാ മിഷന്‍ സര്‍വേ റിപ്പോര്‍ട്ട്. ജില്ലയിലെ കന്നട മേഖലയിലെ ജനവിഭാഗങ്ങളില്‍ ഭൂരിപക്ഷംപേരും മലയാളമറിയാത്തവരാണെന്നും അവരെയുംകൂടി ഉള്‍പ്പെടുത്തിയതുകൊണ്ടാണ് ഇത്രയധികംപേര്‍ പ്രാഥമിക വിദ്യാഭ്യാസയോഗ്യത ഇല്ലാത്തവരുടെ പട്ടികയില്‍പ്പെട്ടതെന്നും സാക്ഷാരതാ മിഷന്‍ ജില്ലാ കൊ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത്കുമാര്‍ പറഞ്ഞു. ജില്ലാ തുടര്‍ വിദ്യാഭ്യാസ കലോത്സവത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
107 കേന്ദ്രങ്ങളിലായി 22,000 പഠിതാക്കള്‍ ഇപ്പോഴുണ്ട്. അടുത്ത രണ്ടുവര്‍ഷംകൊണ്ട് ജില്ലയിലെ മുഴുവന്‍ പേരെയും പ്രാഥമികവിദ്യാഭ്യാസം നേടുന്നവരാക്കി മാറ്റുമെന്നും ജില്ലാ കൊ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു. ഈ വര്‍ഷം 567 പേരാണ് 10-ാം തരം തുല്യതാപഠനത്തിന് തയ്യാറെടുക്കുന്നത്. അജാനൂര്‍, വൊര്‍ക്കാടി, മൊഗ്രാല്‍-പുത്തൂര്‍, വെസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്തുകളില്‍ പ്രേരക്മാരില്ലാത്തതിനാല്‍ സാക്ഷരതാ തുടര്‍പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് കൊ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു.
0 comments:
Post a Comment