കാഞ്ഞങ്ങാട്: ഒന്നര പതിറ്റാണ്ട് കാലത്തെ സി.പി.എം. ആധിപത്യം തകര്‍ത്ത് അജാനൂരില്‍ യു.ഡി.എഫ്-ഐ.എന്‍.എല്‍. സഖ്യം ഭരണ നേതൃത്വത്തിലെത്തി. മുസ്‌ലിം ലീഗിലെ പി.പി.നസീമ ടീച്ചറെ പ്രസിഡണ്ടായും കോണ്‍ഗ്രസിലെ പി.ബാലകൃഷ്‌ണനെ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു. നസീമ ടീച്ചര്‍ക്ക് പത്ത് വോട്ടാണ് ലഭിച്ചത്. പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച സി.പി.എമ്മിലെ ടി.വി. പത്മിനിക്ക് ഒമ്പതും ബി.ജെ.പി.യിലെ ചഞ്ചലാക്ഷിക്ക് നാല് വോട്ടും ലഭിച്ചും. രണ്ട് റൗണ്ട് തെരഞ്ഞെടുപ്പാണ് നടന്നത്. നാല് വോട്ട് ലഭിച്ച ബി.ജെ.പി
സ്ഥാനാര്‍ത്ഥിയെ മാറ്റി നിര്‍ത്തിയാണ് രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടാം റൗണ്ടില്‍ നസീമ ടീച്ചര്‍ക്ക് പത്ത് വോട്ട് തന്നെ ലഭിച്ചു. ഇതേ തുടര്‍ന്ന് ഇവരെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. വൈസ്‌പ്രസിഡണ്ടായി കോണ്‍ഗ്രസിലെ പി. ബാലകൃഷ്‌ണനെ തെരഞ്ഞെടുത്തു.സി.പി.എമ്മിലെ ഒ. കൃഷ്‌ണന്‍,ബി.ജെ.പിയിലെ ബാലകൃഷ്‌ണന്‍ എന്നിവരും ഈ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. രണ്ട് റൗണ്ട് തെരഞ്ഞെടുപ്പാണ് നടന്നത്. പത്ത് വോട്ട് ലഭിച്ച ബാലകൃഷ്‌ണനെ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയായിരുന്നു. സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ വെള്ളിക്കോത്ത് വാര്‍ഡില്‍നിന്നാണ് ബാലകൃഷ്‌ണന്‍ ഉജ്ജ്വല വിജയം നേടിയത്. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട നസീമ ടീച്ചര്‍ 22-ാം വാര്‍ഡില്‍നിന്നും 1005 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വരണാധികാരി ഗംഗാധരനാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, നിയോജക മണ്‌ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, തെരുവത്ത് മൂസ ഹാജി, സി. മുഹമ്മദ്‌കുഞ്ഞി, മുബാറക് ഹസൈനാര്‍ ഹാജി, എം.ഹമീദ് ഹാജി, എ.ഹമീദ് ഹാജി, ചിത്താരി അബ്‌ദുല്‍ റഹ്‌മാന്‍, കെ.ബി. കരീം, സി. മൊയ്‌തു, എം.കെ. മുഹമ്മദ്‌കുഞ്ഞി, എ.പി.ഉമ്മര്‍, സി.കെ. റഹ്‌മത്തുള്ള, എന്‍.വി.അരവിന്ദാക്ഷന്‍ നായര്‍, പി.വി. സുരേഷ്, എക്കാല്‍ കുഞ്ഞിരാമന്‍, ഖാലിദ് പാറപ്പള്ളി സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷികളാകാനെത്തിയിരുന്നു.

0 comments:
Post a Comment