നോര്‍ത്ത് ചിത്താരി ജമാഅത്തിനെതിരെ വ്യാജ വാര്‍ത്ത; യോഗത്തില്‍ പത്രത്തിനെതിരെ പ്രതിഷേധം,
Shafi Chithari on Dec 3, 2012
വിവാഹാഘോഷങ്ങളിലെ ഭക്ഷ്യധൂര്‍ത്ത് !!
Shafi Chithari on Nov 27, 2012

പട്ടിണിയും പ്രാരാബ്ധവും പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞ മലബാറിലെ
ജീവസ്ഥലികളില്‍ ഗള്‍ഫ് സമ്പന്നത സൃഷ്ടിച്ച മാറ്റം അറബിക്കഥയിലെ
അത്ഭുതവിളക്കിനെ അതിശയിപ്പിക്കുന്ന ക്ഷണികതയിലായിരുന്നു.
മാറ്റമില്ലാത്തത് മാറ്റം മാത്രമാണെന്ന പ്രാപഞ്ചിക സത്യത്തെ അന്വര്‍ത്ഥമാക്കിക്കൊ@് ചോര്‍ന്നൊലിക്കുന്ന ചെറ്റക്കുടിലുകളുടെ സ്ഥാനത്ത് കോണ്‍ക്രീറ്റില്‍ കൊരുത്ത ക്രിസ്മസ്‌കേക്ക്‌പോലുള്ള കെട്ടിടങ്ങള
ുയര്‍ന്നു.
വിശപ്പിന്റെ വിളികള്‍ക്കിടയില്‍ അനിശ്ചിതത്വത്തിന്റെ അപൂര്‍വതയില്‍ മാത്രം തീപ്പുക വമിച്ചിരുന്ന അടുപ്പുകളില്‍നിന്ന് സദാസമയവും വിശിഷ്ട ഭോജ്യവസ്തുക്കളുടെ നറുമണമൊഴുകി.
അറുപതുകളുടെ അന്ത്യമാണ് പ്രവാസത്തിന്റെ പ്രാരംഭകാലം. മഴയും പുഴയുമില്ലാത്ത ഊഷരതയില്‍ ദീനാറുകള്‍ക്കുവേ@ി ദിനങ്ങള്‍ വിറ്റവന്റെ മൂലധനം സാഹസികത മാത്രമായിരുന്നു. നാടിന്റെ ദരിദ്രമായ സാഹചര്യത്തില്‍ ഒരിക്കലും പൂക്കാത്ത സ്വപ്‌നങ്ങളുടെയും സങ്കല്‍പങ്ങളുടെയും പൊങ്ങാത്ത ഭാരവുമായിട്ടാണവന്‍ കള്ളലോഞ്ച് കയറിയത്. വീടുവെച്ചപ്പോള്‍ ഒരല്‍പം വലുതായിപ്പോയതും മീന്‍ വാങ്ങിയപ്പോള്‍ വിലപേശാന്‍ വിട്ടുപോയതും ഈ അപ്രാപ്യമെന്ന് കരുതിയ ജന്മസാഫല്യത്തിന്റെ നിര്‍വൃതിയിലായിരുന്നു.
ഒരു തലമുറയുടെ കാലയളവ് ഇരുപത്തിയഞ്ച് വര്‍ഷമാണ്. ഉള്‍ക്കടല്‍ തീരങ്ങളിലിപ്പോഴുള്ളത് ര@ാമത്തെ തലമുറയാണ്. കടന്നുപോയവരുടെ കഷ്ടപ്പാടുകളറിയാതെ മുമ്പുള്ളവര്‍ വെട്ടിത്തെളിയിച്ച് ഫലഭൂയിഷ്ടമാക്കിയ ഭൂമിയില്‍ വിയര്‍ക്കാതെ വിത്തിറക്കിയവര്‍.
നാല് നൂറ്റാ@ുകള്‍ക്ക് മുമ്പുള്ള മലബാറിലെ മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ വിനാശകരമായ അവസ്ഥയെക്കുറിച്ച് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ര@ാമന്റെ ‘തുഹ്ഫത്തുല്‍ മുജാഹിദീ’നില്‍ വിമര്‍ശനാത്മകമായൊരു പരാമര്‍ശമു@്.’അധിക ധനസമ്പാദനംമൂലം അധാര്‍മ്മികതയുടെ നീരാളിപിടുത്തത്തില്‍ അകപ്പെട്ടുപോയ മുസ്‌ലിം സമൂഹത്തിന്റെ ജീവിത ശൈലിയും ദൈവഭയമില്ലായ്മയുംമൂലം അല്ലാഹു മുസ്‌ലിംകളുടെ ശത്രുക്കളായ പറങ്കിപ്പടയെ പരീക്ഷണത്തിനായി അയച്ചതാകാമെന്നാ’ണ് ഈ ഗ്രന്ഥത്തിലൂടെ മഖ്ദൂം ര@ാമന്‍ അന്നത്തെ സമൂഹത്തെ കുറ്റപ്പെടുത്തുന്നത്.
ആ മഹാനുഭാവന്‍ അന്ന് വൈകാരിക വിക്ഷോഭത്തോടെ എഴുതിയ വാക്കുകള്‍ ഗള്‍ഫ് സമ്പന്നതയുടെ ഔന്നത്യത്തില്‍ ദൈവഭയമില്ലാതെ ജീവിക്കുന്ന വര്‍ത്തമാനകാല സമൂഹത്തിനുകൂടി ബാധകമാണ്.
ഓര്‍ക്കാപ്പുറത്ത് ലഭ്യമായ സമ്പത്തിന്റെ ഔദ്ധത്യം വിശേഷിച്ച് മലബാറിലിപ്പോള്‍ പകര്‍ച്ചവ്യാധിപോലെ പ്രകടിപ്പിക്കപ്പെടുന്നത് വിവാഹാഘോഷങ്ങളിലെ ദുര്‍വ്യയങ്ങളിലും ദുരഹങ്കാരത്തിലുമാണ്. ഭക്ഷ്യവിഭവ വൈവിധ്യങ്ങളുടെ വിനാശകരവും അഭിശപ്തവുമായ മത്സരവേദികളായി കല്യാണവീടുകള്‍ പരിണമിച്ചിരിക്കുന്നു.
ഒരേ തീന്‍മേശയില്‍തന്നെ വിളമ്പുന്ന ചോറുകള്‍മാത്രം അഞ്ചോ പത്തോ തരമാണ്. ബിരിയാണി, നെയ്‌ച്ചോര്‍, മജ്ബൂസ്, ഫ്രൈഡ്‌റൈസ്, സാധാരണ ചോര്‍…. ഇതോടൊപ്പം ഉപവിഭവങ്ങളായി പലതരം പത്തിരികള്‍. വൈവിധ്യമുള്ള പുട്ടുകള്‍, പൊറോട്ടകളുടെയും ചപ്പാത്തികളുടെയും വിപുലമായ ശേഖരവുമു@്. ഭൂമി മലയാളത്തിലെ മാര്‍ക്കറ്റുകളില്‍ ലഭ്യമായ എല്ലാതരം മത്സ്യ മാംസാദികളും പൗരസ്ത്യ പാശ്ചാത്യ നാടന്‍ രീതികളില്‍ പാചകംചെയ്ത് പ്രദര്‍ശിപ്പിക്കുന്നതിന് പുറമെ മധുരപലഹാരങ്ങള്‍ക്കായി ഇന്‍സ്റ്റന്റ് തട്ടുകടകള്‍ വേറെയുമു@്.
കോടികള്‍ പൊടിപൊടിക്കുന്ന ഇത്തരം വിവാഹാഘോഷങ്ങള്‍ നടത്തിക്കൊടുക്കുന്നത് ഇവന്റ് മാനേജുമെന്റുകളാണ്. ചിലേടത്ത് നന്നായി അണിഞ്ഞൊരുങ്ങിയ പെണ്‍കുട്ടികള്‍ കൂപ്പുകൈയുമായി അതിഥികളെ സ്വീകരിക്കുന്നതും കാണാം. പണക്കൊഴുപ്പ് പ്രകടിപ്പിക്കാന്‍ പ്രദര്‍ശിപ്പിക്കുന്ന ആഹാര പദാര്‍ത്ഥങ്ങളിലേറെയും അതിഥികളുടെ ഉദരങ്ങളിലെത്താതെ ഉച്ചിഷ്ടത്തിന്റെ സഞ്ചികളിലൂടെ മണ്ണില്‍ മൂടപ്പെടുകയാണ്.
ഇന്നലെകളില്‍ വാരിക്കോരി ദുര്‍വ്യയംചെയ്തപണം ഇന്നു@ായിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്ന ഒരു നാളെ, നമ്മുടെ ജീവിതത്തിലു@ാക്കാന്‍ പടച്ചവന് മാത്രകള്‍ മതിയെന്ന് ആരും ചിന്തിക്കുന്നില്ല. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തില്‍, ഉല്പാദിപ്പിക്കപ്പെടുന്നതി ന്റെ മൂന്നിലൊരുഭാഗം ഭക്ഷ്യവസ്തുക്കള്‍ പാഴാക്കിക്കളയുന്നുവെന്നാണ് പറയുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള അര്‍ധപട്ടിണിക്കാരും മുഴുപട്ടിണിക്കാരുമായ അമ്പതുകോടി ജനങ്ങള്‍ക്ക് ഉപകരിക്കുന്ന വിഭവങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നത് പല പാശ്ചാത്യ രാജ്യങ്ങളിലും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇതറിയാതെ സ്വിറ്റ്‌സര്‍ലന്റിലെ ഒരു ഹോട്ടലില്‍ കുടുങ്ങിയ മലയാളിയുടെ കഥ ഈയിടെ പത്രത്തില്‍ വന്നു. ആവശ്യത്തിലേറെ ആഹാരങ്ങള്‍ ഓര്‍ഡര്‍ചെയ്ത് കഴിക്കാതെ വെയ്സ്റ്റാക്കിയ അയാള്‍ക്കെതിരില്‍ അടുത്ത ടേബിളിലെ സ്വദേശികളായ വൃദ്ധദമ്പതികള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
മലബാറിലെ മാപ്പിളമാരെന്നും പുതിയ മേച്ചില്‍പുറങ്ങള്‍ തേടി അലയാന്‍ വിധിക്കപ്പെട്ടവരായിരുന്നു.
കൊളോണിയല്‍ വാഴ്ചയുടെ കൊടിയിറങ്ങിയപ്പോള്‍ ബര്‍മ്മ, സിലോണ്‍, മലേഷ്യ
തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് പ്രവാസമവസാനിപ്പിച്ച് മലബാറുകാര്‍
തിരിച്ചുവന്ന വിഷമഘട്ടത്തില്‍ അഞ്ച് പതിറ്റാ@ുകള്‍ക്ക് മുമ്പ് സി.എച്ച്
മുഹമ്മദ്‌കോയ ഒരു വാര്‍ഷിക പതിപ്പിലെഴുതിയ ലേഖനത്തിലെ വരികള്‍ ഇവിടെ
ആവര്‍ത്തിക്കട്ടെ.
‘മയ്യഴിയിലും ഇടവയിലും മാറാലകെട്ടി കിടക്കുന്ന മണിമാളികകളില്‍ മാപ്പിളമാര്‍ മറുനാട്ടിലുറ്റിച്ച വിയര്‍പ്പിന്റെ ഉപ്പുരസമു@്. അന്നവര്‍ മകളുടെ കല്യാണത്തിന് പൊട്ടിച്ച വെടികെട്ടിന്റെ പണം, പാവക്കുട്ടിയുടെ കാതുകുത്തടിയന്തരത്തിന് ബിരിയാണിവെച്ച പണം ഇന്നു@െങ്കില്‍ എന്ന അവരുടെ ചിന്തക്ക് മുമ്പില്‍ എന്റെ ര@ുതുള്ളി കണ്ണുനീര്‍.’
സമ്പത്തുള്ളവര്‍ക്ക് വിമാനമോ റോള്‍സ്‌റോയിസോ ദ്വീപോ രാജധാനിയോ വിലക്കുവാങ്ങാം. അത് തെറ്റായ ഒരു കാര്യമല്ല. പക്ഷെ, ഭക്ഷ്യവസ്തുക്കള്‍ അവര്‍ക്കും പാഴാക്കാനുള്ളതല്ല. ഉള്ളവനും ഇല്ലാത്തവനും ദൈവം നല്‍കിയ ഔദാര്യവും അനുഗ്രഹവുമാണ് സമ്പത്ത്. സമ്പത്തില്ലാത്തവരും സമ്പന്നരെപ്പോലെ ആറാടുകയാണ്; അഹങ്കാരത്തോടെ. അവിടെ ഭക്ഷണം കഴിക്കാനെത്തുന്നവരും ഒന്നോര്‍ക്കണം. ഇരന്ന് വാങ്ങിയതാണ് ഭക്ഷിക്കുന്നതെന്ന്.
വിശപ്പിന്റെ വിളികള്‍ക്കിടയില്‍ അനിശ്ചിതത്വത്തിന്റെ അപൂര്‍വതയില്‍ മാത്രം തീപ്പുക വമിച്ചിരുന്ന അടുപ്പുകളില്‍നിന്ന് സദാസമയവും വിശിഷ്ട ഭോജ്യവസ്തുക്കളുടെ നറുമണമൊഴുകി.
അറുപതുകളുടെ അന്ത്യമാണ് പ്രവാസത്തിന്റെ പ്രാരംഭകാലം. മഴയും പുഴയുമില്ലാത്ത ഊഷരതയില്‍ ദീനാറുകള്‍ക്കുവേ@ി ദിനങ്ങള്‍ വിറ്റവന്റെ മൂലധനം സാഹസികത മാത്രമായിരുന്നു. നാടിന്റെ ദരിദ്രമായ സാഹചര്യത്തില്‍ ഒരിക്കലും പൂക്കാത്ത സ്വപ്‌നങ്ങളുടെയും സങ്കല്‍പങ്ങളുടെയും പൊങ്ങാത്ത ഭാരവുമായിട്ടാണവന്‍ കള്ളലോഞ്ച് കയറിയത്. വീടുവെച്ചപ്പോള്‍ ഒരല്‍പം വലുതായിപ്പോയതും മീന്‍ വാങ്ങിയപ്പോള്‍ വിലപേശാന്‍ വിട്ടുപോയതും ഈ അപ്രാപ്യമെന്ന് കരുതിയ ജന്മസാഫല്യത്തിന്റെ നിര്‍വൃതിയിലായിരുന്നു.
ഒരു തലമുറയുടെ കാലയളവ് ഇരുപത്തിയഞ്ച് വര്‍ഷമാണ്. ഉള്‍ക്കടല്‍ തീരങ്ങളിലിപ്പോഴുള്ളത് ര@ാമത്തെ തലമുറയാണ്. കടന്നുപോയവരുടെ കഷ്ടപ്പാടുകളറിയാതെ മുമ്പുള്ളവര്‍ വെട്ടിത്തെളിയിച്ച് ഫലഭൂയിഷ്ടമാക്കിയ ഭൂമിയില്‍ വിയര്‍ക്കാതെ വിത്തിറക്കിയവര്‍.
നാല് നൂറ്റാ@ുകള്‍ക്ക് മുമ്പുള്ള മലബാറിലെ മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ വിനാശകരമായ അവസ്ഥയെക്കുറിച്ച് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ര@ാമന്റെ ‘തുഹ്ഫത്തുല്‍ മുജാഹിദീ’നില്‍ വിമര്‍ശനാത്മകമായൊരു പരാമര്‍ശമു@്.’അധിക ധനസമ്പാദനംമൂലം അധാര്‍മ്മികതയുടെ നീരാളിപിടുത്തത്തില്‍ അകപ്പെട്ടുപോയ മുസ്‌ലിം സമൂഹത്തിന്റെ ജീവിത ശൈലിയും ദൈവഭയമില്ലായ്മയുംമൂലം അല്ലാഹു മുസ്‌ലിംകളുടെ ശത്രുക്കളായ പറങ്കിപ്പടയെ പരീക്ഷണത്തിനായി അയച്ചതാകാമെന്നാ’ണ് ഈ ഗ്രന്ഥത്തിലൂടെ മഖ്ദൂം ര@ാമന്‍ അന്നത്തെ സമൂഹത്തെ കുറ്റപ്പെടുത്തുന്നത്.
ആ മഹാനുഭാവന്‍ അന്ന് വൈകാരിക വിക്ഷോഭത്തോടെ എഴുതിയ വാക്കുകള്‍ ഗള്‍ഫ് സമ്പന്നതയുടെ ഔന്നത്യത്തില്‍ ദൈവഭയമില്ലാതെ ജീവിക്കുന്ന വര്‍ത്തമാനകാല സമൂഹത്തിനുകൂടി ബാധകമാണ്.
ഓര്‍ക്കാപ്പുറത്ത് ലഭ്യമായ സമ്പത്തിന്റെ ഔദ്ധത്യം വിശേഷിച്ച് മലബാറിലിപ്പോള്‍ പകര്‍ച്ചവ്യാധിപോലെ പ്രകടിപ്പിക്കപ്പെടുന്നത് വിവാഹാഘോഷങ്ങളിലെ ദുര്‍വ്യയങ്ങളിലും ദുരഹങ്കാരത്തിലുമാണ്. ഭക്ഷ്യവിഭവ വൈവിധ്യങ്ങളുടെ വിനാശകരവും അഭിശപ്തവുമായ മത്സരവേദികളായി കല്യാണവീടുകള്‍ പരിണമിച്ചിരിക്കുന്നു.
ഒരേ തീന്‍മേശയില്‍തന്നെ വിളമ്പുന്ന ചോറുകള്‍മാത്രം അഞ്ചോ പത്തോ തരമാണ്. ബിരിയാണി, നെയ്‌ച്ചോര്‍, മജ്ബൂസ്, ഫ്രൈഡ്‌റൈസ്, സാധാരണ ചോര്‍…. ഇതോടൊപ്പം ഉപവിഭവങ്ങളായി പലതരം പത്തിരികള്‍. വൈവിധ്യമുള്ള പുട്ടുകള്‍, പൊറോട്ടകളുടെയും ചപ്പാത്തികളുടെയും വിപുലമായ ശേഖരവുമു@്. ഭൂമി മലയാളത്തിലെ മാര്‍ക്കറ്റുകളില്‍ ലഭ്യമായ എല്ലാതരം മത്സ്യ മാംസാദികളും പൗരസ്ത്യ പാശ്ചാത്യ നാടന്‍ രീതികളില്‍ പാചകംചെയ്ത് പ്രദര്‍ശിപ്പിക്കുന്നതിന് പുറമെ മധുരപലഹാരങ്ങള്‍ക്കായി ഇന്‍സ്റ്റന്റ് തട്ടുകടകള്‍ വേറെയുമു@്.
കോടികള്‍ പൊടിപൊടിക്കുന്ന ഇത്തരം വിവാഹാഘോഷങ്ങള്‍ നടത്തിക്കൊടുക്കുന്നത് ഇവന്റ് മാനേജുമെന്റുകളാണ്. ചിലേടത്ത് നന്നായി അണിഞ്ഞൊരുങ്ങിയ പെണ്‍കുട്ടികള്‍ കൂപ്പുകൈയുമായി അതിഥികളെ സ്വീകരിക്കുന്നതും കാണാം. പണക്കൊഴുപ്പ് പ്രകടിപ്പിക്കാന്‍ പ്രദര്‍ശിപ്പിക്കുന്ന ആഹാര പദാര്‍ത്ഥങ്ങളിലേറെയും അതിഥികളുടെ ഉദരങ്ങളിലെത്താതെ ഉച്ചിഷ്ടത്തിന്റെ സഞ്ചികളിലൂടെ മണ്ണില്‍ മൂടപ്പെടുകയാണ്.
ഇന്നലെകളില്‍ വാരിക്കോരി ദുര്‍വ്യയംചെയ്തപണം ഇന്നു@ായിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്ന ഒരു നാളെ, നമ്മുടെ ജീവിതത്തിലു@ാക്കാന്‍ പടച്ചവന് മാത്രകള്‍ മതിയെന്ന് ആരും ചിന്തിക്കുന്നില്ല. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തില്‍, ഉല്പാദിപ്പിക്കപ്പെടുന്നതി
ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള അര്‍ധപട്ടിണിക്കാരും മുഴുപട്ടിണിക്കാരുമായ അമ്പതുകോടി ജനങ്ങള്‍ക്ക് ഉപകരിക്കുന്ന വിഭവങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നത് പല പാശ്ചാത്യ രാജ്യങ്ങളിലും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇതറിയാതെ സ്വിറ്റ്‌സര്‍ലന്റിലെ ഒരു ഹോട്ടലില്‍ കുടുങ്ങിയ മലയാളിയുടെ കഥ ഈയിടെ പത്രത്തില്‍ വന്നു. ആവശ്യത്തിലേറെ ആഹാരങ്ങള്‍ ഓര്‍ഡര്‍ചെയ്ത് കഴിക്കാതെ വെയ്സ്റ്റാക്കിയ അയാള്‍ക്കെതിരില്‍ അടുത്ത ടേബിളിലെ സ്വദേശികളായ വൃദ്ധദമ്പതികള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
മലബാറിലെ മാപ്പിളമാരെന്നും പുതിയ മേച്ചില്‍പുറങ്ങള്‍ തേടി അലയാന്‍ വിധിക്കപ്പെട്ടവരായിരുന്നു.
‘മയ്യഴിയിലും ഇടവയിലും മാറാലകെട്ടി കിടക്കുന്ന മണിമാളികകളില്‍ മാപ്പിളമാര്‍ മറുനാട്ടിലുറ്റിച്ച വിയര്‍പ്പിന്റെ ഉപ്പുരസമു@്. അന്നവര്‍ മകളുടെ കല്യാണത്തിന് പൊട്ടിച്ച വെടികെട്ടിന്റെ പണം, പാവക്കുട്ടിയുടെ കാതുകുത്തടിയന്തരത്തിന് ബിരിയാണിവെച്ച പണം ഇന്നു@െങ്കില്‍ എന്ന അവരുടെ ചിന്തക്ക് മുമ്പില്‍ എന്റെ ര@ുതുള്ളി കണ്ണുനീര്‍.’
സമ്പത്തുള്ളവര്‍ക്ക് വിമാനമോ റോള്‍സ്‌റോയിസോ ദ്വീപോ രാജധാനിയോ വിലക്കുവാങ്ങാം. അത് തെറ്റായ ഒരു കാര്യമല്ല. പക്ഷെ, ഭക്ഷ്യവസ്തുക്കള്‍ അവര്‍ക്കും പാഴാക്കാനുള്ളതല്ല. ഉള്ളവനും ഇല്ലാത്തവനും ദൈവം നല്‍കിയ ഔദാര്യവും അനുഗ്രഹവുമാണ് സമ്പത്ത്. സമ്പത്തില്ലാത്തവരും സമ്പന്നരെപ്പോലെ ആറാടുകയാണ്; അഹങ്കാരത്തോടെ. അവിടെ ഭക്ഷണം കഴിക്കാനെത്തുന്നവരും ഒന്നോര്‍ക്കണം. ഇരന്ന് വാങ്ങിയതാണ് ഭക്ഷിക്കുന്നതെന്ന്.
---Abdulrazak.mundekatt
കൊളവയളിലെ അവസാന തറവാടും പൊളിച്ചു നീക്കി
Shafi Chithari on
ശരീഫ് പി എച്ച് , ഖത്തര്‍ ....

കൊള വയലിലെയും കാഞ്ഞങ്ങാട് തന്നെ പ്രസിദ്ധമായ പാലക്കി തറവാട് അന്യമാകുന്നു,എന്നും തലയെടുപ്പോടെ കണ്ട്ടിരുന്ന ആ വീട് മായുകയാണ് !.പരേതനായ അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ വസതിയാണ്, അല്ലാഹു അദ്ദേഹ ത്തിന്റെ കബറിടം സ്വര്‍ഗ്ഗ പ്പൂന്തോപ്പാക്കി മാറ്റട്ടെ ( ആമീന്‍ യാ രബ്പല്‍ ആലമീന്‍ )

അവസാനം ഷംസു ദീന്‍, ഖാലിദ് ഇവര്‍ ആയിരുന്നു താമസിച്ചു
-- —ശരീഫ് പി എച്ച് , ഖത്തര്‍
പോന്നിരുന്നു ഇവരും പുതിയ വീടുകള്‍ വെച്ച് മാറി താമസിച്ചതോടെ ആ വീട് മാത്രം ബാക്കിയായി... എനിക്കൊക്കെ ചെറുപ്പത്തില്‍ ആ വീട് ആശ്ച്ചര്യമായിരുന്നു, എത്രയോ പണ്ട്ടിതന്മാരും പൊതുപ്രവര്‍ത്തകരും കയറി ഇറങ്ങിയ വീട്... ബാല്യ കാലത്ത് ആഡംബര കാറുകള്‍ കാണണ മങ്ങില്‍ ഈ വീടിന്റെ മുന്‍ വശത്തേക്ക് കണ്ണോടിച്ചാല്‍ മതി... ഒരുപാടു ഞാനൊക്കെ നോക്കി നിന്നിട്ടുണ്ട് പുതുമയോടെ... തെല്ലും അതിശയത്തോടെ... ഈ വീടിനു ചുറ്റും ഒരുപാടു സ്ഥലം ഉണ്ട്ടയിരുന്നു എങ്ങും തെങ്ങിന്‍ തൈകള്‍, സുന്ദരമായ ഒരു കാഴ്ച ആയിരുന്നു!.. മുമ്പൊക്കെ റോഡില്‍ നിന്നും നോക്കിയാല്‍ ഈ വീട് തലയെടുപ്പോടെ നില്‍ക്കുന്നത് കാണാ മായിരുന്നു, ഇന്ന് ഈ വീടിനു ചുറ്റും കൊണ്ഗ്രീറ്റ് വീടുകളായി ചുറ്റും വന്മതില്‍ പോലെ കുറെ വീടുകളാല്‍ മൂടിയിരിക്കുന്നു... ചിലപ്പോള്‍ ഈ തറവാട് നാണിച്ചു കാണും, എന്റെ ഉമ്മയുടെ വീടിന്റെ ഈ വീട് ഈ തറവാടിന്റെ മുന്നിയായി ഒരു ചെറിയ തോട് ( അരുവി )
ഉണ്ട്ടയിരുന്നു ബാല്യ കാലത്ത് അതില്‍ നിന്നും മീനുകളെ പിടിക്കുകയും അവസാനം കുളിക്കരുമൊക്കെ ഉണ്ട്ടയിരുന്നു , അപ്പോഴേക്കും ഈ തറവാടിന്റെ കാര്‍ന്നവര്‍ ( ഹാജിക്ക ) ഒരു വലിയ വടിയുമായി
വരും ഓടിപ്പിക്കാന്‍ ( ചിരിച്ചു പോയി ) തമാശക്കാണ് കേട്ടോ!!!...
എത്ര മനോഹരമായ ഓര്‍മ്മകള്‍ ഇന്ന് അരുവിയില്ല, പഴുത്ത മാങ്ങയുടെ മധുരം പോലെ നല്ല കുറെ ഓര്‍മ്മകള്‍, ഇതിന്റെ ഇറയത്ത് (മുന്‍ വശം) കൊല്ലങ്ങലോലമായി ഷട്ടില്‍ ബാറ്റ് കളിക്കരുണ്ട്ടയിരുന്നു ഇന്നും അത് പതിവാണ് ഒരുപാടു നല്ല കളിക്കാരും ഇവിടെ ഉണ്ട്ട് !! ഞാന്‍ നാട്ടില്‍ പോയാല്‍ ഇടക്കൊക്കെ കളി കാണാന്‍ പോകാരുണ്ട്..
അവസാനം ഈ വീട് ഫോട്ടോയിലൂടെ കാണാന്‍ അവസരം ഉണ്ട്ടക്കി തന്ന അബൂ മുസ്തഫ എന്ന മുസ്തഫച്ചക്ക് ഒരായിരം നന്നിയും കടപ്പാടും അറിയിക്കുന്നു ഇനി നാട്ടില്‍ പോയാല്‍ ഈ തറവാട് ഉണ്ട്ടകില്ല എന്ന് ഉറപ്പായി എന്നിലെ ആശ്വാസത്തിന് ഈ കളിസ്തലമെങ്ങിലും ഉണ്ട്ടകണേ !..
പരേതനായ അബ്ദുല്‍ റഹ്മാന്‍ ഹാജിക്ക് 13 മക്കള്‍ അതില്‍ 11 ആണ്മക്കളും 2 പെണ്ണും എല്ലാവരും നാട്ടില്‍ തന്നെ വ്യാപാരികള്‍, കുഞ്ഞമാദ് ( മന്‍സൂര്‍ ഹോസ്പ്പിറ്റല്‍ ചെയര്‍മാന്‍ ) മുഹമ്മദ് കുഞ്ഞി,
അസൈനാര്‍ ( പാലക്കി ട്രേഡ് സ ) ഇബ്രാഹിം, കരീം ( പാലക്കി സ്റ്റേനരി ) കുഞ്ഞബ്ദുള്ള ( മംഗലാപുരം ) സംശു, ഖാലിദ് ( മന്‍സൂര്‍ മെടി ക്കല്‍സ് ) അഷറഫ്, ഹംസ്സ ( വ്യാപാരം ) ഡോക്ടര്‍ നാസര്‍ ( മന്‍സൂര്‍ ഹോസ്പിടല്‍ )

മാണിക്കോത്ത് ടവര്‍ നിര്‍മ്മാണം പഞ്ചായത്ത് തടഞ്ഞു,
Shafi Chithari on Nov 26, 2012
ഒരു കിലോമീറ്ററിനുള്ളില്‍ പത്തിലധികം മൊബൈല്‍ ടവറുകള്‍; മാണിക്കോത്ത് പുതിയ ടവര്‍ പണിയുന്നു
Shafi Chithari on Nov 25, 2012
മേല്‍പ്പാലം: തിങ്കളാഴ്ച ഹൈക്കോടതി വാദം കേള്‍ക്കും
Shafi Chithari on
കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന് വീണ്ടും ചിറക് മുളക്കുന്നു.
Shafi Chithari on Nov 22, 2012
കെ എന്‍ എം അഞ്ചംഗ കൊള്ള സംഘമായി മാറി: മുജാഹിദ് ബാലുശ്ശേരി
Shafi Chithari on Nov 20, 2012
കാസര്‍കോട്ടെ കുഴപ്പങ്ങള്ക്കുപിന്നില് 4 മാഫിയകള്‍
Shafi Chithari on

കാസര്‍കോട്:കാസര്‍കോട്ട് ഇടക്കിടെ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ നാലു മാഫിയകളാണെന്ന് സൂചന. നേരത്തേ ഇത്തരത്തിലുള്ള സംശയങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും പോലീസ് കാര്യമായി അന്വേഷിച്ചിരുന്നില്ല. ഇതിനെതിരെ ഉചിതമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ക്രമസമാധാനരംഗം വഷളമാകുമെന്നാണ് വിലയിരുത്തുന്നത്. ഇക്കാര്യം ശനിയാഴ്ച തിരുവന്തപുരത്ത് ഇന്റലിജന്‍സ് എഡിജിപി വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചര്‍ചചെയ്തിട്ടുണ്ട്.
മണല്‍ മാഫിയ, ക്വട്ടേഷന്‍ സംഘം, കോഴി മാഫിയ, കുഴല്‍പണ മാഫിയ എന്നിവയാണ് കാസര്‍കോട്ടെ കുഴപ്പങ്ങള്‍ക്ക് കാരണം. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഓര്‍ഗനൈസിഡ് ഗുണ്ടാ സംഘങ്ങള്‍ സജീവമാണെന്നും അധികൃതര്‍ വിലയിരുത്തുന്നു. നിസാര കാര്യങ്ങള്‍ക്കു പോലും ക്വട്ടേഷന്‍ സംഘങ്ങളെ രംഗത്തിറക്കുന്നുവെന്നും ഇതു ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും വിലയിരുത്തുന്നു. മണല്‍ മാഫിയകളുമായി ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധം ഉള്ളതായും സംശയിക്കുന്നു. ഇക്കാര്യം രഹസ്യമായി അന്വേഷിച്ചുവരികയാണ്.
നേരത്തേ സ്പിരിറ്റ്, ചാരായം എന്നിവയുടെ കടത്തുമായി ബന്ധപ്പെട്ടായിരുന്നു പല കുഴപ്പങ്ങളും ഉണ്ടായിരുന്നത്. ഇപ്പോള്‍ അവ അല്‍പം കുറഞ്ഞിട്ടുണ്ട്. അവയുടെ സ്ഥാനമാണ് ഇപ്പോല്‍ മണല്‍ കടത്തുകാരും, മയക്കുമരുന്നു കടത്തുകാരും ഏറ്റെടുത്തിരിക്കുന്നത്. കുഴപ്പങ്ങളുണ്ടാക്കി മുതലെടുക്കാന്‍ കാത്തുനില്‍ക്കുന്നവരും നമുക്കിടയിലുണ്ട്. കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ് അവരുടെ സൂത്രം. രാഷ്ട്രീയ ചേരിതിരിവിന്റെ പേരില്‍ ഉടലെടുക്കുന്ന അസ്വാരസ്യങ്ങള്‍ക്ക് വര്‍ഗീയതയുടെ നിറം കൊടുക്കാന്‍ അത്തരക്കാര്‍ തക്കം പാര്‍ത്തിരിക്കുകയാണ്. അതിനിടെ അമ്പലത്തിനും, പള്ളിക്കും കല്ലെറിയുകയോ, പെയ്ന്റടിക്കുകയോ ചെയ്ത് എരിതീയില്‍ എണ്ണയൊഴിക്കാനും ചില സാമൂഹിക വിരുദ്ധര്‍ ശ്രമിക്കുന്നു.
കുഴപ്പക്കാരെ അടിച്ചമര്‍ത്താനുള്ള പോലീസ് നടപടികളെ രാഷ്ട്രീയക്കാരും മറ്റും ചേര്‍ന്ന് വിഫലമാക്കുകയാണെന്നും ഇതു ഭാവിയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ബന്ധപ്പെട്ടവര്‍ വിലയിരുത്തുന്നു. കോഴിമാഫിയയും ജില്ലയില്‍ ശക്തി പ്രാപിക്കുന്നുണ്ട്. കോഴികള്‍ക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി വിലകൂട്ടി വില്പന നടത്തുന്നു. സംഘം കര്‍ണാടകയില്‍ നിന്നും വന്‍തോതില്‍ കോഴിക്കടത്ത് നടക്കുന്നതായും പറയുന്നു.
യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തതും പ്രശ്‌നം വഷളമാക്കുന്നു. പലപ്പോഴും നിരപരാധികളെയാണ് പോലീസ് കേസില്‍ കുടുക്കുന്നത്. അതിന്റെ പകപോക്കലായും നാട്ടില്‍ കുഴപ്പങ്ങള്‍ അരങ്ങേറു
രാവണീശ്വരം തണ്ണോട്ടെ മാധവന്‍ നിര്യാതനായി
Shafi Chithari on
അജാനൂര്‍: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണന്റെ സഹോദരനും സി. പി. ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. വി. കൃഷ്ണന്റെ ഭാര്യാ സഹോദരനുമായ രാവണീശ്വരം തണ്ണോട്ടെ എ. മാധവന്‍(58) നിര്യാതനായി. സജീവ കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായിരുന്നു. നാടക നടനും, പൂരക്കളി - കോല്‍ക്കളി കലാകാരനുമായ മാധവന്‍ നല്ലൊരു പാചക വിദഗ്ധന്‍ കൂടിയാണ്. പഴയകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരായ പി. കേളുമണിയാണിയുടെയും എ. കുഞ്ഞമ്മയുടെയും മകനാണ്. സി. പി. ഐയുടെയും എ. ഐ. വൈ. എഫിന്റെയും സജീവ പ്രവര്‍ത്തകനായി മാധവന്‍ പൊതു രംഗത്ത് നിറഞ്ഞ് നിന്നിരുന്നു. ഭാര്യ: ശ്യാമള. മക്കള്‍: ജിജേഷ്(ഗള്‍ഫ്), ജിതു(എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥി ബാംഗ്ലൂര്‍), ജിനു(കാസര്‍കോട് എല്‍ ബി എസ് കോളജ് വിദ്യാര്‍ത്ഥി). മറ്റുസഹോദരങ്ങള്‍: എ കുഞ്ഞിക്കേളു, എ. രാഘവന്‍, എ. തമ്പാന്‍ (സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍), എ. രാജന്‍ (യു. എ. ഇ), ഡോ. എ. മുരളീധരന്‍(അമേരിക്ക), എ. കമലാക്ഷി, എ. രുഗ്മിണി, എ. നളിനി.
സി. പി. ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, പി. കരുണാകരന്‍ എം. പി, എം. എല്‍. എമാരായ ഇ ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്.കുര്യാക്കോസ്, സി. പി. ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മറ്റു നേതാക്കളായ പി. എ. നായര്‍, ഇ. കെ. നായര്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, സി. പി. എം ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. കെ. പുരുഷോത്തമന്‍, അഡ്വ. പി. അപ്പുക്കുട്ടന്‍, ഏരിയാ സെക്രട്ടറി എം. പൊക്ലന്‍, ലോക്കല്‍ സെക്രട്ടറി പി. ദാമോദരന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു
മേല്‍പ്പാലം: തുറന്ന മനസ്സോടെ രംഗത്തിറങ്ങണം-മെട്രോ മുഹമ്മദ് ഹാജി
Shafi Chithari on
മേല്‍പ്പാലം: 'ചിത്താരി' ലോബി കരുക്കള്‍ നീക്കിയെന്ന ആരോപണം
Shafi Chithari on
കാഞ്ഞങ്ങാട് മേല്‍പ്പാലം ചിത്താരിയിലെ ലീഗ് കേന്ദ്രങ്ങള്‍ക്ക് ബന്ധമില്ല
Shafi Chithari on
കാഞ്ഞങ്ങാട്: കോട്ടച്ചേരി മേല്‍പ്പാലവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിലെ പ്രബല വിഭാഗത്തെ അടച്ച് ആക്ഷേപിച്ചുവരുന്ന കാഞ്ഞങ്ങാട്ടെ പ്രാദേശിക പത്രമായ ലേറ്റസ്റ്റ് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീനെയും അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമ ടീച്ചറെയും അവഹേളിക്കാ ന്‍ നടത്തിയ ശ്രമം ആക്ഷന്‍ കമ്മിറ്റി തന്നെ പൊളിച്ചു. ഇന്നലെ വിവാദ പത്രത്തില്‍ നവംബര്‍ 11ന് കാഞ്ഞങ്ങാട് യതിംഖാന ഹാളില്‍ ചേര്‍ന്ന മേ ല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നിന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ലീഗിലെ ഹസീനാതാജുദ്ദീനും അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമ ടീച്ചറും ഇറങ്ങിപ്പോയിരുന്നുവെന്ന കല്ലുവെച്ച നുണ പ്രസിദ്ധീകരിച്ചിരുന്നു. ഇങ്ങനെ യാതൊരു സംഭവവും നടന്നിരുന്നില്ലെന്നും യോഗത്തി ല്‍ നിന്ന് ആരും ഇറങ്ങിപ്പോയിട്ടില്ലെന്നും മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നഗരസഭാ കൗണ്‍സിലര്‍ എച്ച് ശിവദത്ത്, കണ്‍വീനര്‍ എ ഹമീദ്ഹാജി എന്നിവര്‍ 'മലബാര്‍ വാര്‍ത്തയോട്' പറഞ്ഞു. ഇരുവരും യോഗത്തില്‍ സജീവമായി പങ്കെടുത്തുവെന്നും ചര്‍ച്ചകളില്‍ ഇടപെടുകയും ചെയ്തിരുന്നതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വെളിപ്പെടുത്തി. മേല്‍പ്പാലത്തിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ ഇരുവരും ഒറ്റക്കെട്ടായ തീരുമാനത്തിലാണെന്ന് എച്ച് ശിവദത്ത് വ്യക്തമാക്കി. നഗരസഭാ ചെയര്‍പേഴ്‌സണും പഞ്ചായത്ത് പ്രസിഡണ്ട് മേല്‍പ്പാലത്തിന് എതിരാണെന്ന് വരുത്തിതീര്‍ക്കാനുള്ള പത്രത്തിന്റെ ശ്രമമാണ് ആക്ഷന്‍ കമ്മിറ്റിയുടെ ഉത്തരവാദപ്പെട്ട ഭാരവാഹികളുടെ വെളിപ്പെടുത്തലിലൂടെ പൊളിഞ്ഞുപോയത്. അതിനിടെ മേല്‍പ്പാലം അട്ടിമറിക്കാന്‍ ഹൈക്കോടതിയെ സമീപിച്ച് നിയമക്കുരുക്കുണ്ടാക്കിയ ഒരു കെട്ടിട ഉടമയുടെ ഒത്താശക്കാരനായി മാറിയ പ്രദേശിക പത്രം മുസ്ലിം ലീഗിനെ ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത് കല്ല് വെച്ച നുണയാണെന്ന് വെളിപ്പെട്ടുവരുന്നു. ഒരു മുസ്ലിംലീഗ് എംഎല്‍എയുടെ ജാമാതാവിന്റെ ഉടമസ്ഥതയിലുള്ള കോട്ടച്ചേരിയിലെ വിവാദ കെട്ടിടമായ ആസ്‌ക ബില്‍ഡിംഗ് മേല്‍പ്പാലത്തിന് വേണ്ടി പൊളിച്ചുമാറ്റാതിരിക്കാ ന്‍ പദ്ധതി തയ്യാറാക്കിയ വന്‍ലോബിയാണ് മേല്‍പ്പാലം കാഞ്ഞങ്ങാടിന് നഷ്ടപ്പെടുത്താനുള്ള കരുനീക്കങ്ങള്‍ നടത്തിവരുന്നത്. ഉന്നതതലത്തില്‍ ഇതിന് വേണ്ടി നടത്തിയ ഗൂഢാലോചനകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എംഎല്‍എയുടെ ജാമാതാവ് എന്ന നിലയില്‍ കെട്ടിടം പൊളിച്ചുമാറ്റാതിരിക്കാനുള്ള വന്‍ലോബീങ്ങാണ് നടന്നുവരുന്നത്. ഇതു മറച്ചുവെക്കാന്‍ കാഞ്ഞങ്ങാട്ടെ മുസ്ലിം ലീഗിലെ പ്രബല വിഭാഗത്തെ കൂട്ടിയിണക്കി കള്ള പ്രചാരണം നടത്തുന്ന പ്രദേശിക പത്രം ആസ്‌ക കെട്ടിടം പൊളിച്ചുനീക്കാതിരിക്കാനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലയില്‍ വാര്‍ത്ത മെനഞ്ഞെടുക്കുന്നത്. പത്രത്തിന്റെ നിലപാടില്‍ മേല്‍പ്പാലം വര്‍ഷങ്ങളായി സ്വപ്‌നം കണ്ടിരിക്കുന്ന തീരദേശ വാസികളുള്‍പ്പെടെ വലിയൊരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്. ചിത്താരി ലോബിയുടെ നിയന്ത്രണത്തിലുള്ള നെക്സ്റ്റ് കെട്ടിടത്തെ മേല്‍പ്പാലവുമായി കൂട്ടിയിണക്കി യഥാര്‍ത്ഥ പ്രശ്‌നം തിരിച്ചുവിടാനാണ് പ്രദേശിക പത്രത്തിന്റെ ശ്രമം. ചിത്താരിയിലെ ലീഗ് കേന്ദ്രങ്ങള്‍ക്ക് നെക്സ്റ്റ് കെട്ടിടമായോ അതിന്റെ ഉടമകളുമായോ യാതൊരു ബന്ധവുമില്ല. പള്ളിക്കര തൊട്ടി സ്വദേശികളായ എം ടി മുഹമ്മദ് ഹാജി, തൊട്ടി സാലി ഹാജി, കൊളവയല്‍ മുഹമ്മദ് കുഞ്ഞി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കോട്ടച്ചേരിയിലെ നെക്സ്റ്റ് ബില്‍ഡിംഗ്. മേല്‍പ്പാലത്തിന് വേണ്ടി നിര്‍ണ്ണയിച്ച അതിര്‍ത്തിയില്‍ നെക്സ്റ്റ് കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് 6 മീറ്റര്‍ നീക്കിവെച്ചിട്ടുണ്ട്. ഈ സ്ഥലം മാറ്റി നിര്‍ത്തിയാണ് കെട്ടിടം പണിതത്. നീക്കിവെച്ച സ്ഥലം യാതൊരു തടസ്സവും കൂടാതെ വിട്ടുകൊടുക്കാന്‍ കെട്ടിട ഉടമകള്‍ ഒരുക്കമാണ്. മേല്‍പ്പാലത്തിനെതിരെ നെക്സ്റ്റ് കെട്ടിട ഉടമകള്‍ യാതൊരു വിധ നിയമനടപടികള്‍ക്കും മെനക്കെട്ടില്ല. ഈ വസ്തുതകള്‍ മറച്ചുവെച്ചാണ് ആസ്‌ക ബില്‍ഡിംഗ് സംരക്ഷിക്കുന്നതിന് വേണ്ടി മേല്‍പ്പാലം എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള വന്‍ലോബിയുടെ ശ്രമങ്ങള്‍ക്ക് പ്രദേശിക പത്രം ചൂട്ടുപിടിക്കുന്നതെന്ന് വ്യക്തമാണ്. ഇതിന് പിന്നില്‍ നടന്ന വന്‍ ഇടപാടുകളുടെ ചുരുളഴിയാന്‍ ഇരിക്കുന്നതേയുള്ളൂ. കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി വിളിച്ചു ചേര്‍ത്ത ജനകീയ കണ്‍വെന്‍ഷനില്‍ നിന്നും തങ്ങള്‍ ഇറങ്ങിപ്പോയെന്ന ലേറ്റസ്റ്റ് വാര്‍ത്ത സത്യത്തിന് നിരക്കാത്തതാണെന്ന് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീനും അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമയും വ്യക്തമാക്കി. ഉദ്ഘാടനം ചെയ്ത എം പിയും, എം എല്‍എയും പ്രസംഗിച്ചതിന് ശേഷം കണ്‍വെന്‍ഷനില്‍ പ്രൊട്ടോകോള്‍ പ്രകാരം പ്രസംഗിക്കാന്‍ ക്ഷണിക്കപ്പെട്ട തങ്ങള്‍ ഇരുവരും പ്രസംഗിക്കുകയും നഗരസഭയുടെ പരിപൂര്‍ണ്ണ പിന്തുണ ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുകയും റെയില്‍വേ പാളത്തിന് മുകളില്‍ റെയില്‍വേ സ്വന്തം ഉത്തരവാദിത്വത്തില്‍ നിര്‍മ്മിക്കേണ്ട പാല ഭാഗത്തിന് ആവശ്യമായ അഞ്ച് സെന്റ് ഭൂമി റെയില്‍വേയുടെ ആവശ്യ പ്രകാരം വിലക്കെടുത്ത് നല്‍കാനുള്ള നഗരസഭയുടെ തീരുമാനവും സന്നദ്ധതയും ചെയര്‍പേഴ്‌സണ്‍ അറിയിക്കുകയും ചെയ്തതാണ്. വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഈ പത്രത്തിന്റെ നിഗൂഡ താല്‍പര്യം പൊതുജനങ്ങള്‍ തിരിച്ചറിയണമെന്ന് ഇരുവരും പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. വാര്‍ത്തയില്‍ പരാമര്‍ശിച്ച കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്ത ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ഈ വാര്‍ത്തയുടെ നിജ സ്ഥിതി ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത നിര്‍വ്വഹിക്കുമെന്ന് കരുതുന്നതായി ഇരുവരും പറഞ്ഞു..
പുറവങ്കര തറവാട് പ്രതിഷ്ഠാദിനവും വെബ്സൈറ്റ് സ്വിച്ച്ഓണ്‍ കര്‍മ്മവും നാളെ
Shafi Chithari on Nov 11, 2012

പുറവങ്കര തറവാട്
വധു അണിഞ്ഞത് അഞ്ചുകിലോസ്വര്‍ണം
Shafi Chithari on Nov 8, 2012
ബീജിംഗ്: ഏറ്റവുംകൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യക്കാരെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍, സ്വര്‍ണമാണെങ്കില്‍ ഇന്ത്യയില്‍ മാത്രമല്ല ചൈനയിലും ഏറെ പ്രിയപ്പെട്ടതാണെന്നതിന് ഈ വാര്‍ത്ത സാക്ഷ്യം. ബ്ലിങ് രാജകുടുംബത്തിലെ അംഗമായ ലിയു ചെങ്ങ് വിവാഹത്തിനായി അണിഞ്ഞത് അഞ്ച് കിലോ സ്വര്‍ണം.
ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ ക്വാന്‍ഷുവിലുള്ള രാജകുടുംബമാണിത്. 26 കാരിയായ ലിയു ഇത്രയും ആഭരങ്ങള്‍ ധരിക്കാന്‍വേണ്ടിമാത്രം രണ്ടുമണിക്കൂറിലേറെ സമയമെടുത്തുപോലും. വിവാഹസമയമത്രയും ഇത്രയും ആഭരണങ്ങള്‍ ധരിച്ചുതന്നെയാണ് ലിയു നിന്നത്. ആഭരണത്തിന്റെ ഭാരംതാങ്ങാന്‍ ലിയു ഒത്തിരി കഷ്ടപ്പെട്ടുവെന്നാണ് അവരോട് അടുപ്പമുള്ളവര്‍ പറയുന്നത്.
എല്ലാവരും ചര്‍ച്ചചെയ്യുന്നതാകണം മകളുടെ വിവാഹമെന്ന് ലിയുവിന്റെ മാതാപിതാക്കള്‍ക്ക് നിര്‍ബന്ധമുണ്ടായിരിന്നി. അതിന് കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ലിയുവിന്റെ അമ്മ ലിന്‍ ഹു. വിവാഹം തീരുമാനിക്കുന്നതിനുമുമ്പുതന്നെ മകള്‍ക്ക് വേണ്ടി സ്വര്‍ണാഭരങ്ങള്‍ വാങ്ങുകയും ശേഖരിച്ച് വയ്ക്കുകയുമായിരുന്നു താനെന്നും ലിന്‍ പറയുന്നു. തന്റെ ബന്ധുക്കളോടും ഇങ്ങനെ സ്വര്‍ണം ശേഖരിച്ച് വയ്ക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നും ലിന്‍ പറയുന്നു. ഇങ്ങനെ പറയാനുള്ള കാരണവും അവര്‍തന്നെ പറയുന്നു. ഭഭപെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയക്കുമ്പോള്‍ ധരിച്ചിരിക്കുന്ന സ്വര്‍ണത്തിനനുസരിച്ച് അവരോട് വരന്റെ ബന്ധുക്കള്‍ക്ക് മതിപ്പ് കൂടും ലിന്‍ പറയുന്നു.
|
ചെമ്മട്ടംവയല്‍ ബല്ലത്ത് ഭൂമിക്കടിയില്‍ നിന്നും അസാധാരണ ശബ്ദം
Shafi Chithari on
കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ ബല്ലത്ത് ഭൂമിക്കടിയില്‍ നിന്നും അസാധാരണ ശബ്ദം പുറത്തുവന്ന സംഭവത്തില്‍ അവ്യക്തത നീങ്ങിയിട്ടില്ല. വിവരം അറിഞ്ഞ് ഇന്ന് രാവിലെ ഇവിടെയെത്തിയ ജിയോളജി വകുപ്പ് അധികൃതര്‍ക്ക് ഇതിന്റെ കാരണം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ജനങ്ങള്‍ പരിഭ്രാന്തിപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. ബല്ലത്തെ ഗോവിന്ദന്റെ വീടിനടുത്ത് പ്രത്യക്ഷപ്പെട്ട കുഴി ജിയോളജി വകുപ്പ് ജില്ലാ ഓഫീസറും സീനിയര്‍ ജിയോളജിസ്റ്റുമായ കെ എ മുഹമ്മദ്, ഹൈഡ്രോ ജിയോളജിസ്റ്റ് കെ എം അബ്ദുള്‍ അഷ്‌റഫ് എന്നിവര്‍ ഇന്ന് രാവിലെ പരിശോധിച്ചെങ്കിലും ഭൂമിക്കടിയില്‍ നിന്ന് ശബ്ദം ഉയര്‍ന്നതിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. എഡിഎം എച്ച് ദിനേശന്റെ നിര്‍ദ്ദേശപ്രകാരമാണ് ഉദേ്യാഗസ്ഥസംഘം ഇന്ന് രാവിലെ ചെമ്മട്ടംവയലിലെത്തിയത്. ജിയോളജി വകുപ്പ് ഉദേ്യാഗസ്ഥ സംഘം താമസിയാതെ വീ ണ്ടും ചെമ്മട്ടംവയലിലെത്തി വിശദമായ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട കുഴി എട്ട് മീറ്ററോളം ആഴത്തില്‍ വെട്ടുകല്ലാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. വെട്ടുകല്ലിന് ശേഷം പത്ത് മീറ്ററോളം ആഴത്തില്‍ മുഴുവന്‍ ചെളിയും ചെളിക്ക് താഴെ ആഴത്തില്‍ പാറയുമാണ് ഉള്ളതെന്ന് ശാസ്ത്രീയമായ പരിശോധനയില്‍ വ്യക്തമായി. കഴിഞ്ഞ ദിവസം പെയ്ത മഴയുടെ ശക്തിയില്‍ മഴവെള്ളം ആഴ്ന്നിറങ്ങി ചെളിയില്‍ കലങ്ങിയത് അസാധാരണ ശബ്ദത്തിന് കാരണമാകാമെന്ന് ജിയോളജി വകുപ്പ് ഉദേ്യാഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നവംബര്‍ 5 ന് പുല്ലൂരില്‍ പെയ്ത മഴയുടെ അളവ് പുല്ലൂര്‍ സീഡ് ഫാമില്‍ നിന്ന് ശേഖരിച്ച ശേഷമാണ് ജിയോളജി വകുപ്പ് ഉദേ്യാഗസ്ഥര്‍ ചെമ്മട്ടംവയലിലെത്തിയത്. ഈ പ്രദേശത്ത് 55 മില്ലിമീറ്റര്‍ മഴ പെയ്തുവെന്നാണ് കണക്ക്. ശക്തമായ ഒഴുക്ക് ഭൂമിക്കടിയിലേക്ക് നീങ്ങുന്ന തരത്തില്‍ ശക്തമായ മഴയാണ് പെയ്തതെന്ന് ജിയോളജി വകുപ്പ് ജില്ലാ ഓഫീസര്‍ കെ എ മുഹമ്മദ് 'മലബാര്‍വാര്‍ത്ത' യോട് പറഞ്ഞു. ഭൂമിക്കടിയില്‍ എന്തെങ്കിലും രീതിയിലുള്ള ശബ്ദമോ വെള്ളത്തിന്റെ ഒഴുക്കിന്റെ ശബ്ദമോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ജിയോളജി വകുപ്പ് അധികൃതരെ അറിയിക്കണമെന്ന് അദ്ദേഹം അറിയിച്ചു. ചെമ്മട്ടംവയല്‍ ബല്ലാ പ്രദേശത്തെ കിണറുകള്‍ അതാത് വീട്ടുകാര്‍ ശ്രദ്ധിക്കണമെന്നും വെള്ളത്തില്‍ നിറവ്യത്യാസമോ ചെളിവെള്ളത്തിന്റെ അംശമോ രുചിയില്‍ മാറ്റമോ മനസിലായാല്‍ അക്കാര്യവും അടിയന്തര സ്വഭാവത്തോടെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട ഉദേ്യാഗസ്ഥരുടെ വാക്കുകളില്‍ അവ്യക്തതയും ചില ആശങ്കകളും ഇല്ലാതില്ല. എങ്കിലും ഭയപ്പെടേണ്ടതില്ലെന്നാണ് ഈ അപൂര്‍വ്വ സംഭവത്തെ കുറിച്ചുള്ള അവരുടെ പ്രതികരണം. ഇന്നലെ രാത്രിയാണ് ഭൂമിക്കടിയില്‍ നിന്നും അസാധാരണ ശബ്ദം കേട്ടത്. ആദ്യം വീടുകള്‍ക്ക് സമീപത്തും പിന്നീട് റോ ഡിനടിയിലും ജലമൊഴുകുന്നതിന് സമാനമായ ശബ്ദം കേ ള്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പരിഭ്രാന്തിയിലായ പരിസരവാസികള്‍ ഉടന്‍ തന്നെ വിവരം നല്‍കിയതനുസരിച്ച് ഹൊ സ്ദുര്‍ഗ് എസ് ഐ ഇ വി സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പിന്നീടാണ് ഇക്കാര്യം ജിയോളജി വകുപ്പിനെ അറിയിച്ചത്
കാഞ്ഞങ്ങാട് കേന്ദ്രീയവിദ്യാലയം യാഥാര്‍ത്ഥ്യത്തിലേക്ക്
Shafi Chithari on Nov 7, 2012
പഴയ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ താല്‍ക്കാലികമായി
പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയം
കാഞ്ഞങ്ങാട്: ഒടുവില്‍ കേന്ദ്രീയ വിദ്യാലയം അധികൃതര്‍ നിലപാട് തിരുത്തി. കേന്ദ്രീയ വിദ്യാലയത്തിന് കെട്ടിടം ഉള്‍പെടെ ഭൗതിക സാഹചര്യം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ച 5.28 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാമെന്ന് ഒടുവില്‍ കേന്ദ്രീയ വിദ്യാലയം അധികൃതര്‍ സമ്മതിച്ചു.
കഴിഞ്ഞ ദിവസം കേന്ദ്രീയ വിദ്യാലയത്തിന് നീക്കിവെച്ച ഗുരുവനത്തെ സ്ഥലം പരിശോധിച്ച കേന്ദ്രീയ വിദ്യാലയം കൊച്ചി മേഖല ഡപ്യൂട്ടി കമ്മീഷണര്‍ രണ്‍വീര്‍ സിംഗ് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീറുമായി ചര്‍ച നടത്തിയതിനെ തുടര്‍ന്നാണ് ധാരണയായത്.
ഇപ്പോള്‍ അനുവദിച്ച സ്ഥലം ഏറ്റെടുക്കാമെന്നും കെട്ടിട നിര്‍മാണത്തിനുള്ള നടപടി ഉടന്‍ തുടങ്ങുമെന്നും ഡപ്യൂട്ടി കമ്മീഷണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇനിയും മൂന്ന് ഏക്കര്‍ സ്ഥലം കൂടി അനുവദിക്കണമെന്ന് കേന്ദ്രീയ വിദ്യാലയം അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ഏക്കര്‍ സ്ഥലം അനുവദിക്കുന്നതിന് റവന്യു വകുപ്പ് ഉടന്‍ നടപടി സ്വീകരിക്കും.
കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള അപ്രോച്ച് റോഡിനാവശ്യമായ ഫണ്ട് പി. കരുണാകരന്‍ എം.പിയും ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയും വാഗ്ദാനം ചെയ്തിട്ടുണ്ട്. മൂന്നേക്കര്‍ സ്ഥലം കൂടി കേന്ദ്രീയ വിദ്യാലയത്തിന് അനുവദിച്ചുകിട്ടാന്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉള്‍പെടെയുള്ള ജനപ്രതിനിധികള്‍ റവന്യുമന്ത്രിയെയും ധനകാര്യമന്ത്രിയെയും നേരിട്ട് കാണുന്നുണ്ട്. അധ്യാപക-രക്ഷാകര്‍തൃ സമിതി കേന്ദ്രീയ വിദ്യാലയം യാഥാര്‍ത്ഥ്യമാക്കുന്നതിന് പതിവിന് വിപരീതമായി സജീവമായി ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്

പുള്ളറ് പാഞ്ഞി പണിയെട്ത്ത് 'ആദിലെ പൂദിലെ' ചേലായി
Shafi Chithari on Nov 4, 2012

ജോലിക്കിടെ യുവാവിന്റെ മലദ്വാരത്തില്‍ ഹൈപ്രഷര്‍ കാറ്റ് അടിച്ചുകയറ്റി; വന്‍കുടല്‍ തകര്‍ന്ന യുവാവിന്റെ നില ഗുരുതരം
Shafi Chithari on Oct 21, 2012
അബ്ബാസ് അന്‍വരി നിര്യാതനായി
Shafi Chithari on Oct 19, 2012
കാസര്‍കോട്: സെന്റര്‍ ചിത്താരി മുന്‍ മുഅല്ലിമും സുന്നി സംഘടനാ സ്ഥാപന സഹകാരി അബ്ബാസ് അന്‍വരി മരുതടുക്കം (48) നിര്യാതനായി. പരേതരായ അബ്ദുല്‍ ഖാദര്‍ -മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കള്‍: ശബീബ്, ശഫീഖ്, ശുഹൈബ്, ശക്കീല്‍, സുക്കൈന, ശരീഫ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, ഉസ്മാന്‍, എറമു, ഇബ്റാഹിം.
വൈകിട്ട് നാലുമണിക്ക് മരുതടക്കം ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. വിവിധ സുന്നി സംഘടനകളില്‍ നേതൃസ്ഥാനം അലങ്കരിച്ച അബ്ബാസ് അന്‍വരി സുന്നി മാനേജ്മന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായിരുന്നു.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് എസ് എഫ് ജില്ലാ സെക്രട്ടറി അബ്ദുറസാഖ് കോട്ടക്കുന്ന്, എസ് കെ എസ് എസ് എഫ് മുന്‍ ജില്ലാ സെക്രട്ടറി ബശീര്‍ ദാരിമി തളങ്കര, അഷ്‌റഫ് കരിപ്പൊടി, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവര്‍ ആശുപത്രിയിലെത്തി മയ്യത്ത് സന്ദര്‍ശിച്ചു.
പൂച്ചക്കാട് ചേറ്റുകുണ്ടിലെ സഞ്ജീവി നിര്യതയായി
Shafi Chithari on Oct 17, 2012
ചേറ്റുകുണ്ട്: കീക്കാന്‍, റിട്ട.ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് സി. സുബ്രായ മാസ്റ്ററുടെ ഭാര്യ സഞ്ജീവി (82) നിര്യാതയായി. മക്കള്‍: പ്രഭാവതി (അസിസ്റ്റന്റ് സി.പി.സി.സി.ആര്‍.ഐ കാസര്‍കോട്), സത്യവതി (ടീച്ചര്‍ ചന്ദ്രഗിരി സ്‌കൂള്‍), സരസ്വതി (ടീച്ചര്‍ ഷേണി ഹൈസ്കൂള്‍), മാലതി.
മരുമക്കള്‍: പരേതനായ പരമേശ്വര കളനാട് (പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍), പുരുഷോത്തമ മരവയല്‍, അശോക് കാസര്‍കോട്.
മരുമക്കള്‍: പരേതനായ പരമേശ്വര കളനാട് (പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍), പുരുഷോത്തമ മരവയല്‍, അശോക് കാസര്‍കോട്.

ഹജ്ജിന് പുറപ്പെടാനിരിക്കെ ഹൃദയഘാതംമൂലം മരിച്ചു
Shafi Chithari on Oct 6, 2012
പള്ളിക്കര: ചിത്താരി കൊട്ടിലങ്ങാടിയിലെ അബ്ദുല്ല ഹാജി(57) നിര്യാതനായി. പരേതരായ മുഹമ്മദ് കുഞ്ഞി-കൊട്ടിലങ്ങാട് ആസിയ ദമ്പതികലുടെ മകനാണ്. കൊട്ടിലങ്ങാട് ജമാഅത്ത് സെക്രട്ടറിസ്ഥാനം വഹിക്കുകയായിരുന്നു. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി ഭാര്യയെയും ഭാര്യ മാതാവിനെയും കൂട്ടിപോവാന്‍ ഒരുങ്ങവെയാണ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്. സജീവ മുസ്ലിം പ്രവര്‍ത്തകനും പൊതു പ്രവര്‍ത്തകനും കൂടിയാണ്.ഭാര്യ: പൂച്ചക്കാട് മാളിഗയിലെ സുബൈദ. മക്കള്‍: ഫാറൂഖ്, അന്‍സാര്‍ (അബുദാബി), യൂനുസ് (വിദ്യാര്‍ത്ഥി), സീനത്ത്, യുസൈറ. മരുമക്കള്‍: ചിത്താരി മാട്ടുമാലിലെ മുഹമ്മദ് കുഞ്ഞി (അബുദാബി), പുഞ്ചാവി സലീം (ദുബൈ).
സി. എച് മൌലവി, മുബാറക് ഹസൈനാര്‍ ഹാജി എന്നിവര്‍ക്ക് ഇ. അഹമദ് സ്വീകരണം നല്‍കി
Shafi Chithari on Oct 4, 2012
Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com