

ചിത്താരി: മലപ്പുറത്തെ കീടം മഞ്ഞളാംകുഴി അലി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൂമ്പ് തകര്‍ത്തിരിക്കുകയാണെന്ന് കെ.പി.സി.സി. എക്സിക്യൂട്ടീവ് മെമ്പര്‍ കെ.സി.കടമ്പൂരാന് പ്രസ്താവിച്ചു. പിണറായി വിജയന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ധേഹം പറഞ്ഞു. അജാനൂര്‍ പഞ്ചായത്തില്‍ അട്ടിമറി വിജയം നേടിയ യു.ഡി.എഫ് - ഐ.എന്‍.എല്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. മെട്രോ മുഹമ്മദ് ഹാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. എം. സി. കമറുദ്ധീന്‍, എം. സി. ജോസ്, ബഷീര്‍ വെള്ളിക്കോത്ത്, അധ്വ. ടി. കെ. സുധാകരന്‍, വി. കമ്മാരന്‍, എം. കെ. ശ്രീധരന്‍, സി. എം. കാദര്‍ ഹാജി, വണ്‍ ഫോര്‍ അബ്ദുല്‍ റഹിമാന്‍ ചിത്താരി, സുരേഷ് പി. വി, എം. ഹമീദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി നടന്ന ആഹ്ലാദ പ്രകടനത്തില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു.
0 comments:
Post a Comment