മെട്രോ മുഹമ്മദ് ഹാജിയെ തുളു അക്കാദമി ആദരിക്കുന്നു

on Nov 23, 2010

കാസര്‍കോട്: നവംമ്പര്‍ 28ന് മുംബൈ കേരളാ തുളു അക്കാദമി സംഘടിപ്പിക്കുന്ന മുംബൈ തുളു ഉത്സവവേദിയില്‍ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും വ്യവസായിയുമായ മെട്രോ മുഹമ്മദ് ഹാജിയെ കേന്ദ്രനിയമ മന്ത്രിയും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ എം.വീരപ്പമൊയ്ലി ആദരിക്കും.
കാഞ്ഞങ്ങാട് സ്വദേശിയായ മെട്രോ മുഹമ്മദ് ഹാജി മുംബൈയിലെത്തുന്ന കാസര്‍കോട്ടുകാരുടെയുള്‍പ്പെടെയുള്ള ജനസമൂഹത്തിന്റെ പ്രിയങ്കരനായ നേതാവും അവരുടെ അത്താണിയുമാണ്. കാഞ്ഞങ്ങാട് സംയുക്ത മുസ്ളീം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റായ മുഹമ്മദ് ഹാജി മുംബൈയിലെ കേരള മുസ്ളീം ജമാഅത്ത് പ്രസിഡന്റ്, മുംബൈ വെന്‍ഫോര്‍ ലീഗ് പ്രസിഡന്റ്, അമാന്‍ കമ്മിറ്റി എന്നിവയുടെ പ്രസിഡന്റ് കൂടിയാണ്.
സാമൂഹ്യ- സാംസ്ക്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തന രംഗങ്ങളില്‍ ഇദ്ദേഹം ഇതിനകം നടത്തിയ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി കോയമ്പത്തൂര്‍ ബ്ളഡ് ഡോണര്‍സ് അസോസ്സിയേഷന്‍ നല്‍കുന്ന കാരുണ്യദര്‍ശന്‍ അവാര്‍ഡ് സൌത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ കോഡിനേഷന്‍ കമ്മിറ്റി മുംബൈ, സമാജരത്ന അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com