കാഞ്ഞങ്ങാട്: പട്ടാപകല്‍ വീട്ടില്‍ നിന്നും 47 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്‌ത കേസില്‍ കുപ്രസിദ്ധ മോഷ്‌ടാവിനെയും കൂട്ടാളിയെയും ഹൊസ്‌ദുര്‍ഗ് സിഐ കെ.അഷറഫും സംഘവും അറസ്റ്റു ചെയ്‌തു. തളിപ്പറമ്പ് മൊയ്യത്തെ ഷംസീര്‍(24), കൂട്ടാളി ശ്രീകണ്‌ഠപുരം സ്വദേശി അന്‍ഷാദ്(26) എന്നിവരെയാണ് പോലീസ് മോഷണം നടന്നു മണുക്കൂറുകള്‍ക്കുള്ളില്‍ അതിസാഹസികമായി പിടികൂടിയത്.
വീട്ടുകാര്‍ മരണവീട്ടില്‍ പോയ സമയം നോക്കി പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് 47 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ന്നത്. ചിത്താരി വി.പി.റോഡിലെ സാദിയ മന്‍സിലില്‍ സി.എം അബ്ദുള്‍ റഹിമാന്‍ മൂസ്ലിയാരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചാമുണ്ഡിക്കുന്ന് സ്വദേശി മുഹമ്മദ് ഹജ്ജ് കര്‍മത്തിനിടെ മരിച്ചിരുന്നു. മരണവീട്ടില്‍ പോയി വ്യാഴാഴ്‌ച്ച പകല്‍ 1.30 ന് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിന്‍വശത്തുനിന്നും അപരിചിതന്‍ ഓടി പോകുന്നത് കണ്ടത്. തുടര്‍ന്ന് വീട് പരിശോധിച്ചപ്പോള്‍ പിന്‍വാതില്‍ കുത്തിതുറന്നതും കിടപ്പുമുറിയിലെ അലമാറയില്‍ സൂക്ഷിച്ച 47 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായും കണ്ടെത്തി. മോഷ്ടാവ് ഓടിയ വഴിയില്‍ നിന്ന് ഒരു സ്വര്‍ണവളയും മോതിരവും കണ്ടെടുത്തു.
ഹൊസ്‌ദുര്‍ഗ് സിഐ കെ അഷറഫിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും വിരലടയാള വിദ്ധഗ്‌ധനും സ്ഥലത്തെതി തെളിവെടുത്തു. പൊലീസ് നായ മണം പിടിച്ച് മഡിയന്‍ കൂലോം റോഡ് വരെ ഓടി തിരിച്ച് വന്നു. ഈ സമയത്താണ് കുപ്രസിദ്ധ മോഷ്ടടാവും കൂട്ടാളിയും കാര്‍ മാര്‍ഗം കാഞ്ഞങ്ങാട് വഴി വരുന്നുണ്ടെന്ന രഹസ്യ വിവരം സിഐക്ക് ലഭിച്ചത്. മഫ്‌ടിയിലായിരുന്ന സിഐ സ്വകാര്യ ഇന്നോവ കാറില്‍ ഹൊസ്‌ദുര്‍ഗ് ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ വെച്ച് മോഷ്ടാക്കാള്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ കസ്‌റ്റഡിയിലെടുത്തു. സ്‌റ്റേഷനില്‍ എത്തി കൂടുതല്‍ ചോദ്യം ചെയ്‌തപ്പോഴാണ് കവര്‍ച്ചക്കാര്‍ തളിപ്പറമ്പ് മൊയ്യം സ്വദേശി ശംസീര്‍, കൂട്ടാളി ശ്രീകണ്‌ഠപുരം സ്വദേശി അന്‍ഷാദ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞത്.
കാറില്‍ ഉണ്ടായിരുന്ന ഇരുവരെയും ചോദ്യം ചെയ്‌ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തനായില്ല. ശംസീറിനെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് മാണിക്കോത്ത് നിന്നും കവര്‍ച്ച ചെയ്‌തത് സമ്മതിച്ചത്. എന്നാല്‍ തൊണ്ടിമുതല്‍ എവിടെയുണ്ടെന്ന് പറയാന്‍ ശംസീര്‍ കൂട്ടാക്കിയില്ല.
കവര്‍ച്ചക്കാര്‍ സഞ്ചരിച്ച കാര്‍ പൊലീസ് അരിച്ച്‌പെറുക്കുമ്പോള്‍ സ്വര്‍ണം സിഐ സഞ്ചരിച്ച കാറിനകത്ത് പ്ലാസ്‌റ്റിക്ക് കവറിലുണ്ടെന്ന് ശംസീര്‍ പറഞ്ഞു. സ്‌റ്റേഷനിലെത്തിയപ്പോള്‍ ശംസീറിന്റെ കൈയിലുണ്ടായിരുന്ന കവര്‍ തന്ത്രപൂര്‍വം സിഐ സഞ്ചരിച്ച കാറില്‍ ഇടുകയായിരുന്നുവെന്ന് ശംസീര്‍ പിന്നീട് സമ്മതിച്ചു. ശ്രീകണ്‌ഠാപുരത്ത് നിന്ന് കാറില്‍ നിന്ന് ഒന്നരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒന്നരവര്‍ഷം ശിക്ഷ കഴിഞ്ഞ് മൂന്ന് മാസം മുമ്പാണ് പുറത്തിറങ്ങിയത്. മോഷ്‌ടാക്കളുടെ പേരില്‍ ശ്രീകണ്‌ഠപുരം, ആലക്കോട്, തളിപ്പറമ്പ്, കുടിയാന്മല, കതിരൂര്‍, ധര്‍മടം എന്നിവിടങ്ങളില്‍ മോഷണ കേസുകളുള്ളതായും പോലീസ് പറഞ്ഞു. അതേസമയം ഇവര്‍ സഞ്ചരിച്ച ടാക്‌സി ഇന്‍ഡിക്ക കാര്‍ ഡ്രൈവര്‍ കുമ്പള സ്വദേശിയും കസ്റ്റഡിയിലുണ്ട്.
ഹൊസ്‌ദുര്‍ഗ് എസ്‌ഐ സിജു, എഎസ്‌ഐ ശശിധരന്‍, കോണ്‍സ്റ്റബിള്‍മാരായ മുനീര്‍, ശിവന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ വെള്ളിയാഴ്‌ച കോടതിയില്‍ ഹാജരാക്കും

0 comments:
Post a Comment