കാസര്‍കോട്: തുലാംപിറന്ന് മൂന്നാഴ്ചക്കുശേഷം ജില്ലയില്‍ മഴ ശക്തമായി. ഞായറാഴ്ച പകല്‍ മുഴുവന്‍ സാന്നിധ്യമറിയിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മഴ കനത്തത്. കാസര്‍കോട് നഗരത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത ഇടിയും മിന്നലോടും കൂടിയാണ് മഴ പെയ്തത്.
കാഞ്ഞങ്ങാട്ട് വൈകിട്ട് നാലുമണിക്കുശേഷം തുലാവര്‍ഷം തകര്‍ത്തു പെയ്തു. തുലാവര്‍ഷം കാത്തു നില്‍ക്കുന്നതിനിടെ രാത്രിയിലും രാവിലെയും കുളിരുമായി മഞ്ഞെത്തിയത് കര്‍ഷകര്‍ ഞെട്ടലോടെയാണ് അനുഭവിച്ചത്. എങ്കിലും മഴ ചതിക്കില്ലെന്ന പ്രതീക്ഷയില്‍ പലരും വയല്‍ ഉഴുതിട്ട് കാത്തിരിക്കുകയായിരുന്നു.
തുലാവര്‍ഷം കിട്ടിയില്ലെങ്കില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുമായിരുന്നു. മഴ കനത്തതോടെ കുടിവെള്ളത്തെപ്പറ്റിയുള്ള ജനങ്ങളുടെ ആധി ശമിച്ചു തുടങ്ങിയിട്ടുണ്ട്.

mathrubhumi
0 comments:
Post a Comment