കാഞ്ഞങ്ങാട് മേല്‍പ്പാലം ചിത്താരിയിലെ ലീഗ് കേന്ദ്രങ്ങള്‍ക്ക് ബന്ധമില്ല

on Nov 14, 2012

 കാഞ്ഞങ്ങാട്: കോട്ടച്ചേരി മേല്‍പ്പാലവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിലെ പ്രബല വിഭാഗത്തെ അടച്ച് ആക്ഷേപിച്ചുവരുന്ന കാഞ്ഞങ്ങാട്ടെ പ്രാദേശിക പത്രമായ ലേറ്റസ്റ്റ് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീനെയും അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമ ടീച്ചറെയും അവഹേളിക്കാ ന്‍ നടത്തിയ ശ്രമം ആക്ഷന്‍ കമ്മിറ്റി തന്നെ പൊളിച്ചു. ഇന്നലെ വിവാദ പത്രത്തില്‍ നവംബര്‍ 11ന് കാഞ്ഞങ്ങാട് യതിംഖാന ഹാളില്‍ ചേര്‍ന്ന മേ ല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നിന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ലീഗിലെ ഹസീനാതാജുദ്ദീനും അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമ ടീച്ചറും ഇറങ്ങിപ്പോയിരുന്നുവെന്ന കല്ലുവെച്ച നുണ പ്രസിദ്ധീകരിച്ചിരുന്നു. ഇങ്ങനെ യാതൊരു സംഭവവും നടന്നിരുന്നില്ലെന്നും യോഗത്തി ല്‍ നിന്ന് ആരും ഇറങ്ങിപ്പോയിട്ടില്ലെന്നും മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നഗരസഭാ കൗണ്‍സിലര്‍ എച്ച് ശിവദത്ത്, കണ്‍വീനര്‍ എ ഹമീദ്ഹാജി എന്നിവര്‍ 'മലബാര്‍ വാര്‍ത്തയോട്' പറഞ്ഞു. ഇരുവരും യോഗത്തില്‍ സജീവമായി പങ്കെടുത്തുവെന്നും ചര്‍ച്ചകളില്‍ ഇടപെടുകയും ചെയ്തിരുന്നതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വെളിപ്പെടുത്തി. മേല്‍പ്പാലത്തിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ ഇരുവരും ഒറ്റക്കെട്ടായ തീരുമാനത്തിലാണെന്ന് എച്ച് ശിവദത്ത് വ്യക്തമാക്കി. നഗരസഭാ ചെയര്‍പേഴ്‌സണും പഞ്ചായത്ത് പ്രസിഡണ്ട് മേല്‍പ്പാലത്തിന് എതിരാണെന്ന് വരുത്തിതീര്‍ക്കാനുള്ള പത്രത്തിന്റെ ശ്രമമാണ് ആക്ഷന്‍ കമ്മിറ്റിയുടെ ഉത്തരവാദപ്പെട്ട ഭാരവാഹികളുടെ വെളിപ്പെടുത്തലിലൂടെ പൊളിഞ്ഞുപോയത്. അതിനിടെ മേല്‍പ്പാലം അട്ടിമറിക്കാന്‍ ഹൈക്കോടതിയെ സമീപിച്ച് നിയമക്കുരുക്കുണ്ടാക്കിയ ഒരു കെട്ടിട ഉടമയുടെ ഒത്താശക്കാരനായി മാറിയ പ്രദേശിക പത്രം മുസ്ലിം ലീഗിനെ ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത് കല്ല് വെച്ച നുണയാണെന്ന് വെളിപ്പെട്ടുവരുന്നു. ഒരു മുസ്ലിംലീഗ് എംഎല്‍എയുടെ ജാമാതാവിന്റെ ഉടമസ്ഥതയിലുള്ള കോട്ടച്ചേരിയിലെ വിവാദ കെട്ടിടമായ ആസ്‌ക ബില്‍ഡിംഗ് മേല്‍പ്പാലത്തിന് വേണ്ടി പൊളിച്ചുമാറ്റാതിരിക്കാ ന്‍ പദ്ധതി തയ്യാറാക്കിയ വന്‍ലോബിയാണ് മേല്‍പ്പാലം കാഞ്ഞങ്ങാടിന് നഷ്ടപ്പെടുത്താനുള്ള കരുനീക്കങ്ങള്‍ നടത്തിവരുന്നത്. ഉന്നതതലത്തില്‍ ഇതിന് വേണ്ടി നടത്തിയ ഗൂഢാലോചനകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എംഎല്‍എയുടെ ജാമാതാവ് എന്ന നിലയില്‍ കെട്ടിടം പൊളിച്ചുമാറ്റാതിരിക്കാനുള്ള വന്‍ലോബീങ്ങാണ് നടന്നുവരുന്നത്. ഇതു മറച്ചുവെക്കാന്‍ കാഞ്ഞങ്ങാട്ടെ മുസ്ലിം ലീഗിലെ പ്രബല വിഭാഗത്തെ കൂട്ടിയിണക്കി കള്ള പ്രചാരണം നടത്തുന്ന പ്രദേശിക പത്രം ആസ്‌ക കെട്ടിടം പൊളിച്ചുനീക്കാതിരിക്കാനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലയില്‍ വാര്‍ത്ത മെനഞ്ഞെടുക്കുന്നത്. പത്രത്തിന്റെ നിലപാടില്‍ മേല്‍പ്പാലം വര്‍ഷങ്ങളായി സ്വപ്‌നം കണ്ടിരിക്കുന്ന തീരദേശ വാസികളുള്‍പ്പെടെ വലിയൊരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്. ചിത്താരി ലോബിയുടെ നിയന്ത്രണത്തിലുള്ള നെക്സ്റ്റ് കെട്ടിടത്തെ മേല്‍പ്പാലവുമായി കൂട്ടിയിണക്കി യഥാര്‍ത്ഥ പ്രശ്‌നം തിരിച്ചുവിടാനാണ് പ്രദേശിക പത്രത്തിന്റെ ശ്രമം. ചിത്താരിയിലെ ലീഗ് കേന്ദ്രങ്ങള്‍ക്ക് നെക്സ്റ്റ് കെട്ടിടമായോ അതിന്റെ ഉടമകളുമായോ യാതൊരു ബന്ധവുമില്ല. പള്ളിക്കര തൊട്ടി സ്വദേശികളായ എം ടി മുഹമ്മദ് ഹാജി, തൊട്ടി സാലി ഹാജി, കൊളവയല്‍ മുഹമ്മദ് കുഞ്ഞി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കോട്ടച്ചേരിയിലെ നെക്സ്റ്റ് ബില്‍ഡിംഗ്. മേല്‍പ്പാലത്തിന് വേണ്ടി നിര്‍ണ്ണയിച്ച അതിര്‍ത്തിയില്‍ നെക്സ്റ്റ് കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് 6 മീറ്റര്‍ നീക്കിവെച്ചിട്ടുണ്ട്. ഈ സ്ഥലം മാറ്റി നിര്‍ത്തിയാണ് കെട്ടിടം പണിതത്. നീക്കിവെച്ച സ്ഥലം യാതൊരു തടസ്സവും കൂടാതെ വിട്ടുകൊടുക്കാന്‍ കെട്ടിട ഉടമകള്‍ ഒരുക്കമാണ്. മേല്‍പ്പാലത്തിനെതിരെ നെക്സ്റ്റ് കെട്ടിട ഉടമകള്‍ യാതൊരു വിധ നിയമനടപടികള്‍ക്കും മെനക്കെട്ടില്ല. ഈ വസ്തുതകള്‍ മറച്ചുവെച്ചാണ് ആസ്‌ക ബില്‍ഡിംഗ് സംരക്ഷിക്കുന്നതിന് വേണ്ടി മേല്‍പ്പാലം എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള വന്‍ലോബിയുടെ ശ്രമങ്ങള്‍ക്ക് പ്രദേശിക പത്രം ചൂട്ടുപിടിക്കുന്നതെന്ന് വ്യക്തമാണ്. ഇതിന് പിന്നില്‍ നടന്ന വന്‍ ഇടപാടുകളുടെ ചുരുളഴിയാന്‍ ഇരിക്കുന്നതേയുള്ളൂ. കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി വിളിച്ചു ചേര്‍ത്ത ജനകീയ കണ്‍വെന്‍ഷനില്‍ നിന്നും തങ്ങള്‍ ഇറങ്ങിപ്പോയെന്ന ലേറ്റസ്റ്റ് വാര്‍ത്ത സത്യത്തിന് നിരക്കാത്തതാണെന്ന് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീനും അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമയും വ്യക്തമാക്കി. ഉദ്ഘാടനം ചെയ്ത എം പിയും, എം എല്‍എയും പ്രസംഗിച്ചതിന് ശേഷം കണ്‍വെന്‍ഷനില്‍ പ്രൊട്ടോകോള്‍ പ്രകാരം പ്രസംഗിക്കാന്‍ ക്ഷണിക്കപ്പെട്ട തങ്ങള്‍ ഇരുവരും പ്രസംഗിക്കുകയും നഗരസഭയുടെ പരിപൂര്‍ണ്ണ പിന്തുണ ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുകയും റെയില്‍വേ പാളത്തിന് മുകളില്‍ റെയില്‍വേ സ്വന്തം ഉത്തരവാദിത്വത്തില്‍ നിര്‍മ്മിക്കേണ്ട പാല ഭാഗത്തിന് ആവശ്യമായ അഞ്ച് സെന്റ് ഭൂമി റെയില്‍വേയുടെ ആവശ്യ പ്രകാരം വിലക്കെടുത്ത് നല്‍കാനുള്ള നഗരസഭയുടെ തീരുമാനവും സന്നദ്ധതയും ചെയര്‍പേഴ്‌സണ്‍ അറിയിക്കുകയും ചെയ്തതാണ്. വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഈ പത്രത്തിന്റെ നിഗൂഡ താല്‍പര്യം പൊതുജനങ്ങള്‍ തിരിച്ചറിയണമെന്ന് ഇരുവരും പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. വാര്‍ത്തയില്‍ പരാമര്‍ശിച്ച കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്ത ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ഈ വാര്‍ത്തയുടെ നിജ സ്ഥിതി ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത നിര്‍വ്വഹിക്കുമെന്ന് കരുതുന്നതായി ഇരുവരും പറഞ്ഞു..

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com