അബ്ബാസ് അന്‍വരി നിര്യാതനായി

on Oct 19, 2012

കാസര്‍കോട്: സെന്റര്‍ ചിത്താരി മുന്‍ മുഅല്ലിമും സുന്നി സംഘടനാ സ്ഥാപന സഹകാരി അബ്ബാസ് അന്‍വരി മരുതടുക്കം (48) നിര്യാതനായി. പരേതരായ അബ്ദുല്‍ ഖാദര്‍ -മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കള്‍: ശബീബ്, ശഫീഖ്, ശുഹൈബ്, ശക്കീല്‍, സുക്കൈന, ശരീഫ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, ഉസ്മാന്‍, എറമു, ഇബ്റാഹിം.

വൈകിട്ട് നാലുമണിക്ക് മരുതടക്കം ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. വിവിധ സുന്നി സംഘടനകളില്‍ നേതൃസ്ഥാനം അലങ്കരിച്ച അബ്ബാസ് അന്‍വരി സുന്നി മാനേജ്മന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായിരുന്നു.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് എസ് എഫ് ജില്ലാ സെക്രട്ടറി അബ്ദുറസാഖ് കോട്ടക്കുന്ന്, എസ് കെ എസ് എസ് എഫ് മുന്‍ ജില്ലാ സെക്രട്ടറി ബശീര്‍ ദാരിമി തളങ്കര, അഷ്‌റഫ് കരിപ്പൊടി, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവര്‍ ആശുപത്രിയിലെത്തി മയ്യത്ത് സന്ദര്‍ശിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com