പുള്ളറ് പാഞ്ഞി പണിയെട്ത്ത് 'ആദിലെ പൂദിലെ' ചേലായി

on Nov 4, 2012

    

കാസര്‍കോട്: അപ്സര പബ്ലിക് സ്കൂളിലെ 10 ബി ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നിര്‍മ്മിച്ച 'ആദിലെ പൂദിലെ' പുസ്തകം ശ്രദ്ധേയമാകുന്നു. പൂര്‍ണ്ണമായും കാസര്‍കോടന്‍ പ്രാദേശിക ഭാഷയിലാണ് സൃഷ്ടികളെന്നതാണ് മാസികയെ ശ്രദ്ധേയമാകുന്നത്. സ്കൂളിന്‍റെ പത്താംവാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായാണ് കുട്ടികള്‍ ചേര്‍ന്ന് പുസ്തകം പുറത്തിറക്കുന്നത്. 32 വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ പിറക്കുന്ന പുസ്തകത്തില്‍ ലേഖനങ്ങളും കവിതകളും കഥകളും പഴഞ്ചൊല്ലുകളും തമാശകളും വാര്‍ത്തകളുമൊക്കെ നര്‍മ്മം കലര്‍ന്ന കാസര്‍കോടന്‍ പ്രാദേശിക ഭാഷയിലാണ്. മാസങ്ങള്‍ക്ക് മുന്പെ വിദ്യാര്‍ത്ഥികള്‍ പല പ്രദേശങ്ങളും സഞ്ചരിച്ച് അവിടത്തെ വാക്കുകള്‍ കുറിച്ചെടുക്കുകയായിരുന്നു. പിന്നീട് അവചേര്‍ത്താണ് രചനകള്‍ തയ്യാറാക്കിയത്. മലയാളം അധ്യാപകന്‍ സജിരാജ് കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കി. ജില്ലയുടെ വികസന സാധ്യതയെ കുറിച്ചുള്ള ലേഖനങ്ങളും ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ചികില്‍സാ രീതികളും കളികളും കടങ്കഥകളും മാസികയിലൂടെ വിദ്യാര്‍ത്ഥികള്‍ പരിചയപ്പെടുത്തുന്നു. പുസ്തക പ്രകാശനം കേരളപിറവി ദിനത്തില്‍ നടക്കുന്ന ചടങ്ങില്‍ കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി നിര്‍വഹിക്കും. അധ്യാപകനും സാഹിത്യകാരനുമായ എന്‍. സന്തോഷ് കുമാറാണ് അവതാരിക എഴുതിയത്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com