കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മേഖലയിലെ വൈദ്യുതിപ്രതിസന്ധി പരിഹരിക്കുന്നതിന് 110 കെ.വി. സബ്‌സ്റ്റേഷനിലേക്കുള്ള ലൈന്‍ ഇരട്ട സര്‍ക്യൂട്ടാകുന്നു. ഇതിനായി 72 ലക്ഷംരൂപ വകുപ്പ് ചെലവഴിക്കും. പണിപൂര്‍ത്തിയാകുന്നതോടെ കാഞ്ഞങ്ങാട്ടും അജാനൂര്‍. കോടോം-ബേളൂര്‍, പനത്തടി, നീലേശ്വരം പഞ്ചായത്തുകളിലും ഇടക്കിടെയുണ്ടാകുന്ന വൈദ്യുതിതടസ്സം നീങ്ങും.
നിലവില്‍ ഇവിടെയുള്ളത് 110 കെ.വി. ലൈന്‍ ഒറ്റ ലൈനാണ്. മൈലാട്ടി-ചെറുവത്തൂര്‍ 110 കെ.വി. ലൈനില്‍നിന്ന് ടാപ്പ് ചെയ്താണ് കാഞ്ഞങ്ങാട് സബ് സ്റ്റേഷനില്‍ വൈദ്യുതി എത്തിക്കുന്നത്. ഇരട്ട സര്‍ക്യൂട്ട് ആകുന്നതോടെ തളിപ്പറമ്പ് സബ്‌സ്റ്റേഷനില്‍നിന്നും മൈലാട്ടി 220 കെ.വി. ലൈനില്‍നിന്നും വൈദ്യുതി കൊണ്ടുവരാന്‍ കഴിയും. 220 കെ.വി. ലൈന്‍ കടന്നുപോകുന്ന കോട്ടപ്പാറയില്‍നിന്ന് മാവുങ്കാലില്‍ സ്ഥിതിചെയ്യുന്ന കാഞ്ഞങ്ങാട് സബ്‌സ്റ്റേഷനിലേക്കുള്ള 1.2 കി.മീ. ദൂരത്തേക്കാണ് ഇരട്ടലൈന്‍ വലിക്കുന്നത്. ഇതിന്റെഭാഗമായി മൂന്നുടവറുകളുടെ പണി പുരോഗമിക്കുന്നു. പഴയ 'ടൈഗര്‍' കമ്പിക്കുപകരം വലിപ്പം കൂടിയ വൂള്‍ഫ് കമ്പിയാണ് ഇരട്ട സര്‍ക്യൂട്ടിന് ഉപയോഗിക്കുന്നത്.
നവീകരണത്തിന്റെ അവസാനഘട്ടത്തില്‍, ഒരാഴ്ച കാഞ്ഞങ്ങാട് സബ്‌സ്റ്റേഷനില്‍നിന്നുള്ള വൈദ്യുതി വിതരണം പകല്‍സമയത്ത് പൂര്‍ണമായും തടസ്സപ്പെടും. തുടര്‍ച്ചയായ ദിവസങ്ങളില്‍ വൈദ്യുതി തടസ്സമുണ്ടാകാതിരിക്കുന്നതിന് വൈദ്യുതി ബോര്‍ഡ് ശ്രമിക്കുന്നുണ്ട്.

mathrubhumi
0 comments:
Post a Comment