ചെമ്മട്ടംവയല്‍ ബല്ലത്ത് ഭൂമിക്കടിയില്‍ നിന്നും അസാധാരണ ശബ്ദം

on Nov 8, 2012


കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ ബല്ലത്ത് ഭൂമിക്കടിയില്‍ നിന്നും അസാധാരണ ശബ്ദം പുറത്തുവന്ന സംഭവത്തില്‍ അവ്യക്തത നീങ്ങിയിട്ടില്ല. വിവരം അറിഞ്ഞ് ഇന്ന് രാവിലെ ഇവിടെയെത്തിയ ജിയോളജി വകുപ്പ് അധികൃതര്‍ക്ക് ഇതിന്റെ കാരണം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ജനങ്ങള്‍ പരിഭ്രാന്തിപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. ബല്ലത്തെ ഗോവിന്ദന്റെ വീടിനടുത്ത് പ്രത്യക്ഷപ്പെട്ട കുഴി ജിയോളജി വകുപ്പ് ജില്ലാ ഓഫീസറും സീനിയര്‍ ജിയോളജിസ്റ്റുമായ കെ എ മുഹമ്മദ്, ഹൈഡ്രോ ജിയോളജിസ്റ്റ് കെ എം അബ്ദുള്‍ അഷ്‌റഫ് എന്നിവര്‍ ഇന്ന് രാവിലെ പരിശോധിച്ചെങ്കിലും ഭൂമിക്കടിയില്‍ നിന്ന് ശബ്ദം ഉയര്‍ന്നതിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. എഡിഎം എച്ച് ദിനേശന്റെ നിര്‍ദ്ദേശപ്രകാരമാണ് ഉദേ്യാഗസ്ഥസംഘം ഇന്ന് രാവിലെ ചെമ്മട്ടംവയലിലെത്തിയത്. ജിയോളജി വകുപ്പ് ഉദേ്യാഗസ്ഥ സംഘം താമസിയാതെ വീ ണ്ടും ചെമ്മട്ടംവയലിലെത്തി വിശദമായ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട കുഴി എട്ട് മീറ്ററോളം ആഴത്തില്‍ വെട്ടുകല്ലാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. വെട്ടുകല്ലിന് ശേഷം പത്ത് മീറ്ററോളം ആഴത്തില്‍ മുഴുവന്‍ ചെളിയും ചെളിക്ക് താഴെ ആഴത്തില്‍ പാറയുമാണ് ഉള്ളതെന്ന് ശാസ്ത്രീയമായ പരിശോധനയില്‍ വ്യക്തമായി. കഴിഞ്ഞ ദിവസം പെയ്ത മഴയുടെ ശക്തിയില്‍ മഴവെള്ളം ആഴ്ന്നിറങ്ങി ചെളിയില്‍ കലങ്ങിയത് അസാധാരണ ശബ്ദത്തിന് കാരണമാകാമെന്ന് ജിയോളജി വകുപ്പ് ഉദേ്യാഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നവംബര്‍ 5 ന് പുല്ലൂരില്‍ പെയ്ത മഴയുടെ അളവ് പുല്ലൂര്‍ സീഡ് ഫാമില്‍ നിന്ന് ശേഖരിച്ച ശേഷമാണ് ജിയോളജി വകുപ്പ് ഉദേ്യാഗസ്ഥര്‍ ചെമ്മട്ടംവയലിലെത്തിയത്. ഈ പ്രദേശത്ത് 55 മില്ലിമീറ്റര്‍ മഴ പെയ്തുവെന്നാണ് കണക്ക്. ശക്തമായ ഒഴുക്ക് ഭൂമിക്കടിയിലേക്ക് നീങ്ങുന്ന തരത്തില്‍ ശക്തമായ മഴയാണ് പെയ്തതെന്ന് ജിയോളജി വകുപ്പ് ജില്ലാ ഓഫീസര്‍ കെ എ മുഹമ്മദ് 'മലബാര്‍വാര്‍ത്ത' യോട് പറഞ്ഞു. ഭൂമിക്കടിയില്‍ എന്തെങ്കിലും രീതിയിലുള്ള ശബ്ദമോ വെള്ളത്തിന്റെ ഒഴുക്കിന്റെ ശബ്ദമോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ജിയോളജി വകുപ്പ് അധികൃതരെ അറിയിക്കണമെന്ന് അദ്ദേഹം അറിയിച്ചു. ചെമ്മട്ടംവയല്‍ ബല്ലാ പ്രദേശത്തെ കിണറുകള്‍ അതാത് വീട്ടുകാര്‍ ശ്രദ്ധിക്കണമെന്നും വെള്ളത്തില്‍ നിറവ്യത്യാസമോ ചെളിവെള്ളത്തിന്റെ അംശമോ രുചിയില്‍ മാറ്റമോ മനസിലായാല്‍ അക്കാര്യവും അടിയന്തര സ്വഭാവത്തോടെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട ഉദേ്യാഗസ്ഥരുടെ വാക്കുകളില്‍ അവ്യക്തതയും ചില ആശങ്കകളും ഇല്ലാതില്ല. എങ്കിലും ഭയപ്പെടേണ്ടതില്ലെന്നാണ് ഈ അപൂര്‍വ്വ സംഭവത്തെ കുറിച്ചുള്ള അവരുടെ പ്രതികരണം. ഇന്നലെ രാത്രിയാണ് ഭൂമിക്കടിയില്‍ നിന്നും അസാധാരണ ശബ്ദം കേട്ടത്. ആദ്യം വീടുകള്‍ക്ക് സമീപത്തും പിന്നീട് റോ ഡിനടിയിലും ജലമൊഴുകുന്നതിന് സമാനമായ ശബ്ദം കേ ള്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പരിഭ്രാന്തിയിലായ പരിസരവാസികള്‍ ഉടന്‍ തന്നെ വിവരം നല്‍കിയതനുസരിച്ച് ഹൊ സ്ദുര്‍ഗ് എസ് ഐ ഇ വി സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പിന്നീടാണ് ഇക്കാര്യം ജിയോളജി വകുപ്പിനെ അറിയിച്ചത്

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com