കാസര്‍കോട് മാലിക്‌ദിനാര്‍ ഉറൂസ് ഇറ്റര്‍നെറ്റില്‍ തല്‍സമയ സംപ്രക്ഷണം ചെയ്യുന്നു
Shafi Chithari on
കാസര്‍കോട്: നാളെ ആരംഭിക്കുന്ന തളങ്കര മാലിക്‌ദിനാര്‍ ഉറൂസ് ഇന്റര്‍നെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. മതപ്രഭാഷണമടക്കം ഉറൂസിന്റെ എല്ലാപരിപാടികളും തല്‍സമയം കാണാനാകും. ഉറൂസിനോടനുബന്ധിച്ച് ഒരു മാസം നടത്തിയ മതപ്രഭാഷണ പരമ്പരയും പ്രത്യേകസംവിധാനം വഴി ഇന്റര്‍നെറ്റ് പ്രേക്ഷകര്‍ക്ക് കേള്‍ക്കാനാകും. ഡബ്ല്യുഡബ്ല്യുഡബ്ല്യു.മാലിക്‌ദീനാര്‍ഉറൂസ്.കോം എന്ന വെബ്‌സൈറ്റില്‍ കാണാം. ഉറൂസ് പരിപാടി വിശദീകരിക്കുന്നതിനായി നടത്തിയ പത്രസമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് കെ.എം.മെഹ്‌മൂദ്‌ഹാജി, ജനറല്‍സെക്രട്ടറി തളങ്കര ഇബ്രാഹിം ഖലീല്‍, സെക്രട്ടറി ടി.ഇ.മുക്താര്‍, ട്രെഷറര്‍ കെ.എ.ഇബ്രാഹിംഹാജി, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ എ.അബ്‌ദുറഹ്‌മാന്‍, കണ്‍വീനര്‍ ടി.എ.ഷാഫി തുങ്ങിയവര്‍ സംബന്ധിച്ചു
http://www.malikdeenaruroos.com/
കാഞ്ഞങ്ങാട്: വന്‍ ടൂറിസം വികസനം
Shafi Chithari on
സെന്റര്‍ ചിത്താരിയുടെ ക്രിക്കറ്റ് ഫെസ്റ്റില്‍ -യേസ്‌പര്‍ജോളി ജേതാക്കള്‍
Shafi Chithari on
മെട്രോ മുഹമ്മദ് ഹാജിക്ക് ശിഹാബ് തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ്
Shafi Chithari on
മാണിക്കോത്ത് സ്വദേശി ദുബൈയില്‍ തലക്കടിയേറ്റ് ഗുരുതരാവസ്ഥയില്‍
Mubarak on Jan 30, 2010
മാണിക്കോത്ത് മഖാം ഉറൂസ് ദുആ മജിലിസിന്ന് കുറാ തങ്ങള്‍ നേത്രത്വം നല്കി
Shafi Chithari on
ബുധനാഴ്ച കൂറാ തങ്ങള്‍ മാണിക്കോത്ത് ഉറൂസിനു നേതൃത്വം നല്‍കും
Shafi Chithari on Jan 27, 2010
മാണിക്കോത്ത് ഉറൂസ് ഇന്നു തുടങ്ങുന്നു
Mubarak on Jan 26, 2010
ചിത്താരിയിലെ യു.വി ദാവൂദിന്റെ സഹോദരന്‍ നൗശാദിനു സഅദിയ്യ യ്തീംഖാനയില്‍ മാംഗല്യം
Shafi Chithari on
വിവാഹ ദൂര്‍ത്തിനെതിരെ കാഞ്ഞങ്ങാട് മുന്‍ ഡിവിഷന്‍ എസ് എസ് എഫ് ഭാരവാഹിയായ വാഹിയായിരുന്ന നൗശാദിന്റെയും ഡിവിഷന്‍ സെക്രട്ടറി ബഷീര്‍ മുട്ടുന്തലയുടെയും തീരുമാനം ജാതി മത ഭേതമന്യേ പ്രശംസപിടിച്ചുപറ്റിയിരിക്കുന്നു. മറ്റുള്ളവര്‍ക്കു കൂടി മാതൃകാ പരമാണെന്ന് നാട്ടുകാരും സുഹൃത്തുക്കളും അഭിനന്ദന സന്ദേശത്തിലൂടെ അഭിപ്രായപ്പട്ടു.
റിപ്പബ്ലിക് ദിനത്തില്‍ കാഞ്ഞങ്ങാട് എസ്.എസ്.എഫ്. മാനവിക കൂട്ടായ്മ
Shafi Chithari on
തൃക്കരിപ്പൂര്‍ ഡിവിഷന്‍ കൂട്ടായ്മ തൃക്കരിപ്പൂര്‍ ബസ്സ്റ്റാന്‍ഡില്‍ ചന്തേര സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഖാന്‍ ഉദ്ഘാടനംചെയ്യും.
ഉദുമ ഡിവിഷന്‍ കൂട്ടായ്മ ചട്ടഞ്ചാലില്‍ കെ.വി.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്യും.
കാസര്‍കോട് ഡിവിഷന്‍ കൂട്ടായ്മ ബദിയടുക്കയില്‍ ബദിയടുക്ക സബ്ബ് ഇന്‍സ്‌പെക്ടര്‍ സിബി തോമസ് ഉദ്ഘാടനംചെയ്യും.
കുമ്പള ഡിവിഷന്‍ കൂട്ടായ്മ പെര്‍ളയില്‍ എസ്.വൈ.എസ്. ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി ഉദ്ഘാടനംചെയ്യും.
കാഞ്ഞങ്ങാട് ഡിവിഷന്‍ കൂട്ടായ്മ നീലേശ്വരത്ത് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എന്‍.എ. ഖാലിദ് ഉദ്ഘാടനംചെയ്യും.
ജൂത , ക്രിസ്ത്യന്‍ , ഇസ്ലാം മതങ്ങള്‍ സ്വീകരിച്ച ആയിശയുടെ യാത്ര ദുബയില്‍ എത്തി
Shafi Chithari on Jan 24, 2010
ബി.പി.എല്‍ സര്‍വേയില്‍നിന്നും പ്രദേശത്തെ 200 വീടുകളെ ഒഴിവാക്കി
Mubarak on Jan 23, 2010
കമ്പ്യൂട്ടറില്‍നിന്നും സ ര്‍വ്വെ സംബന്ധിച്ച വിവരം ഡൗണ്‍ലോഡ് ചെയ്‌തെടുത്തപ്പോള്‍ വാര്‍ഡിലെ 240 വീടുകള്‍ മാത്രം സര്‍വ്വെ ചെയ്‌തതായി കണ്ടെത്തി: പഞ്ചായത്ത് മെമ്പര്‍ യു.വി. ഹസൈനാര്‍ |
അജാനൂര്‍: ദാരിദ്ര്യ രേഖക്കു താഴെയുള്ളവരെ കണ്ടെത്തുന്നതിനുള്ള ബി.പി.എല്‍. സര്‍വേയില്‍നി ന്നും ഒറ്റ വാര്‍ഡിലെ 200 വീടുകളെയും ഒഴിവാക്കിയതായി പരാതി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് 20-ാം വാര്‍ഡിലാണ് സംഭവം. ഇവിടെയുള്ള 424 വീടുകളില്‍ 224 വീടുകളില്‍ മാത്രമേ എന്യുമറേറ്റര്‍മാര്‍ കണക്കെടുപ്പിനെത്തിയുള്ളൂ. കമ്പ്യൂട്ടറില്‍നിന്നും സ ര്‍വ്വെ സംബന്ധിച്ച വിവരം ഡൗണ്‍ലോഡ് ചെയ്‌തെടുത്തപ്പോള്‍ വാര്‍ഡിലെ 240 വീടുകള്‍ മാത്രം സര്‍വ്വെ ചെയ്‌തതായി കണ്ടെത്തിയെന്ന് ഗ്രാമപഞ്ചായത്ത് മെമ്പര്‍ യു.വി. ഹസൈനാര്‍ അറിയിച്ചു. ഇതില്‍ തന്നെ ഏതാനും വീടുകള്‍ തൊട്ടടുത്ത രണ്ടു വാര്‍ഡുകളില്‍പ്പെട്ടവയാണത്രെ. ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ പൂര്‍ണമായും അര്‍ഹതപ്പെട്ട നിരവധി കുടുംബങ്ങള്‍ സര്‍വെയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് പരിഭ്രാന്തിവളര്‍ത്തിയിട്ടുണ്ട്. ദാരിദ്ര്യ രേഖക്കു താഴെയുള്ളവര്‍ക്ക് ലഭിക്കേണ്ട ആ നുകൂല്യങ്ങള്‍ പലതും ഇത്തരക്കാര്‍ക്ക് നഷ്‌ടപ്പെടുമെന്ന് മാത്രമല്ല ഇവര്‍ ഇനി എ.പിഎല്‍. ലിസ്റ്റില്‍പ്പെട്ട് പീഡനമേല്‍ക്കേണ്ട സ്ഥിതിയും ഉണ്ടാകും. എന്യുമറേറ്ററര്‍മാരുടെ നിരുത്തരവാദപരമായ സമീപനവും വീഴ്‌ചയും മൂലം പാവപ്പെട്ടവര്‍ ബി.പി.എല്‍. ലിസ്റ്റില്‍നിന്ന് പുറത്താകുന്നത് നീതീകരിക്കാനാവില്ലെന്നും സര്‍വ്വേ നടക്കാത്ത 20-ാം വാര്‍ഡിലെ മുഴുവന്‍ വീടുകളിലും സര്‍വെ നടത്തി അര്‍ഹരായവരെ ബി.പി.എല്‍.ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ട് യു.വി. ഹസൈനാര്‍ ജില്ലാ കലക്‌ടര്‍, ഹെസ്‌ദുര്‍ഗ് തഹസില്‍ദാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. |
പടിഞ്ഞാറെക്കര വായനശാല അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്നു
Mubarak on
മുട്ടുന്തല മുത്തപ്പന്‍ മടപ്പുര: ഉല്‍സവം ഇന്നും നാളെയും
Mubarak on
പെരുങ്കളിയാട്ടത്തിന് കേളികൊട്ട് ഉണര്‍ത്തി കവുങ്ങ് മുറിക്കല്‍ ചടങ്ങ്
Mubarak on
പുന്നക്കാല്‍ ഭഗവതിയുടെയും ഉച്ചൂളിക്കടവത്ത് ഭഗവതിയുടെയും തിരുമുടിക്കാവശ്യമായ കവുങ്ങ് ക്ഷേത്ര കോയ്മയുടെ വെള്ളിക്കോത്തെ പനയന്തട്ട തറവാട്ടില്‍ നിന്നാണ് മുറിച്ചത്. ആചാരവിധിയോടെ ക്ഷേത്രം പെരുങ്കൊല്ലനായ രവി നീലേശ്വരത്തിന്റെ നേതൃത്വത്തിലാണ് കവുങ്ങ്മുറിച്ചത്. നിലംതൊടാത്ത കവുങ്ങില്‍ പുഷ്പഹാരങ്ങള്‍ ചമയിച്ച് കിഴക്കുകരവഴി കാഞ്ഞങ്ങാട് നഗരപ്രദര്‍ക്ഷിണംചെയ്ത് ക്ഷേത്രത്തിലെത്തിച്ചു. ചെണ്ടമേളഘോഷത്തോടെ വിവിധ ക്ഷേത്രങ്ങളിലെ സ്ഥാനികരും വാല്യക്കാരും അകമ്പടിസേവിച്ചു. മൂന്നുപ്രാവശ്യം ക്ഷേത്രപ്രദക്ഷിണം ചെയ്ത് കവുങ്ങുകള്‍ ശ്രീകോവിലില്‍ ഭഗവതിക്ക് കാഴ്ചവെയ്ക്കുകയുംചെയ്തു.
ജില്ലയില്‍ 73,000 പേര്‍ പ്രാഥമിക വിദ്യാഭ്യാസമില്ലാത്തവര്‍
Mubarak on
107 കേന്ദ്രങ്ങളിലായി 22,000 പഠിതാക്കള്‍ ഇപ്പോഴുണ്ട്. അടുത്ത രണ്ടുവര്‍ഷംകൊണ്ട് ജില്ലയിലെ മുഴുവന്‍ പേരെയും പ്രാഥമികവിദ്യാഭ്യാസം നേടുന്നവരാക്കി മാറ്റുമെന്നും ജില്ലാ കൊ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു. ഈ വര്‍ഷം 567 പേരാണ് 10-ാം തരം തുല്യതാപഠനത്തിന് തയ്യാറെടുക്കുന്നത്. അജാനൂര്‍, വൊര്‍ക്കാടി, മൊഗ്രാല്‍-പുത്തൂര്‍, വെസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്തുകളില്‍ പ്രേരക്മാരില്ലാത്തതിനാല്‍ സാക്ഷരതാ തുടര്‍പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് കൊ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു.
മാണിക്കോത്ത് മഖാം ഉറൂസ് ജനുവരി 26 മുതല്‍ 31വരെ
Shafi Chithari on
27നു സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ നേതൃത്വത്തില്‍ കൂട്ടപ്രാര്‍ത്ഥന, തുടര്‍ന്ന് ഇസ്ലാമിക കഥാപ്രസംഗം.
28നു കബീര്‍ ഫൈസി ചെറുകാടിന്റെ പ്രഭാഷണം. 29നു ഇബ്രാഹിം മുസ്ലിയാര്‍ (വലിയപള്ളി), 30നു മുഹമ്മദ് അരീക്കല്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
30നു നടക്കുന്ന കൂട്ടപ്രാര്‍ത്ഥനക്ക് കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹാജി ശിഹാബുദ്ദീന്‍ തങ്ങള്‍ നേതൃത്വം നല്‍കും. 31നു അന്നദാനം. .
കാസര്‍ക്കോട്ടെ യാനപാത്രവും ഹമ്മറും - എം എ റഹ്‌മാന്‍
Shafi Chithari on
ഇരുചക്രവാഹനങ്ങള്‍ അവരുടെ ആവശ്യമായി മാറി. ഇങ്ങനെ ഒരേ തൂവല്‍പക്ഷികളായവര്‍ ഒരു സംഘമായി മാറി. അത് പണാധിപത്യത്തിന്റെ ഒരു പുതിയ സംസ്‌കാരം സൃഷ്‌ടിച്ചു. നിയമത്തെയും പണം കൊണ്ട് കൈക്കലാക്കി. ഇത്തരം സംഘങ്ങള്‍ വിവാഹവീടുകളിലും ഒന്നിച്ചെത്തി. അവര്‍ ഒരേ തരം ഡ്രസ്സുകള്‍ ധരിച്ചു. ഏതോ ഒരു അരക്ഷിതാവസ്ഥ അവരെ ഭരിച്ചു. അതുകൊണ്ടവര്‍ എല്ലായിടത്തും അരക്ഷിതാവസ്ഥാ സൃഷ്‌ടിച്ചു. മറ്റുളളവരാല്‍ ശ്രദ്ധിക്കപ്പെടാനും മറ്റുളളവര്‍ക്കുമേല്‍ കുതിരകയറാനും അവര്‍ ഓരോ വിക്രിയകള്‍ ചെയ്‌തു തുടങ്ങി. എല്ലാ ആഘോഷങ്ങളും അവര്‍ അടിച്ചുപൊളിച്ചു. മത നിയമങ്ങളെ അവര്‍ കാറ്റില്‍ പറത്തി. കല്യാണവീടുകളില്‍ അവര്‍ നുഴഞ്ഞുകയറി. മണവാളനെ റാഗ് ചെയ്‌തു. മണവാളനൊപ്പം ബൈക്ക് റാലി നടത്തിയും പടക്കം പൊട്ടിച്ചും കൃത്രിമ മഞ്ഞുണ്ടാക്കുന്ന അസഹ്യമായ സ്‌പ്രേ അടിച്ചും സദസ്സും മണിയറയും വര്‍ണ്ണപ്പൊടിയില്‍ മുക്കി.
ജീവിതത്തില്‍ അവര്‍ സ്വയം നിര്‍മ്മിച്ചെടുത്ത വിനോദമായിരുന്നു അത്. അതിന് ഒരു ലൈസന്‍സും ആവശ്യമില്ലെന്ന് അവര്‍ കരുതി. ഇവര്‍ വാഴുന്ന മേഖലകളെ കീഴടക്കാനാവാതെ മതസ്ഥാപനങ്ങള്‍ തന്നെ ഫത്‌വ ഇറക്കി. എന്നിട്ടും അവര്‍ അടങ്ങിയിരുന്നില്ല. സ്വസമുദായത്തിനും പൊതുസമൂഹത്തിനും ഒരുപോലെ ശല്യമാണിവര്‍. നിയമപാലകരും സമ്മര്‍ദ്ദത്തിന് വഴങ്ങി അവര്‍ക്ക് ഇളവുകള്‍ കൊടുത്തു. ഇപ്പോള്‍ ഇവര്‍ നിയമത്തെയും കൈയിലെടുക്കുന്നു. അവരെ ബഹിഷ്‌ക്കരിക്കാനും തളളിപ്പറയാനുമുളള ആര്‍ജ്ജവം സമുദായം കാണിക്കണം. അവരെ നേരിടുവാനും ശിക്ഷിക്കാനും നിലവിലുളള നിയമങ്ങള്‍ തന്നെ പര്യാപ്‌തമാണ്. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകുന്ന ജനാധിപത്യരാഷ്‌ട്രത്തിലാണ് നാം ജീവിക്കുന്നത്.
നഗരത്തില്‍ പൊലീസിന്റെ പ്രതിച്ഛായയ്‌ക്കുമുണ്ട് കളങ്കങ്ങള്‍. പിടിച്ചെടുത്ത ചന്ദനതൈലം പിന്നീട് വെളളമായതും, ബ്രൗണ്‍ഷുഗര്‍ പിണ്ണാക്കുപൊടിയായതും, പുലിത്തോല്‍ പശുത്തോലായതും കാസര്‍കോട്ടുകാര്‍ മറന്നിട്ടില്ല. സഫിയകേസില്‍ ഒരു പൊലീസുദ്യോഗസ്ഥന്‍ പ്രതിക്കൂട്ടിലാണ്. ഏറ്റവും പുതിയ സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന പതിനഞ്ചുപേര്‍ക്ക് നവംബര്‍ 26-നാണ് കാസര്‍കോട് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷ പരഗണിക്കവേ രണ്ടു തവണ ആവശ്യപ്പെട്ടിട്ടും ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ് പ്രോഷിക്യൂഷന്‍ കേസ് ഡയറി ഹാജറാക്കിയിരുന്നില്ല. അതുകൊണ്ടാണ് അവര്‍ക്ക് ജാമ്യം കിട്ടിയത്. കാസര്‍കോട് സംഭവങ്ങളുമായി ബന്ധപ്പെട്ടിട്ടുളള പ്രധാന രേഖകള്‍ പൊലീസ് മറച്ചുവെക്കുന്നതായി കോടതി വിമര്‍ശിച്ചു. സംഭവത്തിന്റെ എഫ്.ഐ.ആര്‍ പോലും കൃത്യമായി എഴുതിയിട്ടില്ലെന്ന് കോടതി ചൂണ്ടികാട്ടി. പൊലീസ് രേഖയില്‍ വര്‍ഗീയച്ചുവയുളള പരാമര്‍ശമുണ്ടായി. ഇപ്പോഴും പ്രതികൂട്ടിലാവുന്നത് പൊലീസാണ്.
2009 മെയ് 17-ന് കേരളത്തിന്റെ തെക്കെ അറ്റത്ത് ബീമാപളളി ചെറിയ തുറയില്‍ നടന്ന പൊലീസ് വെടിവെയ്‌പ്പില്‍ ആറുപേരാണ് മരിച്ചത്. കേരള പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണത്. അതൊരു സമുദായ സംഘര്‍ഷമായിട്ടാണ് ആദ്യം പൊലീസ് പറഞ്ഞത്. മാത്രമല്ല അവിടം ജലാറ്റിന്‍ സ്റ്റിക്കുകളുടെയും, സ്‌ഫോടകവസ്‌തുക്കളുടെയും സങ്കേതമായും മുദ്ര കുത്തപ്പെട്ടിരുന്നു. പൊലീസ് തക്കസമയത്ത് ഇടപെട്ടില്ലായിരുന്നെങ്കില്‍ ചെറിയതുറയിലെ ക്രൈസ്‌തവ ദേവാലയവും നൂറുകണക്കിനാളുകളും കത്തിയമരുമായിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു. മയക്കുമരുന്നും ഗുണ്ടാപ്പണിയുമുളള ഒരു സാമൂഹിക വിരുദ്ധന്‍ വരുത്തിവെച്ച ക്രമസമാധാന പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കാമായിരുന്നിട്ടും അതൊരു സാമുദായിക സംഘര്‍ഷമായി ചിത്രീകരിക്കപ്പെട്ടു. വെടിയേറ്റ് മരിച്ച ഒരാളുടെ ശവം പൊലീസ് മണപ്പുറത്തുകൂടി വലിച്ചിഴക്കുന്ന ചിത്രം പുറത്തുവന്നതോടെ പൊലീസ് ഭാഷ്യങ്ങളുടെ മറ നീങ്ങി. വ്യവസ്ഥകള്‍ പാലിക്കാതെയുളള പൊലീസിന്റെ വെടിവെയ്‌പ്പിനെ നരഹത്യയായികണ്ട് കേസെടുക്കാന്‍ കൊടുത്ത ഹരജിയില്‍ കൊലക്കുറ്റത്തിന് കേസ്സെടുത്ത് അന്വേഷിക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരിക്കുകയാണ്. കാസര്‍കോട്ടും വ്യവസ്ഥകള്‍ പാലിക്കാതെയുളള വെടിവെയ്‌പ്പാണ് പൊലീസ് നടത്തിയത്. അതും ഗണ്‍മാന്റെ കൈയിലെ തോക്കുകൊണ്ട് എസ്.പി ജനകൂട്ടത്തിന് നേര്‍ക്ക് നേരിട്ട് വെടിവെയ്‌ക്കുകയായിരുന്നു.
കാസര്‍കോടും ബീമാപളളിയും തമ്മിലുളള സാദൃശ്യങ്ങള്‍ ശ്രദ്ധേയമാണ്. അത് രണ്ടും കടല്‍തീരപട്ടണങ്ങള്‍. ബീമാപളളി സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. കാസര്‍കോട്ടും ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ക്ലോസ് ലെവിസ്‌ട്രോസ് പറഞ്ഞു: ``കാറ്റാടിയന്ത്രങ്ങള്‍ക്ക് കീഴില്‍ ഒളിഞ്ഞിരിക്കുന്ന ഭീമന്മാരെയാണ് തിരിച്ചറിയേണ്ടത്. കാറ്റാടിയന്ത്രത്തെയല്ല.'' കാസര്‍കോടിന്റെ സംഘര്‍ഷാത്മകതയുടെ അപ്രത്യക്ഷതകളില്‍ ഒളിയജണ്ടകളുണ്ട്. ആരോ ഇതിനെ
കുളത്തുങ്കാല്‍ കുഞ്ഞഹമ്മദ് വാണിയമ്പാറ (60) നിര്യാതയായി.
Shafi Chithari on Jan 22, 2010
വിവാദങ്ങള്‍ ഒടുങ്ങി; ചിത്താരിയില്‍ പാലം നിര്‍മ്മാണം പുരോഗമിക്കുന്നു
സ്വന്തം ലേഖകന്‍ on Jan 21, 2010
കാസര്‍കോട് വെടിവെപ്പ്: എസ്.പി രാംദാസ് പോത്തന്‍ ഒറ്റപ്പെടുന്നു
Shafi Chithari on
From Terror Suspect to Harmony Preacher
Mubarak on Jan 20, 2010
As Published in 'IslamOnline.net & Newspapers' |
"I was happy that I was an imam even though I was in jail," says Yahya. |
"I still don’t understand why I was picked up," he told the Indian Express on Tuesday, January 19.
Last week, a fast track court acquitted Baksh, a 52-year-old imam from southern Mumbai, of all charges and he walked out a free man.
An anti-terrorism squad raided Baksh's house on January 13, 2006, on accusations of harboring terrorists and financing terrorist activities.
He was forced to sign on papers before being arrested and thrown in the Arthur Road Jail, without being told anything about his alleged crimes.
Baksh later discovered he was jailed based on intercepted telephone calls between him and people accused by Indian of links to Lashkar-e-Taiba, a group fighting Indian rule in Kashmir.
India labels as "terrorist" attacks by Muslim groups opposed to its rule of Kashmir, a Muslim-majority Himalayan region divided between India and Pakistan.
The UN and Pakistan support self-determination in Kashmir, while India opposes any such option.
The imam tried in vain to prove his innocence for four years before he was finally vindicated in the Sunday court session.
"There is no evidence to show that they were members of any outfit," ruled the judge.
"Maulana, there is no witness against you. You are being acquitted for lack of evidence," he told a tearful Baksh who prayed in the court corridor in the presence of several policemen to thank Allah.
There are some 140 million Muslims in Hindu-majority India, the world's third-largest Muslim population after those of Indonesia and Pakistan.
Many complain that they are detained, abused and tortured to confess to "terror" crimes or because of their relation to Kashmiri activists.
Spreading Tolerance
Imam Baksh still remembers how he was put in solitary confinement once in jail.
"Imagine a barrack where it is just you and no one else for months.
"I craved for somebody’s company," said the imam who now believes "there is nothing more punishing than forced loneliness."
After submitting several appeals, he was finally shifted into another cell that housed many murder convicts.
Baksh, who worked as imam for 24 years, found himself a good cause to serve while waiting for justice: spreading tolerance between Muslim and Hindu inmates.
"There were Hindus, Muslims and Christians in the barrack. But there was some problem as the timings for Hindu prayers and the namaz [Muslim prayer] clashed."
He worked out a scheme to assign time for each group to pray.
"When I requested my Hindu brothers to time their prayers just before or after the namaz, they readily agreed.
"Everything went off smoothly after that."
Baksh says that doing useful things and reaching out to others helped him go throw the toughest time of his life.
"I was happy that I was an imam even though I was in jail."
സ്ത്രീധന പീഡനം: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്
Mubarak on Jan 19, 2010
തമ്പാന്‍ മുങ്ങിയെടുത്തത് അറഫയുടെ പ്രാണന്‍
Shafi Chithari on Jan 18, 2010
തൃക്കരിപ്പൂര്‍ ബീരിച്ചേരി മന പരിസരത്ത് കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം.
സൌദിയിലുള്ള ബീരിച്ചേരിയിലെ എസ്. ഹാരിസിന്റെ മകള്‍ അറഫയാണ് (രണ്ടര) ബര്‍മ കുടിവെള്ള പദ്ധതിയുടെ കിണറ്റിലേക്ക് മാന്‍ഹോളിലൂടെ വീണത്. ആറുമീറ്ററോളം വ്യാസമുള്ള കിണറിന്റെ മുകള്‍ഭാഗം പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്തിരുന്നു. പൈപ്പുകള്‍ ഇറക്കിയ ഭാഗത്തെ വിടവിലൂടെയാണ് കുഞ്ഞ് അകത്തേക്ക് വീണത്.
കിണറിന്റെ പരിസരത്ത് കളിക്കുകയായിരുന്ന മറ്റൊരു കുട്ടിയാണ് അറഫ കിണറ്റില്‍ വീണ വിവരം വീട്ടുകാരെ അറിയിച്ചത്.
വീട്ടുകാര്‍ നിലവിളിക്കുന്നത് കേട്ട് സ്ഥലത്തെത്തിയ വാര്‍പ്പ് മേസ്ത്രി കുതിരുഗ്രല്‍ തമ്പാന്‍ (35) പൈപ്പിന്റെ വിടവിലൂടെ അതിസാഹസികമായി കിണറ്റിലിറങ്ങി കുട്ടിയെ വീണ്ടെടുക്കുകയായിരുന്നു.
മുകള്‍ഭാഗം മൂടിയതിനാല്‍ അകത്ത് ഒന്നും കാണാനായില്ലെന്ന് തമ്പാന്‍ പറഞ്ഞു. ഇരുട്ടില്‍ മുങ്ങിത്തപ്പി ഏതാണ്ട് ഒരുമിനിറ്റുകൊണ്ടുതന്നെ കുട്ടിയെ കണ്ടെത്താനായത് ഭാഗ്യമായി. കിണറ്റില്‍ രണ്ടാള്‍ ആഴത്തില്‍ വെള്ളമുണ്ടായിരുന്നു.
ആള്‍മറ ഉയര്‍ത്തിക്കെട്ടാതെ മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് മൂടിയതാണ് കുട്ടികള്‍ കയറാനിടയാക്കിയത്. അബോധാവസ്ഥയിലായ കുഞ്ഞിനെ മുകളിലെത്തിക്കാന്‍ പൈപ്പില്‍ തൂങ്ങിനിന്ന് സഹായിച്ചത് കെ.വി. കുഞ്ഞികൃഷ്ണന്‍, ടി.വി. സുനില്‍, കെ. ശ്രീജിത്ത് എന്നിവരാണ്. അറഫ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്
മഡിയന്‍ ഉല്‍സവത്തിനിടെ സംഘര്‍ഷം; 17 പേര്‍ക്കെതിരെ കേസ്
Mubarak on Jan 16, 2010
മഡിയനിലെ കൃഷ്ണന്റെ മകന്‍ സുരേഷിന്റെ പരാതിയില്‍ സുനില്‍, മോഹനന്‍, രതീഷ്, ഗണേശന്‍, മനേഷ്, മനോജ്, വിനീഷ്, കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും ഗണേശന്റെ പരാതിയില്‍ സുരേഷ്, സുനില്‍, സുര്‍ജിത്, നാരായണന്‍, രാജീവന്‍ എന്നിവര്‍ക്കുമെതിരെയാണ് കേസെടുത്തത്.
ഇന്നലെ രാവിലെ ആറിന് പ്രസാദ വിതരണ സമയത്താണ് ഇരുവിഭാഗവും സംഘട്ടനത്തില്‍ ഏര്‍പ്പെട്ടത്.
മുന്‍ ഭരണസമിതിയില്‍പെട്ടവരും നിലവിലുള്ള ഭരണസമിതിയില്‍പെട്ടവരും തമ്മിലുണ്ടായ വാക്കുതര്‍ക്കങ്ങളാണ് സംഘട്ടനത്തില്‍ ഏര്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഘട്ടനത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
What achievement could write Police Investigators on case diary behalf of Riayana absconding?
Mubarak on Jan 15, 2010
The Riyana case investigation was so poor performance done by concerned investigators... One side the police team investigates for the absconded Riyana. The other part of Kerala the same police recovered missed girl a longtime before. Even though the investigation team was not able to know where she is. They were searching in far places like Karnataka & Mumbai. These things understand by us that the investigators are so blind. No proper co-ordination between each group among police department in Kerala. How dare it’s….But the Kerala police is performing ‘higher grade’ in torturing on the country’s citizen as example as Kasaragod & Trivandrum police shoot to gathering. Actually the policemen and officers are thinking that they concerned for only vanquish on people. Neither nice performance nor nice behaviour commits by Kerala police to the public. A major alteration required to be done by Govt. authority.
By
mychithari.blogspot.com
പൂരക്കളികലാഅക്കാദമി - മെട്രോ ഹാജിയെ ആദരിച്ചു
Shafi Chithari on Jan 12, 2010
കാഞ്ഞങ്ങാട് നഗരസഭാ തെയര്‍മാന്‍ അഡ്വ എന്‍ എ ഖാലിദ് ഷാള്‍ അണിയിച്ച് ഉപഹാരം നല്‍കി. ആദരത്തിന് നന്ദി പ്രകാശിപ്പിച്ച് മെട്രോ മുഹമ്മദ് ഹാജി മറുപടി പ്രസംഗം നടത്തി.മാതോത്ത് ശ്രീ ഭഗവതി ക്ഷേത്ര പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ കുഞ്ഞിവീട്ടില്‍ കണ്ണന്‍ എഴുത്തച്ഛന്‍ നഗരിയിലാണ് മൂന്ന് ദിവസങ്ങളിലായി സമ്മേളനം നടക്കുന്നത്. കൊവ്വല്‍ ദാമോദരന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ അഡ്വ.എന്‍. എ ഖാലിദ് ഉദ്‌ഘാടനം ചെയ്‌തു. എം പി പത്മനാഭന്‍ സ്വാഗതവും എം വി കരുണാകരന്‍ നന്ദിയും പറഞ്ഞു
മഡിയന്‍ കൂലോം പാട്ടുല്‍സവത്തിനു തുടക്കമായി
Shafi Chithari on
നാളെ ഉച്ചയ്ക്ക് മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നു തെയ്യം വരവുണ്ടാകും. രാത്രി എട്ടിനു ഗാനമേള. 14ന് പുലര്‍ച്ചെ 4.30ന് വെടിക്കെട്ട്, വൈകിട്ട് 5.30ന്പുറത്തെഴുന്നള്ളത്ത്. 15ന് ഉച്ചപൂജയ്ക്കുശേഷം പെരട്ടൂര്‍ കൂലോം മുളവന്നൂര്‍ ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലേക്ക് തെയ്യങ്ങള്‍ തിരിച്ചെഴുന്നള്ളുന്നതോടെ ഉല്‍സവം സമാപിക്കും.
പതിനായിരങ്ങളുടെ മഹാസംഗമത്തോടെ സഅദിയ്യ സമ്മേളനം സമാപിച്ചു
Shafi Chithari on Jan 10, 2010
സാമൂഹിക ജീര്‍ണതകള്‍ക്കും ഭീകര വിധ്വംസക നീക്കങ്ങള്‍ക്കുമെതിരെ മത പ്രബോധകരുടെയും മഹല്ല് നേതൃത്വത്തിന്റെയും യോജിച്ച മുന്നേറ്റങ്ങള്‍ക്ക് ആഹ്വാനം ചെയ്‌ത് നാല് ദിനങ്ങളിലായി ദേളി സഅദാബാദില്‍ നടന്നു വരുന്ന ജാമിഅ സഅദിയ്യ അറബിയ്യയുടെ നാല്‍പതാം വാര്‍ഷിക സനദ് ദാന മഹാ സമ്മേളനത്തിന് ആവേശകരമായ പരിസമാപ്‌തി. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നൊഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി 220 സഅദി പണ്‌ഡിതരും 44 അഫ്‌ളല്‍ സഅദികളും 12 ഹാഫിളുകളും സനദ് ഏറ്റ് വാങ്ങിയതോടെയാണ് സമ്മേളനം സമാപിച്ചത്. ഞായറാഴ്‌ച ഉച്ചയോടെ തന്നെ സഅദാബാദും പരിസരവും തൂവെള്ള വസ്‌ത്ര ധാരികളെകൊണ്ട് നിറഞ്ഞിരുന്നു. വിശാലമായ നഗരിയും ക്യാമ്പസും നിറഞ്ഞ് കവിഞ്ഞ് ദേളി ജംക്ഷന്‍ മുതല്‍ മേല്‍പറമ്പ വരെ പരന്നൊഴുകിയ ജന സഞ്ചയം സഅദാബാദിനെ അക്ഷരാര്‍ഥത്തില്‍ പാല്‍കടലാക്കി മാറ്റി. നാല് പതിറ്റാണ്ട് കൊണ്ട് സഅദിയ്യ ജന മനസ്സുകളില്‍ ചെലുത്തിയ സ്വാധീനത്തിന്റെ വിളംബരമായി മാറുകയായിരുന്നു കേരളത്തിന്റെയും കര്‍ണാടകയുടെയും വിവിധ മഹല്ലുകളില്‍ നിന്ന് സ്‌പെഷ്യല്‍ വാഹനങ്ങളിലും മറ്റുമെത്തിയ ജന സഹസ്രങ്ങള്‍. സഅദിയ്യ ക്യാമ്പസിലൊരുക്കിയ പാര്‍ക്കിംഗ് സൗകര്യങ്ങളെല്ലാം അപര്യാപ്‌തമാക്കി കൊണ്ട് വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്‌ദുല്‍ റഹ്‌മാന്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ വൈ പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഹുസൈന്‍ സിദ്ധീഖ് അബുല്‍ ഹഖാനി ഉദ്‌ഘാടനം ചെയ്‌തു. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബകര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. താജുല്‍ ഉലമ സയ്യിദ് അബ്‌ദുല്‍ റഹ്‌മാന്‍ അല്‍ ബുഖാരി സനദുകള്‍ വിതരണം ചെയ്‌തു. നൂറുല്‍ ഉലമ എം.എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രസംഗം നടത്തി. സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പണ്‌ഡിതന്മാര്‍ക്ക് സ്ഥാന വസത്രം സമ്മാനിച്ചു. മര്‍കസ് പ്രസിഡന്റ് സയ്യിദ് ഫസല്‍ ശിഹാബ് ജിഫ്രി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് അലി ബാഫഖി തങ്ങള്‍, കെ.പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, എ.കെ അബ്‌ദുല്‍ റഹ്‌മാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഹസന്‍ അഹ്‌ദല്‍ തങ്ങള്‍,സയ്യിദ് യു.പി.എസ് തങ്ങള്‍ അര്‍ളട്‌ക്ക, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, സയ്യിദ് ജഅ്‌ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, ആലമ്പാടി എ.എം കുഞ്ഞബ്‌ദുല്ല മുസ്‌ലിയാര്‍, കെ.കെ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ , വി.പി.എം ഫൈസി വില്ല്യാപ്പള്ളി, മാരായമംഗലം അബ്‌ദുല്‍ റഹ്‌മാന്‍ മുസ്‌ലിയാര്‍, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, പേരോട് അബ്‌ദുല്‍ റഹ്‌മാന്‍ സഖാഫി, എ.പി അബ്‌ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കല്ലട്ര മാഹിന്‍ ഹാജി, യു.കെ മോണു ഹാജി, ബി.എസ് അബദുല്ല കുഞ്ഞി ഫൈസി, കെ.പി ഹുസൈന്‍ സഅദി,സി. അബ്‌ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ടി.സി മുഹമ്മദ് കുഞ്ഞി ഹാജി, പട്ടുവം കെ.പി അബൂബകര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ സ്വാഗതവും പള്ളങ്കോട് അബ്‌ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു. ഞായറാഴ്‌ച രാവിലെ നടന്ന എം.എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.കെ.എം സഅദി മണ്ണാര്‍ക്കാട് പണ്‌ഡിത ധര്‍മം അവതരിപ്പിച്ചു. അഗതി മന്ദിരം ഉദ്‌ഘാടനം മഹാരാഷ്‌ട്ര മന്ത്രി നിഥിന്‍ കാശിനാഥ് റാവുത്ത് ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. പ്രവാസി സമ്മേളനം എ.പി അബദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പി. കരുണാകരന്‍ എം.പി ഉദ്‌ഘാടനം ചെയ്‌തു. ദക്ഷിണ കര്‍ണാടക മുഅല്ലിം സമ്മേളനം കാന്തപുരം എ.പി അബൂബകര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഡോ. അബ്‌ദുല്‍ അസീസ് ഫൈസി ചെറുവാടി, പി.കെ അബൂബകര്‍ മുസ്‌ലിയാര്‍ വിഷയാവതരണം നടത്തി. മദ്‌റസാ മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി യുടെ അധ്യക്ഷതയില്‍ പി.പി മുഹ്‌യദ്ദിന്‍ കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. 4 ദിവസങ്ങളിലായി നടന്ന 40 ഇന പരിപാടിയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ എത്തിച്ചേര്‍ന്നു.
ഭീകരാരോപണം ഇസ്ലാമിന്റെ അധിനിവേശ ചെറുത്തു നില്‍പിനെ ദുര്‍ബലമാക്കും.-എം.എല്‍.എ
Shafi Chithari on
കീക്കാനം രാമചന്ദ്രന്റെ പ്രബന്ധനു അവാര്‍ഡ്
Shafi Chithari on
ചിത്താരിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്
Shafi Chithari on
ചിത്താരി: ചിത്താരിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. ബേക്കല്‍ ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍ 13 എഫ് 2161 ഹരേകൃഷ്‌ണ ബസ്സും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുമാണ് ചിത്താരി രിഫാഇ ജംഗ്‌ഷനില്‍ വെച്ച് കൂട്ടിയിടിച്ചത്. പരിക്കേററവരെ മാണിക്കോത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലുളള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. പോലീസും ഫയര്‍സര്‍വ്വീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.
ചിത്താരി ബഷീര്‍ സഅദിയ്ക്, സഅദിയ്യ അന്തേവാസി ജീവിത പങ്കാളിയായി
Shafi Chithari on Jan 9, 2010
ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് നിര്‍വഹിച്ച നാട്ടിലെത്തിയ ഉടനെ സഅദിയയിലെത്തി ത്ന്റെ ആഗ്രഹം അറിയിച്ച ബഷീര്‍ സഅദി സഅദിയ അറബിക്ക് കോളേജില്‍ നിന്നും ഇസ്ലാമിക് ബിരുദം നേടിയിട്ടുണ്ടു ഇപ്പോള്‍ അബൂദാബിയില്‍ ജോലിചെയ്യുന്ന ബഷീര്‍ സാഅദി ഡിവിഷന്‍ എസ് എസ് എഫ് ജനറല്‍ സെക്രട്ടറിയാണ്
പഠന രംഗത്തും സംഘടനാ രംഗത്തും മികവു തെളിയിച്ച ബഷീര്‍ സഅദി യെ സഅദിയ്യ ഭാരവാഹികളും പണ്ടിതന്മാരും അഭിനന്ദിച്ചു.
മത-ഭൗതിക സമന്വയ വിദ്യാഭ്യാസ വിപ്ലത്തിന് തിരികൊളുത്തിയ ജാമിഅ സഅദിയ്യ അറബിയ്യയില്‍ ഇന്ന് നാല്‍പതാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് നാലുദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു നടന്ന ജലാലിയ്യ ദിക്ര്‍ഹല്‍ഖയു ടെ മജ് ലിസില്‍ വെച്ചാണ് നികാഹ് നടന്നത്
സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ നികാഹിന്‍ നേതൃത്വം നല്കികെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ , എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ തുടങ്ങിയവര്‍ സംബന്ദിച്ചു.
തീരാ ദേശ സര്‍വ്വേ (09 & 10) january
panchoni.com on
തീരദേശ സര്‍വേയുടെ ടാറ്റ എന്‍ട്രി പൂര്‍ത്തിയായ അജാനൂര്‍ പഞ്ചായത്തില്‍ താഴെ പറയുന്ന സ്ചൂലുകളില്‍ ജനുവരി 9 & 10 തീയതികളില്‍ രാവിലെ 8 മുതല്‍ 5 വരെ ഫോട്ടോ എടുക്കുന്നതാണ്. ജി.യു.പി.എസ്. വേലാശ്വരം, എം.പി.എച്.എസ്. എസ്. ബെള്ളിക്കോത്ത്, ജി.യു.പി.എസ്. പുതിയകണ്ടം, ജി.എല്‍.പി.എസ്.മുച്ചിലോട്ട്, ഇക്ബാല്‍ എച്.എസ്. എസ്. അജാനൂര്‍, ജി.എല്‍.പി.എസ്. മടിയന്‍, എനീ സ്കൂള്‍ കളിലാണ് ഫോട്ടോ എടുക്കുന്നത്. ബന്ധപെട്ടവര്‍ ക്യാമ്പുകളില്‍ ഇതില്‍ ഫോട്ടോ എടുക്കേണ്ടതാണ്. ,
കാസര്‍കോട് റവന്യൂ ജില്ലാ കേരള സ്‌കൂള്‍ കലോത്സവ
Mubarak on Jan 7, 2010
സഅദിയ്യ:40-ാം വാര്‍ഷിക സമ്മേളനത്തിന് ഇന്ന് തുടക്കം (07/01/)
Shafi Chithari on
ബുര്‍ജിന്റെ രണ്ടു നിലകള്‍ ഷെട്ടി സ്വന്തമാക്കിയത് 114 കോടിക്ക്
Shafi Chithari on
മുട്ടുന്തല മഖാം ഉറൂസിന് ഒരുക്കങ്ങളായി
Mubarak on Jan 6, 2010
ജനവരി 7 മുതല്‍ 11 വരെയാണ് ഉറൂസ്
മുട്ടുന്തല മഖാം ഉറൂസിന് ഒരുക്കങ്ങളായതായി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ജനവരി ഏഴുമുതല്‍ 11 വരെയാണ് ഉറൂസ്. ഏഴിന് നീലേശ്വരം ഖാസി ഇ.കെ.മഹമൂദ് മൗലവി ഉദ്ഘാടനം ചെയ്യും. മുട്ടുന്തല മുസ്‌ലിം ജമാഅത്ത് ഖത്തീബ് കുഞ്ഞാലി സഅദി അധ്യക്ഷനാകും.
'ചിന്നിച്ചിതറുന്ന ബന്ധങ്ങള്‍' എന്ന വിഷയത്തില്‍ അബ്ദുള്‍നാസര്‍ അഹ്‌സനി മടവൂര്‍ മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച രാത്രി സുബൈര്‍ തോട്ടിക്കലും സംഘവും 'ബുറാക്കായുടെ മകള്‍' കഥാപ്രസംഗം അവതരിപ്പിക്കും.
ശനിയാഴ്ച രാത്രി പ്രവാസികളുടെ കണ്ണീര്‍ കാണാനാരുണ്ട് എന്ന വിഷയത്തില്‍ അബ്ദുള്‍സലാം മുസ്‌ലിയാര്‍ ദേവര്‍ശോല സംസാരിക്കും. ഞായറാഴ്ച രാത്രി പരലോക ചിന്തകള്‍ എന്നതിനെക്കുറിച്ച് ഷൗക്കത്തലി വെള്ളമുണ്ട പ്രഭാഷണം നടത്തും. സയ്യിദ് സൈനുദ്ദീന്‍ അല്‍ബുഖാരി ലക്ഷദ്വീപിന്റെ നേതൃത്വത്തില്‍ ദിഖ്‌റ് ഹല്‍ഖയും കൂട്ടപ്രാര്‍ഥനയും നടത്തും. തിങ്കളാഴ്ച ളുഹുര്‍ നിസ്‌കാരവും മൗലീദ് പാരായണവും ഖത്തം ദുആയും നടക്കും. അന്നദാനത്തോടെ സമാപിക്കും.
പത്രസമ്മേളനത്തില്‍ സണ്‍ലൈറ്റ് അബ്ദുറഹിമാന്‍ ഹാജി, മുഹമ്മദ് ഹസ്സന്‍, കുഞ്ഞാലി സഅദി, അസൈനാര്‍ അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
ഓട്ടോ മീറ്റര്‍: പോലീസിന് ഫോണ്‍ മുഖേന പരാതിപ്പെടാം
Mubarak on Jan 3, 2010
മാണിക്കോത്ത് പെരുങ്കളിയാട്ടം: വരച്ചുവെക്കല്‍ ചടങ്ങ് നടന്നു
Mubarak on Jan 2, 2010
wwww.sreepunnakkaltemple.org/
Mubarak on Jan 1, 2010