ഹജ്ജ് വിളംബരം ചെയ്യുന്നത്
” ഹജ്ജിന് വരുവാന്‍ നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക!
ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും ദൂരദിക്കുകളില്‍ നിന്ന് പോലും
നിന്റെയടുത്തു വന്നെത്തും. ” (അല്‍ഹജ്ജ്:27 ) ഇബ്റാഹീമിന്റെ വിളംബരം കേട്ട് ആവേശത്തള്ളിച്ചയാല്‍ തിടുക്കപ്പെട്ടെത്തുന്ന
വിശ്വാസിക്കൂട്ടങ്ങളെ സ്വീകരിച്ചാനയിച്ച് വിയര്‍ത്തൊലിക്കുമ്പോഴും
‘ഉമ്മുല്‍ഖുറാ’ സന്തോഷത്തിമര്‍പ്പിലാണ്. ദൈവത്തോടുള്ള നിഷ്കാമ സ്നേഹത്താല്‍
പ്രചോദിതരായി, അവനെ മാത്രം ധ്യാനിക്കാനായി പടുത്തുയര്‍ത്തപ്പെട്ട ആദ്യഭവനം കണ്‍കുളിര്‍ക്കെ കണ്ട് സായൂജ്യമടയാന്‍ കരയും കടലും ആകാശവും താണ്ടിയെത്തിയ ദൈവദാസന്മാരുടെ, വാന-ഭുവനങ്ങളെ ഒരുപോലെ അതിശയം കൊള്ളിക്കുന്ന അനുപമമായ ഒത്തുകൂടല്‍. ജീവിതം ഈശ്വരസ്മരണയുടെ സമവാക്യമാക്കിയ
ഒരു സമൂഹത്തിന്റെ സൃഷ്ടിയാണവര്‍ നടത്താന്‍ പോവുന്നത്.
എന്താണ് ഹജ്ജ്? ലളിതവും സുതാര്യവുമായ ഏതാനും കര്‍മങ്ങള്‍. എന്നാല്‍ നിലക്കാത്ത
ദൈവസ്മരണയുടെ നൈരന്തര്യമാണവ. ഹജ്ജുകര്‍മങ്ങളുടെ നിര്‍വഹണസ്ഥലങ്ങളും
സമയങ്ങളും ചരിത്രപരിസരങ്ങളും ഇഴപിരിച്ചു നോക്കൂ. *ദിക്റും തവക്കുലും തജര്‍റുദും
തദ്ഹിയത്തും അല്ലാതെ മറ്റെന്തെങ്കിലും അവയില്‍ തൊട്ടറിയാന്‍ കഴിയുന്നുന്ടോ?
‘ഇഹ്റാം’*ജഡികമായ ഇച്ച്ചകളില്‍നിന്നും വികാരങ്ങളില്‍നിന്നും മുക്തമായി മനസ്സിനെ
ദൈവസ്മരണയിലും ചിന്തയിലും ഒതുക്കിനിര്‍താനുള്ള തെയ്യാറെടുപ്പാണ്.’തല്‍ബിയതാ’*വട്ടെ
അതിന്റെ ഏറ്റുപറച്ചിലും സാകഷ്യപ്പെടുത്തലും. പടച്ചതമ്പുരാന്റെ പരിശുദ്ധിക്ക്
ചുറ്റുമുള്ള ഹൃദയത്തിന്റെ ചുറ്റിത്തിരിയലും കാണാത്ത, എന്നാല്‍ തലോടിക്കൊണ്ടിരിക്കുന്ന
ഇഷ്ടഭാജനത്തെ പുല്‍കാനുള്ള വെമ്പലുകലുമാണ് ‘ത്വവാഫ്’*. കാരുണ്യത്തിന്റെ
നാട്ടക്കുറികള്‍ക്കിടയില്‍ ദൈവത്തിന്റെ പൊരുത്തവും മാപ്പും തേടിയുള്ള പോക്കുവരവുകളെ
നാം ‘സഅയ് ‘*എന്ന് വിളിക്കുന്നു. ദൈവഭയത്താല്‍ കനംതൂങ്ങിയ ഹൃദയങ്ങളും, സ്തോത്രങ്ങളും
അര്‍ത്ഥനകളും അണപൊട്ടിയൊഴുകുന്ന നാവുകളും, പ്രതീക്ഷാനിര്‍ഭരമായി
വാനത്തേക്കുയരുന്ന കരങ്ങളും പരമകാരുണികന്റെ കാരുണ്യാനുഗ്രഹങ്ങള്‍ ഏറ്റു
വാങ്ങാനുള്ള ഒരുങ്ങിനില്പാണ് ‘വുഖൂഫ്’*. തിന്മകളോടും അതിന്റെ വൈതാളികരോടുമുള്ള
തീഷ്ണരോഷത്തെ പ്രതീകവല്‍ക്കരിക്കയാണ് ‘കല്ലേറുകള്‍’. നാശകാരികളായ
ജഡികേച്ഛകളെ ആട്ടിത്തുരത്താനുള്ള ദൃഡനിശ്ചയവും കല്ലേറുകളിലൂടെ പ്രകടമാവുന്നു.
‘ബലി’ വിശുദ്ധിയുടെ ഉച്ചിയിലേക്കുള്ള ആരോഹണത്തിന് പര്യവസാനം കുറിക്കുകയാണ്.
നിന്ദ്യ നികൃഷ്ടതകളുടെ മ്ലേച്ചരക്തം പുണ്യം ചെയ്ത കരങ്ങളാല്‍ ഒഴുക്കിക്കളയുകയാണ്
ബലിയിലൂടെ.പരിശുദ്ദരും പരമഭക്തരുമായ ദൈവദാസന്മാരുടെ സാന്നിധ്യത്തില്‍
സമര്‍പ്പണത്തിന്റെയും ദണ്‍ധം നല്‍കലിന്റെയും സാകഷ്യപ്പെടുത്തല്‍.
മനുഷ്യനെ ‘മനുഷ്യനാ’ക്കുന്നത് ഏകദൈവവിശ്വാസവും തദനുസൃതമുള്ള ജീവിതവുമാണ്.
ദൈവസ്മരണയുടെ സജീവസാന്നിധ്യമുള്ള മനസ്സുകള്‍ക്കെ സമാധാനവും സുരക്ഷാബോധവും
അനുഭവിക്കാനും, അന്തസ്സും ആത്മാഭിമാനവും കൈവരിക്കാനും സാധിക്കയുള്ളൂ. അതിനുള്ള
അവസരങ്ങളാണ് ഹജ്ജ് ഒരുക്കിത്തരുന്നത്.
ജീവിതത്തിന്റെ നെട്ടോട്ടങ്ങളില്‍ ഏറ്റ കളങ്കങ്ങളും
കരുവാളിച്ചകളും കഴുകിക്കളഞ്ഞ് ഒളിമിന്നുന്ന മനസ്സും ആത്മാവുമായി ജീവിതയാത്ര
തുടരാനുള്ള വിളംബരമാണ് ഹജ്ജ്. “ഹിതമല്ലാത്തതൊന്നും പറയാതെയും പ്രവര്‍ത്തികാതെയും
വേണ്ടുംവിധം ഹജ്ജ് നിര്‍വഹിച്ചയാള്‍ ഉമ്മ പെറ്റ നാളിന്റെ പരിശുദ്ധിയുമായാണ്
മടങ്ങിപ്പോവുന്നതെ” ന്ന തിരുവരുള്‍ നാം അടിവരയിട്ടു വായിക്കുക!
* ദൈവസ്മരണ, (അല്ലാഹുവില്‍) ഭരമേല്‍പ്പിക്കല്‍, (അരുതായ്മകളില്‍നിന്നും) മുക്തമാവല്‍,
(എല്ലാം ദൈവമാര്‍ഗത്തില്‍) ബലിയര്‍പ്പിക്കല്‍.
*ഹജ്ജില്‍ പ്രവേശിക്കല്‍, *ലബ്ബൈക…. എന്ന പ്രാര്‍ത്ഥന ചൊല്ലല്‍,
*കഅബയെ വലയം വെക്കല്‍, *സഫാ-മര്‍വകള്‍ക്കിടയിലെ നടത്തം,
*’അറഫയില്‍ ഉണ്ടായിരിക്കല്‍.
http://ipcblogger.net/akm/?p=212
**************************************************
ഹജ്ജിന്‍റെ സാമൂഹ്യശാസ്ത്രം- malayalam.webdunia
സാഹിത്യസംഗമം
ഹജ്ജ് സാംസ്കാരികമായും ഉന്നതമായ ഒത്തുചേരലാണ്. മുന്‍പ് ധാരാളം ജനങ്ങള്‍ ഒത്തുചേരുന്ന ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി ഒരു സാഹിത്യസംഗമവും സംഘടിപ്പിച്ചിരുന്നു. വാഗ്വൈഭവും സര്‍ഗ്ഗ ശക്തിയും ഇവിടെ പരീക്ഷിച്ചിരുന്നു.
ഉമ്മറിന്‍റെ ഭരണകാലത്ത് ജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാനും, പുതിയ സംരംഭങ്ങളെക്കുറിച്ച് ജനങ്ങളുമായി കൂടിയാലോചിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തിയിരുന്നു.
രണ്ടാം ദിവസം
ഹജ്ജിന്‍റെ പ്രധാന ചടങ്ങായ "വുഖക്കഫി'ന് വേണ്ടി തീര്‍ത്ഥാടകര്‍ രണ്ടാംദിവസം മിന വിട്ട് "അരാഫത്ത്' മരുഭൂമിയിലേക്ക് പോകുന്നു. അന്തിമവിധി ദിനത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് ഇവിടെ "വഖഫ്' അനുഷ്ഠിക്കുന്നത്. "ദയയുടെ പര്‍വതം' എന്നറിയപ്പെടുന്ന സ്ഥലത്താണ് മറ്റ് ചിലര്‍ ഒത്തു കൂടുന്നത്. ഇവിടെയാണ് പ്രവാചകന്‍ പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗം
നടത്തിയത്. "അരാഫത്തില്‍' പ്രാര്‍ത്ഥിക്കുന്ന ജനത്തിന് അവരുടെ പാപങ്ങള്‍ പൊറുത്തു കൊടുക്കണമെന്ന് പ്രവാചകന്‍റെ പ്രാര്‍ത്ഥന ദൈവം ഇവിടെ വച്ചാണ് കൈക്കൊണ്ടത് എന്ന് വിശ്വസിക്കുന്നു. അതിനാല്‍ ഇവിടെനിന്ന് യാത്ര പുറപ്പെടുന്ന ഭക്തര്‍ നവജാതശിശുക്കളെപ്പോലെ നിഷ്ക്കളങ്കരും പാപങ്ങള്‍ പൊറുത്ത് വിശുദ്ധരായവരാണെന്നാണ് വിശ്വാസം.
സൂര്യാസ്തമയത്തിനുശേഷം അരാഫത്തിനും മിനയ്ക്കുമിടയിലുള്ള "മുസ്ദാലിഫി'ലേക്ക് തീര്‍ത്ഥാടകര്‍ പുറപ്പെടുന്നു. ഇവിടെ അവര്‍ വീണ്ടും പ്രാര്‍ത്ഥിക്കുകയും ചെറിയ കല്ലുകള്‍ ശേഖരിക്കുകയും ചെയ്യുന്നു.
0 comments:
Post a Comment