മഞ്ചേശ്വരം ലീഗിലെ വനിതാ അംഗം BJP യ്ക്ക് വോട്ട് ചെയ്തു. കോലീബി സഖ്യം വിവാദമായി

on Nov 9, 2010

മഞ്ചേശ്വരം: സ്വന്തം വോട്ട് അസാധുവായിട്ടും ഒരു വോട്ടിന്റെ ഭാഗ്യത്തിന് വിജയം. പ്രസിഡന്റായ ലീഗിലെ ഫാത്തിമത്ത് സുഹ്‌റക്കാണ് ഈ അനുഭവം.മഞ്ചേശ്വരം പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പില്‍ മുസ്‌ലിംലീഗിലെ ഫാത്തിമത്ത് സുഹ്‌റ ബി.ജെ.പിയിലെ ജയശ്രീയെ എട്ടിനെതിരെ ഒമ്പത് വോട്ടിനാണ് പരാജയപ്പെടുത്തിയത്.ഫാത്തിമത്ത് സുഹ്‌റയുടെ വോട്ട് അസാധുവായിരുന്നു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന്റെ ഒരംഗത്തിന്റെ പിന്തുണയോടെ ബി.ജെ.പി വിജയിച്ചു. ലീഗിലെ മുഹമ്മദ് മുഖ്താറിനെ ബി.ജെ.പിയിലെ ഹരിശ്ചന്ദ്രനാണ് പരാജയപ്പെടുത്തിയത്. എട്ടിനെതിരെ ഒമ്പത് വോട്ടിനായിരുന്നു ബി.ജെ.പി അംഗത്തിന്റെ വിജയം. ബി.ജെ.പിയുടെ എട്ടംഗത്തിന് പുറമേ ലീഗിലെ ഒരു വനിതാ അംഗം വോട്ട് ചെയ്യുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഏക അംഗത്തിന്റെ വോട്ട് അസാധുവായി.മഞ്ചേശ്വരത്ത് ആകെയുള്ള 21 സീറ്റില്‍ യു.ഡി.എഫിന് പത്തും ബി.ജെ.പിക്ക് എട്ടും എല്‍.ഡി.എഫിന് രണ്ടും എസ്.ഡി.പി.ഐക്ക് ഒരു സീറ്റുമാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും എസ്.ഡി.പി.ഐയും വിട്ടുനിന്നു. മുസ്‌ലിംലീഗിന്റെ സഹായത്തോടെ ബി.ജെ.പി അംഗത്തെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഹൊസങ്കടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com