'ബലിപെരുന്നാള്‍: സമാധാനത്തിന് മുന്‍തൂക്കം നല്‍കണം'

on Nov 16, 2010

കാസര്‍കോട്: ത്യാഗ സ്മരണകള്‍ ഉണര്‍ത്തി കടന്നുവന്ന ബലിപെരുന്നാള്‍ രാത്രി സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കാസര്‍കോട് സൗഹൃദവേദി അഭ്യര്‍ഥിച്ചു. ബലിപെരുന്നാള്‍ അരുതായ്മകള്‍ക്കെതിരെ ചെറുത്തുനില്‍പിന് പ്രചോദനമാകണമെന്ന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, സംയുക്ത ഖാദി മുഹമ്മദ് ഉമറുല്‍ഫാറൂഖ് അല്‍ബുഖാരി, സഅദിയ്യ ജനറല്‍ സെക്രട്ടറി കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ എന്നിവര്‍ പെരുന്നാള്‍ സന്ദേശത്തില്‍ ആശംസിച്ചു.
ആഘോഷ ദിവസം മതം വിലക്കിയ ഒരു പ്രവര്‍ത്തനത്തിലേക്കും തിരിയാതിരിക്കാന്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ പറഞ്ഞു.
കുമ്പള: ബലിപെരുന്നാള്‍ ദിനത്തില്‍ അനിസ്‌ലാമിക രൂപത്തിലുള്ള ബൈക്ക് റേസ്, കരിമരുന്ന്, ഗാനമേള എന്നിവ ഒഴിവാക്കാനും സാമുദായിക സൗഹാര്‍ദം വിളിച്ചോതും വിധം ആരാധനാ കര്‍മങ്ങള്‍കൊണ്ട് പെരുന്നാള്‍ ആത്മീയമാക്കാനും മുഴുവന്‍ മഹല്ല് ജമാഅത്തുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് കുമ്പള മേഖലാ സംയുക്ത ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ കെ. മമ്മു മാസ്റ്റര്‍, എം. ഖാലിദ് ഹാജി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.


--------------------------------------------------------------------------------

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com