![]() |
കാഞ്ഞങ്ങാട്: ചിത്താരി തൊട്ടിയില്‍ സ്വദേശി മിനായില്‍ ഹജ്ജ് കര്‍മ്മത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. തൊട്ടിയിലെ പരേതനായ അസൈനാര്‍-ആസ്യ ദമ്പതികളുടെ മകനും കാഞ്ഞങ്ങാട്ടെ വ്യവസായിയുമായ ഉറുമാല്‍ മുഹമ്മദ് എന്ന തൊട്ടിയില്‍ മുഹമ്മദ് കുഞ്ഞി(50)യാണ് വെള്ളിയാഴ്‌ച്ച രാവിലെ ഇന്ത്യന്‍ സമയം 9.30 മണിയോടെ കുഴഞ്ഞു വീണ് മരിച്ചത്. ഭാര്യ: ആയിശ. മക്കള്‍: ഖൈറൂന്നീസ, സൗറാബി, അബ്ദുല്‍ റഹ്മാന്‍, നാജിയ. മരുമകന്‍: അബ്ദുല്‍ മജീദ് കുശാല്‍ നഗര്‍. സഹോദരങ്ങള്‍: അഹമ്മദ് കുഞ്ഞി, മൊയ്‌തീന്‍, അബ്ദുല്‍ മജീദ്, ഫാത്തിമ. ഖബറടക്കം മിനായില്‍ വൈകിട്ടോടെ നടന്നു.
0 comments:
Post a Comment