മമ്പുറം ആണ്ടുനേര്‍ച്ചയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

on Nov 9, 2010

മമ്പുറം നേര്‍ച്ചയ്ക്ക് മമ്പുറം സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങള്‍ പതാക ഉയര്‍ത്തുന്നു

തിരൂരങ്ങാടി: മമ്പുറം സയ്യിദ് മൗലദ്ദവീല തങ്ങളുടെ 172-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം.

ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി മമ്പുറം സയ്യിദ് അഹമ്മദ് ജിഫ്‌റി തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് നേര്‍ച്ചയുടെ ചടങ്ങുകള്‍ തുടങ്ങിയത്. ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന മുസ്‌ലിം തീര്‍ഥാടന കേന്ദ്രമായ മമ്പുറത്തേക്ക് തിങ്കളാഴ്ച മുതല്‍ വിശ്വാസികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

ദുആയ്ക്കും കൂട്ട സിയാറത്തിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വംനല്‍കി. സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു.

ആത്മീയകേരളത്തെ മമ്പുറം തങ്ങള്‍ എന്നും വഴിനടത്തുന്നു എന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സൈദ് മുഹമ്മദ് നിസാമി മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങില്‍ എസ്.എം. ജിഫ്രിതങ്ങള്‍ അധ്യക്ഷതവഹിച്ചു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ്‌നദ്‌വി, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം. സൈതലവിഹാജി, യു. ശാഫിഹാജി, കെ.പി. ശംസുദ്ദീന്‍ഹാജി എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com