![]() |
കാസര്‍കോട്: 150 വര്‍ഷത്തിനു ശേഷം നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന് ഭക്തിയുടെ തിളക്കമേകി നിലംപണിയും അനുബന്ധപ്രവര്‍ത്തികളും തുടങ്ങി. മാണിക്കോത്ത് മാണിക്യ മംഗലം പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായി ക്ഷേത്രേശന്‍മാരുടെ സ്ഥാനികരുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ വാല്യക്കാരും നാട്ടുകാരും കൂട്ടായ്‌മയില്‍ ക്ഷേത്ര മതിലകവും പരിസരവും ചെത്തിക്കോരി വൃത്തിയാക്കി. ക്ഷേത്ര മതിലിനകത്ത് നൂറ് ദിനരാത്രങ്ങളിലായി നൂറോളം തെയ്യങ്ങല്‍ കെട്ടിയാടും. വണ്ണാന്‍, മലയന്‍, കോപ്പാളന്‍ എന്നീ സമുദായത്തില്‍ പെട്ടവരാണ് തെയ്യക്കോലങ്ങള്‍ കെട്ടിയാടുക. പെരുങ്കളിയാട്ടത്തിനെത്തുന്ന ആയിരക്കണക്കിന് ഭക്തര്‍ക്ക് അന്നദനം നല്‍കാനുള്ള ഊട്ടുപുരയുടെ സ്ഥല നിര്‍ണ്ണയം നടത്തി. ആല്‍ത്തറ, ക്ഷേത്ര നട എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. മാണിക്കോത്ത് മുതല്‍ അടോട്ട് വരെയുള്ള മുക്കാല്‍ കിലോ മീറ്റര്‍ റോഡ് പ്രവര്‍ത്തി ഉടന്‍ ആരംഭിക്കും. ഇതിനായി റോഡിന്റെ ഇരുഭാഗത്തുമുള്ള സ്ഥലമുടമകളുടെ സമ്മതപത്രം തയ്യാറാക്കിയിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് വിനോദ പരിപാടികളും സ്റ്റാളുകളും ഒരുക്കുന്നതിന് വേണ്ടുന്ന നടപടികള്‍ പൂര്‍ത്തിയായതായി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ.വേണുഗോപാലന്‍ നമ്പ്യാര്‍, ജനറല്‍ കണ്‍വീനര്‍ മുട്ടത്ത് ജയചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.
0 comments:
Post a Comment