നിര്‍ദ്ധന കുടുംബാംഗമായ സൗമ്യേഷിന് വിഷുക്കൈ നീട്ടമായി കാര്‍ സമ്മാനം
Shafi Chithari on Apr 13, 2013

ജില്ലാ SYS ന് പുതിയ സാരഥികള്‍: പള്ളങ്കോട് പ്ര സിഡന്റ്, ചിത്താരി ഹാജി ട്രഷറര്‍
Shafi Chithari on Apr 3, 2013
കാസര്‍കോട് ജില്ലാ എസ്.വൈ.എസിന് പുതിയ സാരഥികള്‍: പള്ളങ്കോട് പ്ര സിഡന്റ്, കരിവെള്ളൂര്‍ സെക്രട്ടറി, ചിത്താരി ഹാജി ട്രഷറര്കാസര്കോട്: എസ്.വൈ.എസ് കാസര്‍കോട് ജില്ലാ വാര്‍ഷിക പ്രതിനിധി സമ്മേളനം
ചിത്താരി സുന്നി സെന്ററില്‍ സമാപിച്ചു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. ജില്ലാ നിരീക്ഷകന്‍ പി.കെ അബൂബക്കര്‍ മൗലവി നരിക്കോട്, സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ തെരെഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
സമസ്ത കേരള സുന്നി യുവജന സംഘം 2013-16 വര്‍ഷത്തെ കാസര്‍കോട് ജില്ലാ സാരഥികളെ തെരെഞ്ഞെടുത്തു. ഭാരവാഹികള്‍: പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (പ്രസിഡന്റ്), സുലൈമാന്‍ കരിവെള്ളൂര്‍ (ജന.സെക്ര.), ചിത്താരി അബ്ദുല്ല ഹാജി (ട്രഷറര്‍). അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി (സംഘടനാ കാര്യ വൈസ് പ്രസി.), പാത്തൂര്‍ മുഹമ്മദ് സഖാഫി (അഡ്മിനിസ്‌ട്രേഷന്‍ വൈ. പ്രസി.), മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി (ദഅ്‌വാ വൈ. പ്രസി), അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ (സാമൂഹ്യ ക്ഷേമ വൈ. പ്രസി), അശ്രഫ് കരിപ്പൊടി (സംഘടനാ സെക്ര.) ബഷീര്‍ പുളിക്കൂര്‍, (അഡ്മിനിസ്‌ട്രേഷന്‍ സെക്ര.), ഹസ്ബുല്ലാഹ് തളങ്കര (ദഅ്‌വാ സെക്ര), നൗഷാദ് മാസ്റ്റര്‍ (സാമൂഹ്യ ക്ഷേമ സെക്ര)/
സംസ്ഥാന കൗണ്‍സിലിലേക്ക് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കു പുറമെ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, സി. അബ്ദുല്ല ഹാജി ചിത്താരി, എ.ബി അബ്ദുല്ല മാസ്റ്റര്‍, യൂസുഫ് മദനി ചെറുവത്തൂര്‍, അശ്‌റഫ് കരിപ്പൊടി, ബശീര്‍ പുളിക്കൂര്‍ എന്നിവരെ തെരെഞ്ഞെടുത്തു.
മരണപ്പെട്ടു
Shafi Chithari on Mar 16, 2013
ഇന്നളില്ലഹി വാ ഇന്ന ഇലൈഹി റാ ജിഊൻ
മക്കൾ അബ്ദുൽ കരീം ഷർജ , ഖാലിദ് ഷാര്ജ
2. കുഞാസിയ പരേതനായ മുഷഹജിജ്യുടെ മകൻ യൗസുഫ് ഹാജിയുടെ മകൾ വ്യാഴാഹം രാവിലെ ഹൃദയഘാദം മൂലം മരണപ്പെട്ടു മകൻ ഹമീദ് ഷാർജ .
മയ്യിത്ത് നിസ്കരിക്കാന് അഭ്യർത്ഥിക്കുന്നു
അള്ളാഹു അവരുടെ ഖാബരിടം സ്വര്ഗതോപ്പക്കട്ടെ ആമീൻ
സാമ്രാജ്യത്വത്തെ പ്രതിരോധിക്കേണ്ടത് ജീവതം കൊണ്ട്: എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാ
Shafi Chithari on Feb 28, 2013

പണ്ഡിത ലോകത്തെ കുലപതിയും മദ്രസാ പ്രസ്ഥാനത്തിന്റെ ശില്‍പ്പിമാരില്‍ ഒരാളുമായ എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുമായി സിറാജ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ മുസ്തഫ പി എറയ്ക്കല്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്
? പഠനം, ഔപചാരിക വിദ്യാഭ്യാസം
= ്യൂഞങ്ങളുടെ വീടാണ് ആദ്യത്തെ മദ്‌റസ. അമ്മാവന്മാരായിരുന്നു ഗുരുനാഥന്‍മാര്‍. ചുറ്റുപാടുള്ളവരൊക്കെ ഞങ്ങളുടെ വീട്ടില്‍ വന്നാണ് ഖുര്‍ആന്‍ പഠിച്ചിരുന്നത്. പിന്നീട് പള്ളിയില്‍ കിതാബ് ഓതാന്‍ പോയി. അതോടൊപ്പം അഞ്ചാം ക്ലാസ് വരെ സ്‌കൂളിലും പഠിച്ചു.

? ഉസ്താദിന്റെ എഴുത്തില്‍ മലയാളത്തിന്റെ പരിഷ്‌കൃത ശൈലിയും ഭാഷാരീതിയും കാണാറുണ്ട്. ഒരു സാഹിത്യപ്രധാനമായ രൂപഭംഗി തന്നെ അവക്കുണ്ട്. അതെങ്ങനെ രൂപപ്പെട്ടു.
= അതങ്ങനെ രൂപപ്പെടുത്തിയതൊന്നുമല്ല. ഒരു മനുഷ്യന് ജന്മനായുള്ള വാസനയാണല്ലോ എന്തെങ്കിലും വിഷയം അറിയാന്‍ ശ്രമിക്കുകയെന്നത്. അതെനിക്കുമുണ്ടായി എന്നു മാത്രം. ആദ്യം മാതൃഭൂമിയൊക്കെ കാണുമായിരുന്നു. അന്നത്തെ ദേശീയ പത്രമാണല്ലോ. പൗരശക്തി എന്നൊരു പത്രം കാസര്‍ക്കോട് നിന്ന് ഇറങ്ങിയിരുന്നു. മുസ്‌ലിം പത്രമാണ്. പിന്നെ ചന്ദ്രിക. അങ്ങനെ അച്ചടിച്ചു വരുന്നതൊക്കെ ശ്രദ്ധിക്കും. അതല്ലാതെ ഭാഷാപരമായി ബോധപൂര്‍വം ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല.

? അന്ന് പത്രങ്ങളില്‍ എഴുതുമായിരുന്നോ.
= ചില പ്രതികരണങ്ങള്‍ എഴുതുമായിരുന്നു. അല്ലാതെ സാഹത്യവുമായി എനിക്ക് വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ഇന്നത്തെ സാഹിത്യവുമായി ഒട്ടും ബന്ധമില്ല. ഭാഷയില്‍ എന്തെല്ലാം പരിഷ്‌കരണങ്ങളാണ് വന്നത്. പല പരിഷ്‌കരണങ്ങളും ഭാഷയെ കൊല്ലുകയാണ്. നമ്മുടെ ഭാഷയില്‍ മാത്രമല്ല, അറബിയിലുമുണ്ട് ഈ പ്രശ്‌നം ഗുരുതരമായി. ഖുര്‍ആന്റെ ഭാഷയാണ് ഏറ്റവും നേരായ സാഹിത്യം. അതിലുണ്ട് എല്ലാം. അറബി ഭാഷയുടെ സൗന്ദര്യം മുഴുവന്‍ അവിടെയാണുള്ളത്. അതില്‍ നിന്ന് ജനങ്ങളെ അകറ്റേണ്ടത് പാശ്ചാത്യരുടെ ആവശ്യമായിരുന്നു. അതിനവര്‍ പുതിയ ഭാഷാ മാതൃകകള്‍ സൃഷ്ടിച്ചു. ഇംഗ്ലീഷിന്റെ പാറ്റേണിലേക്ക് അറബിയെ തരം താഴ്ത്തി. അതിന് നേതൃത്വം നല്‍കിയത് മുഹമ്മദ് അബ്ദയാണ്. അയാള്‍ ഫ്രാന്‍സില്‍ ചെന്നു ഇംഗ്ലീഷ് സാഹിത്യം പഠിച്ചു. എന്നിട്ട് ഇംഗ്ലീഷ് രീതി അറബിയിലേക്ക് കൂട്ടിക്കുഴച്ചു. റശീദ് രിള, ജമാലുദ്ദീന്‍ അഫ്ഗാനി, ഇന്ത്യയില്‍ നിന്ന് സര്‍ സയ്യിദ് അഹ്മദ് ഖാന്‍- ഇവരായിരുന്നു ആ സംഘത്തിലെ പ്രധാനികള്‍. അവര്‍ ഭാഷയുടെ അന്തകരായിരുന്നു.
അപ്പോള്‍ നിങ്ങള്‍ ചോദിക്കും; സഅദിയ്യയില്‍ ആ അറബി സാഹിത്യം പഠിപ്പിക്കുന്നുണ്ടല്ലോ എന്ന്. ലോകവുമായി ബന്ധപ്പെടാന്‍ പുതിയ ഭാഷാരീതി വേണമെന്നായിരിക്കുന്നു. കിതാബുകളില്‍ നിന്നുള്ള ഭാഷാ പഠനം മതിയാകാത്ത നിലയിലേക്ക് പുത്തന്‍ ഭാഷാ സമ്പ്രദായം വളര്‍ന്നു വന്നിട്ടുണ്ട്. അറബി അദബില്‍ വിശദീകരണമാണ് നിറയെ. സ്ഥൂലമായ വിവരണങ്ങളാണ് പുതിയ രീതി. പണ്ട് അതല്ല. പഴയ അറബിയില്‍ ഒരുപാട് വ്യംഗങ്ങളുണ്ട്. കുറഞ്ഞ വാക്കുകള്‍ കൊണ്ട് ഒരു കൂട്ടം ആശയങ്ങള്‍ വരുന്നു. ഇന്ന് കുറേ പറഞ്ഞാലും ഒരു ആശയം ഉരുത്തിരിയുന്നില്ല.

? ഉസ്താദിനെ സ്വാധീനിച്ച ഗുരുനാഥന്മാര്‍.
= സ്വന്തം ഉസ്താദ് എന്ന് പറയാവുന്നത് ശാഹുല്‍ ഹമീദ് തങ്ങളാണ്. അദ്ദേഹം പരമ സ്വാത്വികനായിരുന്നു. ഹാഫിളാണ്. അതേ അവസരം ലോക കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നയാളുമാണ്. അദ്ദേഹത്തിന്റെ സ്വാധീനം തന്നെയാണ് പൊതുകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിന് എന്നെ പ്രചോദിപ്പിച്ചത്. പിന്നെ പത്രങ്ങളില്‍ എഴുതാന്‍ പറവണ്ണയെ പോലുള്ളവര്‍ പ്രോത്സാഹിപ്പിച്ചു. ‘നീ എഴുതിക്കോ, ഞങ്ങള്‍ തിരുത്തിക്കോളു’മെന്നവര്‍ ധൈര്യം തന്നു.

? സ്വന്തം നിലക്ക് ദര്‍സ് തുടങ്ങിയത്.
= എന്റെ ഗുരുനാഥന്‍ താമസിച്ച മഹല്ലില്‍ തന്നെയായിരുന്നു തുടക്കം. അഞ്ചോ ആറോ കുട്ടികള്‍ ഉണ്ടായിരുന്നു. എല്ലാവരും നാട്ടുകാരുടെ കുട്ടികള്‍. അന്ന് ദര്‍സിനോടൊപ്പം വയോജന ക്ലാസ് പോലെ ഒന്നുണ്ടായിരുന്നു. മഗ്‌രിബിന് ശേഷമുള്ള ക്ലാസില്‍ നാട്ടുകാരുമിരിക്കും. കുട്ടികള്‍ക്കാണ് ക്ലാസ്. പക്ഷേ, മുതിര്‍ന്നവരും ശ്രോതാക്കളാകും. പൊതുജനങ്ങള്‍ക്കു ഉപകാര പ്രദമാകുന്ന വിഷയങ്ങളാണ് ഈ ക്ലാസിന് തിരഞ്ഞെടുക്കുക. നാട്ടില്‍ വലിയ ചലനമുണ്ടാക്കിയ സംവിധാനമായിരുന്നു അത്.

? എങ്ങനെയാണ് ഈ ‘സംയുക്ത ക്ലാസുകള്‍’ കുറ്റിയറ്റു പോയത്.
= സ്ഥാപനങ്ങള്‍ വന്നത് കൊണ്ടെന്ന് ചിലര്‍ പറയുന്നു. ദര്‍സുകള്‍ തന്നെ അപ്രത്യക്ഷമാവുകയാണല്ലോ. പിന്നെ, അയഞ്ഞ ഘടന ഗുണകരമാകില്ലെന്ന വിലയിരുത്തലും പഴയ സംവിധാനങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ കാരണമായി. പുതിയ രൂപത്തില്‍ മുതിര്‍ന്നവര്‍ക്ക് ഇപ്പോള്‍ ക്ലാസുകള്‍ നടക്കുന്നുണ്ടല്ലോ.

? എങ്ങനെയാണ് മദ്‌റസാ പ്രസ്ഥാനവുമായി ബന്ധപ്പെട്ടത്. സംഘടന നിയോഗിക്കുകയായിരുന്നോ.
= ആരെങ്കിലും ഏല്‍പിച്ചുവെന്ന് പറയാനാകില്ല. മദ്‌റസ പ്രസ്ഥാനത്തിന്റെ ആവശ്യകതയെക്കുറിച്ചു ഞാന്‍ ലേഖനമെഴുതുന്ന കാലത്ത് ആരും അതേക്കുറിച്ചു ഗൗരവപൂര്‍വം ചിന്തിച്ചിരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്.
= ആരെങ്കിലും ഏല്‍പിച്ചുവെന്ന് പറയാനാകില്ല. മദ്‌റസ പ്രസ്ഥാനത്തിന്റെ ആവശ്യകതയെക്കുറിച്ചു ഞാന്‍ ലേഖനമെഴുതുന്ന കാലത്ത് ആരും അതേക്കുറിച്ചു ഗൗരവപൂര്‍വം ചിന്തിച്ചിരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്.
? ഉസ്താദ് അതേക്കുറിച്ചു ചിന്തിക്കാന്‍ കാരണം.
= ഖുര്‍ആന്‍ പഠനത്തിലുള്ള സമുദായത്തിന്റെ പിന്നാക്കാവസ്ഥ തന്നെ. ബ്രിട്ടീഷ് സര്‍ക്കാര്‍ അന്ന് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ സ്‌കൂളില്‍ അധ്യാപകനെ നിയമിക്കാറുണ്ടായിരുന്നു. അയാള്‍ തോന്നിയ സമയത്ത് വന്ന് എന്തെങ്കിലും പറഞ്ഞു കൊടുത്തെങ്കിലായി. ഒരു വ്യവസ്ഥയുമില്ല. ബാക്കി സമയം മുഴുവന്‍ ഭൗതിക പഠനമാണ്. യഥാര്‍ഥത്തില്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ലക്ഷ്യം മതപഠനത്തെ തന്ത്രപരമായി ഉന്മൂലനം ചെയ്യലായിരുന്നു. ഇത് ശരിയല്ലെന്ന ചിന്ത ശക്തിയായി ഉയര്‍ന്നു വരാന്‍ തുടങ്ങി. അന്ന് തളിപ്പറമ്പില്‍ പാങ്ങുകാരനും കണ്ണൂരില്‍ മൂസക്കുട്ടി ഹാജിയും തിരൂരങ്ങാടിയില്‍ കോയക്കുട്ടി ഹാജിയും അനുജന്മാരും മദ്‌റസാ പാഠ്യപദ്ധതി ആവിഷ്‌കരിച്ചു പരിമിതമായെങ്കിലും നടപ്പിലാക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നുള്ള പ്രചോദനവും കൂടിയാണ് മദ്‌റസ പ്രസ്ഥാനത്തിന്റെ ആവശ്യകതയെക്കുറിച്ചു അല്‍ബയാനില്‍ ലേഖനമെഴുതാന്‍ ഇടയാക്കിയത്. 1951-ല്‍ സമസ്തയുടെ വടകര സമ്മേളനത്തിന്റെ രണ്ടോ, മൂന്നോ ദിവസം മുമ്പായിരുന്നു അതെന്നാണ് എന്റെ ഓര്‍മ. എല്‍ പി, യു പി, സെക്കന്‍ഡറി മാതൃകയില്‍ മദ്‌റസകള്‍ വേണമെന്നായിരുന്നു ഞാന്‍ ആവശ്യപ്പെട്ടിരുന്നത്. സമസ്ത സമ്മേളനത്തില്‍ അത് ചര്‍ച്ചക്കു വന്നു.
1947-ല്‍ സ്വാതന്ത്ര്യം നേടിത്തന്നത് ഗാന്ധിജിയാണെന്നാണല്ലോ പറയുന്നത്. അദ്ദേഹത്തിന്റെ ആശയമെന്താണ്? സര്‍വ മതവും കലക്കിക്കുടിച്ച ഒരു മനുഷ്യനാവുക എന്നതായിരുന്നു. എല്ലാ മതഗ്രന്ഥങ്ങളും പഠിക്കണമെന്ന് പറഞ്ഞ അദ്ദേഹത്തിന് പക്ഷേ, മതവിദ്യാഭ്യാസത്തെക്കുറിച്ചു യാതൊരു കാഴ്ചപ്പാടും ഉണ്ടായിരുന്നില്ല. ഭൗതികതയിലൂന്നിയ ബേസിക് വിദ്യാഭ്യാസത്തിനായിരുന്നു മുന്‍ഗണന. ഈ പദ്ധതിക്ക് ഗാന്ധിജിയുടെ വലം കൈയായി നിന്നത് രാജാജിയായിരുന്നു.
ഇത് പോരെന്നും ഓരോ എല്‍ പി സ്‌കൂളിനോട് ചേര്‍ന്നും എല്‍ പി തലത്തിലുള്ള മദ്‌റസ വേണമെന്നും ഞാന്‍ ലേഖനത്തില്‍ വിശദീകരിച്ചിരുന്നു. അത് മുകള്‍ തലത്തിലും വേണം. അതിന് സിലബസും വേണം. സമസ്ത മുശാവറയുടെ ചര്‍ച്ചക്കൊടുവില്‍ പറവണ്ണ ചെയര്‍മാനായി ഒരു സമിതി രൂപവത്കരിച്ചു. സ്വാഭാവികമായും ഞാനും സമിതിയില്‍ അംഗമായി. അക്കൂട്ടത്തില്‍ ഏറ്റവും ചെറുപ്പം ഞാനായിരുന്നു. 25ന് താഴെയായിരുന്നു വയസ്സ്. മദ്‌റസ പ്രസ്ഥാനത്തിന്റ കാര്യത്തില്‍ എനിക്ക് മുമ്പില്‍ മാതൃകകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ചുരുക്കം.

? ഇന്ന് മദ്‌റസാ വിദ്യാഭ്യാസത്തിന്റെ സ്ഥിതിയെന്താണ്? ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമ്മള്‍ തന്നെ തുടങ്ങുന്നുണ്ട്. അവ മദ്‌റസകള്‍ക്ക് ഭീഷണിയുമാണ്.
= ഹയര്‍സെക്കന്‍ഡറി തലം വരെ മദ്‌റസകള്‍ വ്യവസ്ഥാപിതമായി നടക്കുന്നുണ്ട് കേരളത്തില്‍. സിലിബസും ബോധനരീതിയും അങ്ങേയറ്റം പരിഷ്‌കരിക്കാനും സാധിച്ചിട്ടുണ്ട്. സി ബി എസ് ഇ വിദ്യാഭ്യാസ രീതി മദ്‌റസകളെ ബാധിച്ചുവെന്നത് ശരിയാണ്. അത് മറികടക്കാന്‍ ശ്രമം നടക്കേണ്ടതുണ്ട്. ദേശീയ തലത്തില്‍ പുതിയ വിദ്യാഭ്യാസ പദ്ധതി വരാന്‍ പോകുകയാണ്. അതുകൊണ്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെ വേണ്ടെന്നു വെക്കാനാകാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ എങ്ങനെ ഇത്തരം സ്ഥാപനങ്ങളില്‍ മതപഠനം കാര്യക്ഷമമായി നിലനിര്‍ത്തിക്കൊണ്ടു പോകണമെന്നത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്.

?ഈ തിരക്കേറിയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പുസ്തക രചനകള്‍ക്കെങ്ങനെ സമയം കണ്ടെത്തി.
= സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കനുസൃതമായി പുസ്തകങ്ങള്‍ എഴുതേണ്ടി വന്നു. വയോജന ക്ലാസിനെ സംബന്ധിച്ചു നേരത്തെ പറഞ്ഞല്ലോ. അതില്‍ സംബന്ധിക്കാന്‍ വരുന്നവരില്‍ പലരും മഹാസാധുക്കളാണ്. അടിസ്ഥാന പരമായ അറിവ് പോലുമില്ലാത്തവര്‍. മയ്യിത്ത് പരിപാലനത്തിന്റെ കാര്യമെടുക്കാം. ഇതെങ്ങനെ നിര്‍വഹിക്കണമെന്ന് ആര്‍ക്കുമറിയില്ല. ഒരു മരണം സംഭവിച്ചാല്‍ അടുത്ത പ്രദേശത്ത് നിന്ന് അല്‍പം പഠിച്ച ആരെയെങ്കിലും കൊണ്ടു വരികയായിരുന്നു പതിവ്. അവര്‍ ചെയ്യുന്നത് തന്നെ നിയമം. ഇതാണ് പല ആചാരങ്ങളുടെയും സ്ഥിതി. പലതും മഹാ അബദ്ധമായിരുന്നു. മട്ടന്നൂരില്‍ ഞാന്‍ ഈ വിഷയത്തില്‍ ഒരു ക്ലാസ് വെച്ചു. അതിനെക്കുറിച്ചു കേട്ടറിഞ്ഞ തൊട്ടടുത്ത മഹല്ലുകാര്‍, അത്തരമൊരു ക്ലാസ് വേണമെന്ന ആവശ്യവുമായി വന്നു. ഇതേ തുടര്‍ന്നു ക്ലാസില്‍ പറഞ്ഞ കാര്യങ്ങള്‍ പുസ്തകമാക്കാന്‍ തീരുമാനിച്ചു. അതാണ് ആദ്യത്തെ പുസ്തകം. അറബ്മലയാളത്തിലാണ് ഇതെഴുതിയിരുന്നത്. പിന്നെ സംസ്‌കരണം എന്ന പേരില്‍ മലയാളത്തിലാക്കി. കുട്ടികള്‍ക്കു പഠിക്കാനുള്ള താരീഖായിരുന്നു അടുത്ത പുസ്തകം. ഓരോ പ്രശ്‌നം വരുമ്പോഴും പടച്ച റബ്ബ് തോന്നിപ്പിക്കും; എഴുതണമെന്ന്. സാഹിത്യത്തിനോ, പുസ്തക രചനക്കോ വേണ്ടിയുള്ള എഴുത്തല്ല. അതങ്ങ് സംഭവിക്കുകയായിരുന്നു. ഉദാഹരണമായി കമ്യൂണിസം വലിയ വിപത്തായി വളരുന്നുവെന്നു തോന്നിയപ്പോള്‍, അതേക്കുറിച്ചു പഠിച്ചു ‘കമ്യൂണിസം, സോഷ്യലിസം, ഇസ്‌ലാം’എന്ന പുസ്തകമെഴുതി.ശരീഅത്ത് കോലാഹല കാലത്ത്, അഭ്യസ്തവിദ്യരില്‍ പലരും തെറ്റായ ധാരണയിലേക്ക് വഴുതുന്നുവെന്ന് ബോധ്യപ്പെട്ടപ്പോള്‍, അത് സംബന്ധിച്ചു പുസ്തകമെഴുതി. തബ്‌ലീഗിനെതിരെ, ജമാഅത്തിനെതിരെ ഒക്കെ എഴുതി. ഇങ്ങനെ അതാത് കാലത്തെ പ്രശ്‌നങ്ങളോട് എഴുത്തിലൂടെ പ്രതികരിക്കുകയായിരുന്നു.

മതബോധനം, ധാര്‍മികത
? മുസ്‌ലിംകള്‍ക്കിടയില്‍ മതബോധന സംവിധാനങ്ങള്‍ക്കു ഒരു കുറവുമില്ല. എല്ലാ സംഘടനകളും അവരവരുടെ നിലക്ക് ഏറെക്കുറെ വ്യവസ്ഥാപിതമായി ഇത്തരം സംവിധാനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ട്. എന്നിട്ടും സമൂഹത്തില്‍ ഒരു ധാര്‍മിക മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുന്നില്ല.
= തികച്ചും ഇടകലര്‍ന്ന സമൂഹമാണ് നമ്മുടേത്. അനുകരണങ്ങള്‍ക്കു സാധ്യതയേറെയാണ്. പാശ്ചാത്യമൂല്യങ്ങള്‍ക്കാണ് മേല്‍ക്കൈ. ഹൈന്ദവവും ക്രൈസ്തവവുമായ സമ്പ്രദായങ്ങളും പകര്‍ത്തപ്പെടുന്നു. സമൂഹത്തിലാകെയുണ്ടാകുന്ന മൂല്യച്യുതി മുസ്‌ലിംകളെ പാശ്ചാത്യ അനുകരണക്കാരാക്കുകയാണ് ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പത്തെ അവസ്ഥയും ഇപ്പോഴത്തെ അവസ്ഥയും എത്ര വ്യത്യസ്തമാണ്. വന്നു വന്നു അമ്പലത്തിലെ ഉത്സവവും പള്ളിയിലെ ഉറൂസും ഒന്നിച്ചു നടത്താമെന്നായില്ലേ?

? ദഅ്‌വാ കോഴ്‌സുകള്‍ ഉദ്ദേശിച്ച ഫലം ഉളവാക്കിയോ.
= ആധുനിക കാലത്തോട് സംവദിക്കാന്‍ കഴിവുള്ള ഒരു സംഘത്തെ സൃഷ്ടിക്കാന്‍ നമുക്ക് സാധിച്ചുവെന്നതാണ് ദഅ്‌വാ കോളജിന്റെ വിജയം. പക്ഷേ, സിലബസും പരീക്ഷയുമൊക്കെയായപ്പോള്‍ ഇല്‍മിന്റെ അഗാധത നിലനിര്‍ത്താനായില്ല. ദര്‍സില്‍ ഒരു കിതാബ് ഒരു പ്രാവശ്യം ഓതി നിര്‍ത്തുകയല്ല. സംശയം തീര്‍ത്തു ആവര്‍ത്തിച്ചാവര്‍ത്തിച്ചു പഠിക്കുകയാണ്. ദര്‍സില്‍ പഠിച്ചവര്‍ക്ക് ഗഹനമായ അറിവ് ഉണ്ടായിരുന്നു. ദര്‍സുകള്‍ ശോഷിച്ചതിന്റെ വേദന എന്നെ വല്ലാതെ അലട്ടാറുണ്ട്.

? വിദ്യാഭ്യാസ രംഗത്ത് താങ്കളും എ പി ഉസ്താദും ചേര്‍ന്നു വലിയ മാറ്റമുണ്ടാക്കി. കൂടുതല്‍ കുട്ടികളെ അത് ഉള്‍ക്കൊണ്ടു. പക്ഷേ, ഹയര്‍സെക്കന്‍ഡറിക്കപ്പുറത്തേക്ക് അത് വളര്‍ന്നില്ല.
= ശരിയാണ്. ഡിഗ്രി, പ്രൊഫഷനല്‍ രംഗത്ത് ഇപ്പോഴും നമുക്ക് ശോഭിക്കാനായിട്ടില്ല. ഉന്നത വിദ്യാഭ്യാസരംഗം നമ്മുടെ നേരായ സമീപനത്തിന് ചേര്‍ന്നതല്ലെന്നതാണ് അതിന്റെ പ്രധാന കാരണം. അവിടെ രാഷ്ട്രീയ സ്വാധീനവും പണവുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഇന്ന് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നത് തന്നെ ബിസിനസ്സിന് വേണ്ടിയാണ്. നമ്മുടെ സഹജമായ ബോധം അതിനെതിരാണ്. എങ്കിലും മുസ്‌ലിം വിദ്യാര്‍ഥികളെ കൂടുതല്‍ മുന്നോട്ട് നയിക്കാനുള്ള വഴി കണ്ടെത്തേണ്ടതുണ്ട്.

ആഗോള സുന്നിസം
? ആഗോള സമൂഹവുമായി സംവദിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചു ഉസ്താദ് പറഞ്ഞല്ലോ. എന്നാല്‍ ആഗോള സുന്നീ പണ്ഡിത സമൂഹത്തെ മലയാളിക്കു പരിചയപ്പെടുത്താന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ. ഇറാനിലെ ശിയാക്കളും ഏതാനും രാജ്യങ്ങളിലെ ചുരുക്കം വഹാബികളും ഒഴിച്ചാല്‍ ലോകത്തെങ്ങും സുന്നി ധാരയാണല്ലോ.
= അതൊരു വീഴ്ചയല്ല. ഒരു സംഘടിത രൂപം പണ്ഡിതര്‍ക്കിടയില്‍ ആഗോളവ്യാപകമായി ഉണ്ടായിട്ടില്ല. ഒരിക്കല്‍ കുവൈത്തിലെ യൂസുഫുല്‍ ഹാശ്മി രിഫാഇയുമായി ഞാന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ലോകോത്തര പണ്ഡിതനും എല്ലാ രാജ്യങ്ങളിലെയും മുസ്‌ലിംകളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണദ്ദേഹം. എന്നോടദ്ദേഹം ഉന്നയിച്ച ഒരു ചോദ്യത്തില്‍ നിങ്ങളുടെ സംശയത്തിന് മറുപടിയുണ്ട്. ‘സുന്നി പണ്ഡിതന്മാരെ സംഘടിപ്പിക്കുന്നതിന് പിന്തുണ നല്‍കുന്ന ഏതെങ്കിലുമൊരു മുസ്‌ലിം ഭരണാധികാരിയെ ചൂണ്ടിക്കാണിച്ചു തരുമോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഞാന്‍ ആലോചിച്ചു നോക്കി. ഇല്ലെന്നു തന്നെയായിരുന്നു എന്റെ മറുപടി. രാഷ്ട്ര തലവന്മാര്‍ക്കു മതബോധമില്ല. ഈജിപ്തിലെ ഹുസ്‌നി മുബാറക്കിന്റെ കാര്യം തന്നെയെടുക്കാം. അദ്ദേഹം ഇപ്പോള്‍ ചെയ്തതെന്താണ്. അല്‍അസ്ഹര്‍ സര്‍വകലാശാലയുടെ സ്വതന്ത്ര പദവി എടുത്തു കളഞ്ഞു സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി.
സാമ്രാജ്യത്വ കടന്നു കയറ്റം
? സാമ്രാജ്യത്വത്തിന്റെ പുതിയ തന്ത്രങ്ങളെന്തൊക്കെയാണ്.
= ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേണ്ടി കൊണ്ടുവന്ന ഭീകരവാദവും ഇസ്‌ലാമോഫോബിയയുമാണ് ഏറ്റവും പുതിയ തന്ത്രം. ഒപ്പം ഭിന്നിപ്പിക്കല്‍ തന്ത്രവും. ചാവേര്‍ സ്‌ഫോടനത്തെക്കുറിച്ചു മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായില്ലേ? അതിനെ അനുകൂലിച്ചും ഫത്‌വ വന്നു. ബുര്‍ഖ നിരോധനത്തെ തന്‍ത്വാവി പിന്തുണച്ചു. അങ്ങനെ ഏത് കാര്യത്തിലും ഭിന്നിപ്പിക്കാന്‍ അവര്‍ക്കു സാധിക്കുന്നു. ഈ ഭിന്നത അവരുടെ വിജയമല്ലേ? ഒരൊറ്റ രാജ്യത്തിനും സാമ്രാജ്യത്വത്തെ നേര്‍ക്കുനേരെ എതിര്‍ക്കാന്‍ ധൈര്യമില്ല. ഒരു ഖദ്ദാഫിക്കോ, നജാദിനോ ഒന്നും ചെയ്യാനാകില്ല. യു എന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും കിഴക്കന്‍ ജറൂസലമിലെ അനധികൃത കുടിയേറ്റം നിര്‍ത്താന്‍ ഇസ്‌റാഈല്‍ തയാറായില്ലല്ലോ. അവര്‍ക്ക് അമേരിക്കയുടെ പിന്തുണയുണ്ട്.
പിന്നെ, സാമ്രാജ്യത്വത്തെ നാം ജീവിതം കൊണ്ട് പ്രതിരോധിക്കുകയാണ് വേണ്ടത്. നമ്മുടെ വേഷം, വസ്ത്രം, ഭക്ഷണം തുടങ്ങി സര്‍വവും പാശ്ചാത്യ അനുകരണമാകുകയാണ്. ഈ സൂപ്പര്‍ മാര്‍ക്കറ്റും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും വന്നത് അവിടെ നിന്നല്ലേ? മുസ്‌ലിംകളാണ് ഏറ്റവും കൂടുതല്‍ ഇതിന് വഴങ്ങുന്നത് എന്നതാണ് ദുഃഖകരം. നമ്മള്‍ മുമ്പ് നിലത്തിരുന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇന്നോ എല്ലായിടത്തും തീന്‍മേശയായി. പഴയതെന്ന് പറഞ്ഞു തള്ളിക്കളഞ്ഞവ തിരിച്ചു പിടിക്കുകയേ വഴിയുള്ളു.
കോടതി, മാധ്യമങ്ങള്‍
? കോടതിയുടെ ഇടപെടല്‍ മുമ്പെന്നെത്തേക്കാളും ശക്തമായിരിക്കുന്നു. ബഹുഭാര്യത്വം, വിവാഹബാഹ്യ ലൈംഗികത തുടങ്ങിയ കാര്യങ്ങളില്‍ കോടതി അതിരുവിട്ട പരാമര്‍ശങ്ങളാണ് നടത്തിയത്.
= കോടതി മുറിയിലിരിക്കുന്നവരുടെ വിവരത്തിന്റെ ആഴമാണ് ഈ പരാമര്‍ശങ്ങളില്‍ കാണുന്നത്. വിവാഹബാഹ്യ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയോ? എന്ത് വിവരക്കേടാണ് പറയുന്നത്. കോടതികളില്‍ നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കാനൊക്കൂ. കാരണം അവരുടെ പഠനം പാശ്ചാത്യ മൂല്യങ്ങളിലൂന്നിയാണ്. പാശ്ചാത്യ അവബോധമാണ് അവരെ നയിക്കുന്നത്. ഏതെങ്കിലും പൗരസ്ത്യ സമൂഹം ഇതംഗീകരിക്കുമോ? കുടുംബ ബന്ധത്തിനും വിവാഹത്തിനും വളരെയേറെ പ്രാധാന്യം കല്‍പിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന കോടതികള്‍ക്കു ഇത് പറയാന്‍ എവിടെ നിന്നാണ് ധൈര്യം കിട്ടുന്നത്. അതാണ് ഞാന്‍ പറഞ്ഞ പാശ്ചാത്യദാസ്യം.

? മാധ്യമങ്ങള്‍ മുസ്‌ലിം സമുദായത്തെ ആസൂത്രിതമായി ആക്രമിക്കുന്നു.
= ശരിയാണ്. പക്ഷേ, അവര്‍ മുസ്‌ലിംകളെ ആക്രമിക്കുന്നു എന്ന് പറയുന്നതിനേക്കാള്‍, സാമ്രാജ്യത്വത്തിന് വേണ്ടി എഴുതുന്നു എന്ന് പറയുന്നതാകും ശരി. മുസ്‌ലിംകള്‍ സാമ്രാജ്യത്വത്തിന്റെ ഒന്നാം നമ്പര്‍ ശത്രുവായതിനാല്‍ മാധ്യമങ്ങളുടെയും ഇരയാകുന്നുവെന്ന് മാത്രം. സാമ്രാജ്യത്വം നേരിട്ട് നടത്തുന്ന പരിപാടിയല്ല ഇത്. സയണിസ്റ്റ്- സാമ്രാജ്യത്വ പൊതുബോധത്തില്‍ അകപ്പെടുകയാണ്. പിന്നെ ആ അവബോധത്തിന്റെ പ്രചാരകരായി മാധ്യമങ്ങള്‍ മാറുന്നു.
ഇസ്‌ലാമിനെയെന്നല്ല,ഒരു ശത്രുവിനെയും സാമ്രാജ്യത്വം ഇന്ന് നേരിട്ട് ആക്രമിക്കുന്നില്ല. ഗൂഢമായ തന്ത്രങ്ങളാണ് അവര്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ഈ തന്ത്രത്തിന്റെ നടത്തിപ്പുകാരാണ് മാധ്യമങ്ങള്‍. ഇതിന് ബദല്‍ ഉണ്ടാകേണ്ടതുണ്ട്. പക്ഷേ, അതത്ര എളുപ്പമല്ല.

പ്രസ്ഥാനത്തിന്റെ ഭാവി
? കേരളീയ സമൂഹത്തില്‍ സുന്നി പ്രസ്ഥാനത്തിന്റെ ഭാവിയിലെ സ്ഥാനവും, വികാസവും എങ്ങനെയായിരിക്കും. പുതു തലമുറ സംഘടനയെ നന്നായി നയിക്കുമോ.
= ഒരു നേതൃനിരയെ അല്ലാഹു വിളിക്കുമ്പോള്‍ ആ സ്ഥാനത്തേക്ക് കാര്യശേഷിയുള്ളവര്‍ ഉയര്‍ന്നു വരുന്നു. അതുകൊണ്ട് ഭാവിയിലും സംഘടനയെ നയിക്കാന്‍ കരുത്തുറ്റ നിര ഉയര്‍ന്നു വരുമെന്ന് നാം പ്രതീക്ഷിക്കുക.
വലിയ മാറ്റങ്ങള്‍ നാം ഉണ്ടാക്കി. മുസ്‌ലിം സംഘടനകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് മാതൃക സൃഷ്ടിച്ചു. വിദ്യാഭ്യാസ രംഗത്ത് മാറ്റമുണ്ടാക്കി. പുത്തന്‍ വാദത്തെ പ്രതിരോധിച്ചു. എന്നാല്‍ വിദ്യാസമ്പന്നരായ പുതുതലമുറയെ പാശ്ചാത്യ ചിന്താഗതികള്‍ നന്നായി സ്വാധീനിക്കുകയും അതുവഴി പുത്തന്‍ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരാവുകയും ചെയ്തു കൊണ്ടിരിക്കുകയുമാണ്. ഇതിന് തടയിടേണ്ടതുണ്ട്. സാമൂഹിക മാറ്റവും ഉണ്ടാകേണ്ടതുണ്ട്. ഉത്തരവാദിത്തങ്ങള്‍ ഏറെയാണ്.

? സുന്നി ഐക്യത്തെക്കുറിച്ച്..
= സുന്നി ഐക്യം ആവശ്യമാണ്. ഞാന്‍ അതിനായി കുറേ ശ്രമിച്ചിരുന്നു. മുഹമ്മദ് അലി ശിഹാബ് തങ്ങളുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം അതിന് താത്പര്യം പ്രകടിപ്പിക്കുകയും മറുഭാഗവുമായി സംസാരിക്കട്ടെയെന്ന് പറയുകയും ചെയ്തു. പിന്നീട് അതേക്കുറിച്ചൊന്നും പറഞ്ഞു കേട്ടില്ല. അവരെ കണ്ടിട്ട് ഫലമുണ്ടായിക്കാണില്ല. ഇനി ആരാണ് അതിന് മുന്‍കൈ എടുക്കുക .ഹൈദറലി ശിഹാബിന് അതിന് കഴിയുമെന്ന് തോന്നുന്നില്ല.
ഇരു വിഭാഗത്തിനും താത്പര്യമുണ്ടെങ്കിലേ യോജിപ്പുണ്ടാകുകയുള്ളു. മറുഭാഗം ഐക്യം ആഗ്രഹിക്കുന്നില്ല. ധിക്കാരവും വികാരവുമാണ് അവരെ നയിക്കുന്നത്. നമ്മള്‍ സത്യവും ശാന്തതയുമാണ് കാംക്ഷിക്കുന്നത്. ഈ വൈരുധ്യം ഉള്ളിടത്തോളം ഐക്യം സാധ്യമാകില്ല.

ഹെലികോപ്റ്ററില്‍ കയറി വധു കല്യാണ മണ്ഡപത്തിലേക്ക്
Shafi Chithari on Dec 27, 2012

Posted on: 27 Dec 2012
അന്തിക്കാട്: താലികെട്ടിന് വധു ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത് ഹെലികോപ്റ്ററില്‍. ആലപ്പാട് പെരുമ്പിള്ളിവീട്ടില്‍ ബലരാമന്റെയും ഷീലയുടെയും മകള്‍ ഷബിനയാണ് ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ചാഴൂരില്‍നിന്ന് ബന്ധുക്കളോടൊപ്പം ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ കതിര്‍മണ്ഡപത്തിലേക്ക് പോയത്. ഇടുക്കി കല്ലാര്‍ ഉഷ സദനത്തിലെ സത്യദാസിന്റെയും ജയയുടെയും മകന്‍ അനീഷ് ആണ് ഷബിനയെ താലി ചാര്‍ത്തിയത്.ഷബിനയും അനീഷും സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാരാണ്. ഷബിന മാതാപിതാക്കളോടൊപ്പം വര്‍ഷങ്ങളായി മുംബൈയിലാണ് താമസം. അനീഷ് ജബല്‍പുരിലും.
ചാഴൂരിലെ ഇരട്ടപ്പാലത്തിന് സമീപത്തെ കോള്‍പ്പാടത്താണ് ഹെലിപ്പാഡ് ഒരുക്കിയത്. ഡല്‍ഹിയിലെ ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനിയുടെ വാടക ഹെലികോപ്റ്ററാണ് വിവാഹയാത്രയ്ക്ക് ഏര്‍പ്പെടുത്തിയത്. രാവിലെ 8 മണിയോടെ അമ്മ ഷീല, സഹോദരന്‍ വിജീഷ്, ഭാര്യ നിഷ, മോഹനന്‍, രജനി എന്നിവരും വധുവിനോടൊപ്പം ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ക്ക് പോയി.
വധുവിനെ യാത്രയാക്കാന്‍ കോള്‍പ്പാടത്ത് നിരവധിപേര്‍ തടിച്ചുകൂടി. എട്ടുമിനിറ്റുകൊണ്ട് ഹെലികോപ്റ്റര്‍ ഗുരുവായൂരിലെ ശ്രീകൃഷ്ണകോളേജ് മൈതാനിയില്‍ ഇറങ്ങി.
പുതുവര്‍ഷത്തില്‍ സൗദി രാജകുമാരന് പറക്കുംകൊട്ടാരം
Shafi Chithari on
റിയാദ്: പുതുവര്‍ഷത്തില്‍ സൗദി രാജകുമാരന്‍ അല്‍വലീദ് ബിന്‍ തലാല്‍ അല്‍ സൗദിനെ കാത്തിരിക്കുന്നത് അപൂര്‍വ സമ്മാനം. ലോകത്തെ കോടീശ്വരന്‍മാര്‍ക്കുപോലും
്വപ്‌നം കാണാന്‍ കഴിയാത്ത സമ്മാനമാണ് രാജകുമാരന് ലഭിക്കുന്നത്. സമ്മാനം എന്താണെന്നല്ലേ, പറക്കും കൊട്ടാരം. എല്ലാവിധ അത്യാധുനിക സൗകര്യങ്ങളുമുളള വിമാനമായ എയര്‍ബസ് എ380 ആണ് ഈ പറക്കും കൊട്ടാരം. 240 മില്യണ്‍ പൗണ്ടാണത്രേ പറക്കും കെ്ട്ടാരത്തിന്റെ വില.
മൂന്ന് വര്‍ഷം മുന്‍പാണ് അല്‍വലീദ് രാജകുമാരന്‍ ഇതിനായി ഓര്‍ഡര്‍ നല്‍കിയത്. പ്രത്യേകം ഡിസൈന്‍ ചെയ്ത ബോയിങ് 747, എയര്‍ബസ് 231 എന്നിവ സ്വന്തമായുളളപ്പോഴാണ് രാജകുമാരന്‍ ഈ പറക്കും കൊട്ടാരത്തിന് ഓര്‍ഡര്‍ നല്‍കിയത്. പ്രത്യേക സംവിധാനങ്ങളോടെയാണ് എയര്‍ബസ് എ380 രാജകുമാരനായി തയ്യാറാക്കുന്നത്. എ380 നിലവില്‍ ലോകത്തില്‍ ഏറ്റവുമധികം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ്. പ്രമുഖ വിമാനകമ്പനികളായ എമിറേറ്റ്‌സ്, സിംഗപൂര്‍ എയര്‍ലൈന്‍സ്, ഓസ്‌ട്രേലിയന്‍ ക്വാന്റസ് എന്നിവര്‍ എ380 ഉപയോഗിച്ച് സര്‍വീസുകള്‍ നടത്തുന്നുണ്ട്.
ഒരു തവണ ഇന്ധനം പൂര്‍ണ്ണമായും നിറച്ചു കഴിഞ്ഞാല്‍ 800 പേരെ വരെ വഹിച്ച് 8000 മൈല്‍ വരെ യാത്ര ചെയ്യാനാവുന്ന പടുകൂറ്റന്‍ വിമാനമാണ് എ380. യാത്രക്കാരില്ലാത്തതിനാല്‍ സീറ്റുകളെല്ലാം മാറ്റി മറ്റ് സൗകര്യങ്ങളാണ് വിമനത്തില്‍ ഒരുക്കിയിരിക്കുന്നത്.
്വപ്‌നം കാണാന്‍ കഴിയാത്ത സമ്മാനമാണ് രാജകുമാരന് ലഭിക്കുന്നത്. സമ്മാനം എന്താണെന്നല്ലേ, പറക്കും കൊട്ടാരം. എല്ലാവിധ അത്യാധുനിക സൗകര്യങ്ങളുമുളള വിമാനമായ എയര്‍ബസ് എ380 ആണ് ഈ പറക്കും കൊട്ടാരം. 240 മില്യണ്‍ പൗണ്ടാണത്രേ പറക്കും കെ്ട്ടാരത്തിന്റെ വില.മൂന്ന് വര്‍ഷം മുന്‍പാണ് അല്‍വലീദ് രാജകുമാരന്‍ ഇതിനായി ഓര്‍ഡര്‍ നല്‍കിയത്. പ്രത്യേകം ഡിസൈന്‍ ചെയ്ത ബോയിങ് 747, എയര്‍ബസ് 231 എന്നിവ സ്വന്തമായുളളപ്പോഴാണ് രാജകുമാരന്‍ ഈ പറക്കും കൊട്ടാരത്തിന് ഓര്‍ഡര്‍ നല്‍കിയത്. പ്രത്യേക സംവിധാനങ്ങളോടെയാണ് എയര്‍ബസ് എ380 രാജകുമാരനായി തയ്യാറാക്കുന്നത്. എ380 നിലവില്‍ ലോകത്തില്‍ ഏറ്റവുമധികം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ്. പ്രമുഖ വിമാനകമ്പനികളായ എമിറേറ്റ്‌സ്, സിംഗപൂര്‍ എയര്‍ലൈന്‍സ്, ഓസ്‌ട്രേലിയന്‍ ക്വാന്റസ് എന്നിവര്‍ എ380 ഉപയോഗിച്ച് സര്‍വീസുകള്‍ നടത്തുന്നുണ്ട്.
ഒരു തവണ ഇന്ധനം പൂര്‍ണ്ണമായും നിറച്ചു കഴിഞ്ഞാല്‍ 800 പേരെ വരെ വഹിച്ച് 8000 മൈല്‍ വരെ യാത്ര ചെയ്യാനാവുന്ന പടുകൂറ്റന്‍ വിമാനമാണ് എ380. യാത്രക്കാരില്ലാത്തതിനാല്‍ സീറ്റുകളെല്ലാം മാറ്റി മറ്റ് സൗകര്യങ്ങളാണ് വിമനത്തില്‍ ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനം സഹകരിച്ചാല്‍ കുശാല്‍നഗറില്‍ മേല്‍പ്പാലമെന്ന് റെയില്‍വെ മന്ത്രാലയം
Shafi Chithari on
കാഞ്ഞങ്ങാട് : സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ കുശാല്‍ നഗര്‍ മേല്‍പ്പാലത്തിന് അനുമതി നല്‍കാമെന്ന് റെയില്‍വേ വകുപ്പ്. സതേണ്‍ റെയില്‍വേ ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ (ചെന്നൈ) എം ശ്രീനിവാസുലു വെളിപ്പെടുത്തി. സംസ്ഥാന സര്‍ക്കാറിന്റെ സഹകരണമുണ്ടായാല്‍ 2013-14 വര്‍ഷത്തെ റെയില്‍വെ മരാമത്ത് പദ്ധതിയില്‍ കുശാല്‍ നഗര്‍ മേല്‍പ്പാലം ഉള്‍പ്പെടുത്താമെന്ന് റെയില്‍വേ സംബന്ധിച്ചു. പാലക്കാട് ഡിവിഷനിലെ ഷൊര്‍ണ്ണൂര്‍ -മംഗലാപുരം സെക്ഷനില്‍ നീലേശ്വരം -കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ കുശാല്‍ നഗറില്‍ മേല്‍പ്പാലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അയച്ച നിവേദനത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുമായി കത്തിടപാടുകള്‍ നടത്തിവരുന്നതായും അദ്ദേഹം അറിയിച്ചു. കുശാല്‍ നഗര്‍ മേല്‍പ്പാലത്തിന് റെയില്‍വേ വകുപ്പ് നിലപാട് കൈക്കൊള്ളുമെന്ന പ്രതീക്ഷയില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ റെയില്‍വേ ബജറ്റ് മേല്‍പ്പാലത്തിന് തുക വകയിരുത്തുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ മുഹമ്മദ് കുഞ്ഞി, കണ്‍വീനര്‍ കെ പി മോഹനന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതിനിധി സംഘം ജനുവരി ആദ്യവാരം ന്യൂഡല്‍ഹിയില്‍ റെയില്‍വേ വകുപ്പ് മന്ത്രിയെ കാണുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിലും കടുത്ത സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമത്തിലാണ് ആക്ഷന്‍ കമ്മിറ്റി..
ബേക്കല്‍ പൂച്ചക്കാട്ട് ബസും ഓട്ടോയും കൂട്ടിയിടിച്ച പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു
Shafi Chithari on

ബേക്കല്‍ : പൂച്ചക്കാട്ട് ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേര്‍ മരിക്കുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം നാടിനെ നടുക്കി. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് വഴിവെച്ചതെന്ന് ആരോപണമുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ അജാനൂര്‍ കടപ്പുറത്തെ രതീഷും (26), ബന്ധുവായ നീലേശ്വരത്തെ രമണന്‍റെ മകള്‍ അംഗിത(18) രണ്ടു വയസായ ഷിബിന്‍, സച്ചു എന്ന കുട്ടികളുമാണ് മരിച്ചത്. അപകടം വരുത്തിയ ഷഹനാസ് ബസിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചത്. അതിനിടെ നാലുപേര്‍ മരണപ്പെടുകയായിരുന്നു. അപകടത്തില്‍ ബസ് യാത്രക്കാരയ ചിലര്‍ക്കും പരിക്കേറ്റതായി വിവരമുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് പൂച്ചക്കാട് പള്ളിക്കടുത്ത് കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരണപ്പെടുകയും കൂടെയുണ്ടായിരുന്ന സുഹൃത്തിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന്റെ നടുക്കം മാറും മുമ്പാണ് നാട് മറ്റൊരു അപകടത്തിന് സാക്ഷ്യം വഹിച്ചത്. മുട്ടുന്തയിലെ മൊയ്‌നുദ്ദീന്‍- ആഇശ ദമ്പതികളുടെ മകന്‍ ജൗഹര്‍ ആണ് ഞായറാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചത്. മുട്ടുന്തലയിലെ സുബൈദയുടെ മകന്‍ ഹാരിസ് (20) ആണ് പരിക്കേറ്റത്.
--------------
ബേക്കല്‍: ബേക്കല്‍ പൂച്ചക്കാട്ട് സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവര്‍ അജാനൂര്‍ കടപുറത്തെ ഭാസ്കരന്-വിശാലു ദമ്പതികളുടെ മകന്‍ രതീഷ് (28), ബന്ധുവായ നീലേശ്വരത്തെ രമണന്‍റെ മകള്‍ അംഗിത(18), പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന രാജേഷിന്റെ ഭാര്യ ഷീബയുടെ(26) മകന്‍ ഷിബിന്‍ (രണ്ട്), സച്ചു(അഞ്ച്) എന്നിവരാണ് മരിച്ചത്.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും ഉദുമ ഭാഗത്തേക്ക് തെറ്റായ ദിശയില്‍ വന്ന കെ.എല്‍. 60 എ. 7677 നമ്പര്‍ ഷഹനാസ് ബസ് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍. 60 ഡി. 6507 നമ്പര്‍ ആപെ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
അപകടം വരുത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അപകടത്തില്‍ ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ ഉടന്‍തന്നെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അധികം വൈകാതെ നാലുപേരും മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സച്ചുവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഏതാനും പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരു കുട്ടിയെ മംഗലാപുരത്തേക്ക് മാറ്റി. മരിച്ച ഓട്ടോ ഡ്രൈവര്‍ രതീഷിന്റെ സഹോദരങ്ങള്‍: രാജേഷ്, രഞ്ജിത്ത്, രജനീഷ്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഓട്ടോയിലുണ്ടായിരുന്നവര്‍.
മുട്ടുവേദനയുണ്ടോ? പരിഹാരം വേദനസംഹാരിയല്ല!
Shafi Chithari on

മുട്ടുവേദനയുണ്ടോ? പരിഹാരം വേദനസംഹാരിയല്ല!
ചികിത്സയില്ലാതെ മുട്ടുവേദന എങ്ങനെ മാറ്റാം!
മുട്ടുവേദനയുടെ മുന്നില്‍ മുട്ടുമടക്കാത്ത സ്ത്രീകള്‍ ചുരുക്കമാണ്.
മെഡിക്കല്‍ കോളേജുകളിലെ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം സന്ദര്‍ശിച്ചാല്‍ ഇത് ബോധ്യമാവും. ചികില്‍സ തേടിയെത്തുന്ന നാല്പതു കഴിഞ്ഞ പത്തു സ്ത്രീകളില്‍ ഏഴുപേര്‍ക്കും മുട്ടുവേദനയാണ് പ്രശ്നം.
വര്‍ഷങ്ങളായി മരുന്നു കഴിച്ചിട്ടും മുട്ടുവേദനയ്ക്കു ശമനമില്ലെന്നാണ് ഇവരുടെ പരാതി. ഇതുവരെ ലഭിച്ചത് മുട്ടുവേദനക്കുള്ള ചികില്‍സയല്ലെന്ന് മനസ്സിലാവുമ്പോഴേക്കും ഇവര്‍ ശയ്യാവലംബരയായിത്തീര്ന്നിര ിക്കും.
മുട്ടുവേദന എന്തുകൊണ്ട്?
ശരീരഭാരം വര്‍ദ്ധിക്കുന്നതും അതേസമയം പേശികള്‍ ബലംകുറയുന്നതുമാണ് മുട്ടുവേദനയ്ക്കുള്ള പ്രധാന കാരണം.
ശരീരത്തിന്റെ ഭാരം താങ്ങിനിര്‍ത്തുന്നത് എല്ലുകളും പേശികളും ചേര്‍ന്നാണ്. നാല്പതു വയസുവരെ ശരീരപേശികള്‍ക്ക് സ്വാഭാവികബലമുണ്ടാവും. എന്നാല്‍ പ്രായം കൂടുംതോറും പേശികള്‍ അയഞ്ഞുതൂങ്ങും. അതോടെ എല്ലുകള്‍ക്ക് ഇരട്ടിഭാരം താങ്ങേണ്ടിവരുന്നു.
കാലുകളാണ് ശരീരത്തിന്റെ മൊത്തം ഭാരത്തെ താങ്ങിനിര്‍ത്തുന്ന തൂണുകള്‍.
രോഗ ലക്ഷണം.
മടക്കാനും നിവര്‍ത്താനും പണ്ടത്തെപ്പോലെ മുട്ടുകള്‍ വഴങ്ങുന്നില്ല എങ്കില്‍ രോഗത്തിന്റെ ആരംഭമായി. തുടര്‍ന്ന് മുട്ടുവേദനയിലേക്കു കടക്കാന്‍ അധികകാലം വേണ്ടിവരില്ല. ഭാരം താങ്ങിത്താങ്ങി എല്ലുകള്‍ക്കു തേയ്മാനമുണ്ടാകുന്നതോടെയാണ് വേദന ആരംഭിക്കുന്നത്. അതോടെ വേദനസംഹാരികളില്‍ അഭയം തേടുകയാണ് മിക്കവരും കണ്ടെത്തുന്ന പ്രതിവിധി.
എന്തുകൊണ്ട് സ്ത്രീകളില്‍?
മുട്ടുവേദനക്കാര്‍ കൂടുതലും സ്ത്രീകളാണെങ്കിലും ഇതൊരു സ്ത്രീജന്യരോഗമല്ല.
സ്ത്രീയുടെ ജീവിതസാഹചര്യവുമായി ഇതിന് നല്ല ബന്ധമുണ്ട്.
ശരാശരി അറുപത് - എഴുപത് കിലോ ഭാരം കാലുകളില്‍ താങ്ങി തുടര്‍ച്ചയായി മണിക്കൂറുകളോളം നില്‍ക്കേണ്ടി വരുന്നത് മിക്കവാറും സ്ത്രീകളുടെ ദിനചര്യയില്‍ പെട്ടതാണ്. വീട്ടമ്മയാണെങ്കില്‍ അടുക്കളയില്‍, അധ്യാപികയാണെങ്കില്‍ ക്ലാസ് റൂമില്‍, നഴ്സ് ആണെങ്കില്‍ ഹോസ്പിറ്റലില്‍ .. എന്ന് തുടങ്ങി അനേകം ജോലികളില്‍ സ്ത്രീകള്‍ വളരെ നേരം നില്‍ക്കേണ്ടി വരുന്നു എന്നതാണ് മുട്ടുവേദനക്കാര്‍ കൂടുതലും സ്ത്രീകളാവാന്‍ കാരണം.
മറ്റു പല വേദനകളെയും പോലെ മുട്ട് വേദനക്ക് രോഗികള്‍ ആശ്രയിക്കുന്നതും ഡോക്ടര്‍മാര്‍ എളുപ്പം വിധിക്കുന്നതും വേദന സംഹാരികളാണ്.
വേദനസംഹാരികള്‍ രോഗ ചികിത്സയല്ല. താല്‍ക്കാലിക അനസ്തേഷ്യയാണ്.
അവയുടെ ദീര്‍ഗ്ഗകാല ഉപയോഗം ഭാവിയില്‍ വന്‍ അപകടങ്ങള്‍ വിളിച്ചു വരുത്തിയേക്കാം.
മരുന്നില്ലാതെ രോഗകാരണത്തെ ചികില്‍സിക്കാം
ഇതിനു രണ്ടു വഴികളാണുള്ളത്:
ഒന്ന്: ഭാരം കുറയ്ക്കുക.
രണ്ടു: മസിലുകള്‍ ബാലവത്താക്കുക.
ആഹാരം കഴിച്ചുകൊണ്ടുതന്നെ ഭാരം കുറയ്ക്കാം
ഭാരം കുറയ്ക്കാന്‍ ആഹാരം കുറയ്ക്കുക എന്നത് അപകടകരമായ മാര്‍ഗ്ഗമാണ്.
സ്ഥിരം കഴിക്കുന്ന ആഹാരത്തില്‍ കുറവ് വന്നാല്‍ പുതിയ രോഗങ്ങള്‍ വരും.
ആഹാരം കുറയ്ക്കാതെ തന്നെ ഭാരം കുറയ്ക്കാം. സന്തുലിതമായ ഒരു ഫുഡ് ചാര്‍ട്ട് അതിനാവശ്യമാണ്. മറ്റു രോഗങ്ങള്‍ ഇല്ലാത്തവര്‍ക്ക് താഴെ മാതൃക സ്വീകരിക്കാം:
ഒഴിവാക്കേണ്ടവ:
മധുരം
എണ്ണയില്‍ വറുത്ത ആഹാരം
കിഴങ്ങുവര്‍ഗ്ഗങ്ങള്‍
ഇടയ്ക്കിടെ കൊറിക്കുന്ന ശീലം
അന്നജം കൂടുതലടങ്ങിയ ആഹാരം
ബാക്കിവരുന്ന ഭക്ഷണം
കഴിക്കേണ്ടവ:
പച്ചക്കറികള്‍
പഴങ്ങള്‍/പഴച്ചാറുകള്‍
കാലറി കുറഞ്ഞ ഭക്ഷണം
സാലഡുകള്‍
ആവിയില്‍ വേവിച്ച ഭക്ഷണം
ദിവസം 10-12 ഗ്ളാസ് വെള്ളം
വ്യായാമവും വിശ്രമവും
ശരീരഭാരം കുറയ്ക്കാന്‍ കിടന്നുകൊണ്ടും ഇരുന്നു കൊണ്ടുമുള്ള വ്യായാമങ്ങള്‍ ആണ് തിരഞ്ഞെടുക്കേണ്ടത്. നടത്തവും നിര്‍ത്തവും ഒഴിവാക്കണം.
കാലിലെ മസിലുകള്‍ ബലപ്പെടുത്താന്‍ ഇരുന്നുകൊണ്ടോ കിടന്നു കൊണ്ടോ കാല്‍മുട്ടുകള്‍ ചലിപ്പിക്കുന്ന വ്യായാമം ചുരുങ്ങിയത് അരമണിക്കൂര്‍ നേരമെങ്കിലും ചെയ്യണം.
ഉദാ: മലര്‍ന്നു കിടന്ന് കാല്‍മുട്ടുകള്‍ക്കടിയില്‍ കട്ടിയുള്ള കോട്ടന്‍തുണി ചുരുട്ടിയതോ വീതി തീരെ ഇല്ലാത്ത പ്രത്യേകം സ്പോഞ്ച് തലയിണയോ വെച്ച ശേഷം ഒന്നിടവിട്ട് ഓരോ കാല്‍മുട്ടും അതില്‍ അമര്‍ത്തുക. കൈ ഉപയോഗിക്കാതെ കാലിന്റെ ബലം കൊണ്ട് തന്നെ അമര്‍ത്തണം. പത്തുവരെ എണ്ണുന്ന സമയം ഇങ്ങനെ അമര്‍ത്തി വെക്കുക, പിന്നെ ഉയര്‍ത്തുക. ഇത് ചുരുങ്ങിയത് അര മണിക്കൂര്‍ ആവര്‍ത്തിക്കുക.
ഈ മുട്ടുകാല്‍ വ്യായാമം എത്ര കൂടുതല്‍ ആവര്‍ത്തിക്കുന്നുവോ അത്ര വേഗം മുട്ടുവേദനക്ക് ശമനമുണ്ടാവും.
ദീര്‍ഗ്ഗനേരം നില്‍ക്കുന്നത് ഒഴിവാക്കുക
ജോലി സ്ഥലത്തായാലും അടുക്കളയില്‍ ആയാലും തുടര്‍ച്ചയായ നില്‍പ്പ് ഒഴിവാക്കാന്‍ സംവിധാനങ്ങള്‍ കണ്ടെത്തുക.
അടുക്കള ജോലി നിന്നുകൊണ്ടു ചെയ്താലേ പെട്ടെന്നു തീരുകയുള്ളൂ എന്നത് ശരിതന്നെ. എങ്കിലും കറിക്കരിയലും ദോശ ഉണ്ടാക്കലും പോല്ലുള്ള ജോലികള്‍ക്ക് ആവശ്യത്തിനു ഉയരമുള്ള (മറിഞ്ഞു വീഴാത്ത) സ്റ്റൂള്‍ സജ്ജീകരിക്കുക. പത്തു മിനിട്ട് നിന്നാല്‍ അഞ്ചു മിനിറ്റ് ഇരിക്കുക.
വേദന അവഗണിച്ചു നില്‍പ്പ് തുടര്‍ന്നാല്‍ പരിഹാരമില്ലാത്തൊരു പ്രശ്നമായി മുട്ടുവേദന മാറും
ചികിത്സയില്ലാതെ മുട്ടുവേദന എങ്ങനെ മാറ്റാം!
മുട്ടുവേദനയുടെ മുന്നില്‍ മുട്ടുമടക്കാത്ത സ്ത്രീകള്‍ ചുരുക്കമാണ്.
മെഡിക്കല്‍ കോളേജുകളിലെ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം സന്ദര്‍ശിച്ചാല്‍ ഇത് ബോധ്യമാവും. ചികില്‍സ തേടിയെത്തുന്ന നാല്പതു കഴിഞ്ഞ പത്തു സ്ത്രീകളില്‍ ഏഴുപേര്‍ക്കും മുട്ടുവേദനയാണ് പ്രശ്നം.
വര്‍ഷങ്ങളായി മരുന്നു കഴിച്ചിട്ടും മുട്ടുവേദനയ്ക്കു ശമനമില്ലെന്നാണ് ഇവരുടെ പരാതി. ഇതുവരെ ലഭിച്ചത് മുട്ടുവേദനക്കുള്ള ചികില്‍സയല്ലെന്ന് മനസ്സിലാവുമ്പോഴേക്കും ഇവര്‍ ശയ്യാവലംബരയായിത്തീര്ന്നിര
മുട്ടുവേദന എന്തുകൊണ്ട്?
ശരീരഭാരം വര്‍ദ്ധിക്കുന്നതും അതേസമയം പേശികള്‍ ബലംകുറയുന്നതുമാണ് മുട്ടുവേദനയ്ക്കുള്ള പ്രധാന കാരണം.
ശരീരത്തിന്റെ ഭാരം താങ്ങിനിര്‍ത്തുന്നത് എല്ലുകളും പേശികളും ചേര്‍ന്നാണ്. നാല്പതു വയസുവരെ ശരീരപേശികള്‍ക്ക് സ്വാഭാവികബലമുണ്ടാവും. എന്നാല്‍ പ്രായം കൂടുംതോറും പേശികള്‍ അയഞ്ഞുതൂങ്ങും. അതോടെ എല്ലുകള്‍ക്ക് ഇരട്ടിഭാരം താങ്ങേണ്ടിവരുന്നു.
കാലുകളാണ് ശരീരത്തിന്റെ മൊത്തം ഭാരത്തെ താങ്ങിനിര്‍ത്തുന്ന തൂണുകള്‍.
രോഗ ലക്ഷണം.
മടക്കാനും നിവര്‍ത്താനും പണ്ടത്തെപ്പോലെ മുട്ടുകള്‍ വഴങ്ങുന്നില്ല എങ്കില്‍ രോഗത്തിന്റെ ആരംഭമായി. തുടര്‍ന്ന് മുട്ടുവേദനയിലേക്കു കടക്കാന്‍ അധികകാലം വേണ്ടിവരില്ല. ഭാരം താങ്ങിത്താങ്ങി എല്ലുകള്‍ക്കു തേയ്മാനമുണ്ടാകുന്നതോടെയാണ്
എന്തുകൊണ്ട് സ്ത്രീകളില്‍?
മുട്ടുവേദനക്കാര്‍ കൂടുതലും സ്ത്രീകളാണെങ്കിലും ഇതൊരു സ്ത്രീജന്യരോഗമല്ല.
സ്ത്രീയുടെ ജീവിതസാഹചര്യവുമായി ഇതിന് നല്ല ബന്ധമുണ്ട്.
ശരാശരി അറുപത് - എഴുപത് കിലോ ഭാരം കാലുകളില്‍ താങ്ങി തുടര്‍ച്ചയായി മണിക്കൂറുകളോളം നില്‍ക്കേണ്ടി വരുന്നത് മിക്കവാറും സ്ത്രീകളുടെ ദിനചര്യയില്‍ പെട്ടതാണ്. വീട്ടമ്മയാണെങ്കില്‍ അടുക്കളയില്‍, അധ്യാപികയാണെങ്കില്‍ ക്ലാസ് റൂമില്‍, നഴ്സ് ആണെങ്കില്‍ ഹോസ്പിറ്റലില്‍ .. എന്ന് തുടങ്ങി അനേകം ജോലികളില്‍ സ്ത്രീകള്‍ വളരെ നേരം നില്‍ക്കേണ്ടി വരുന്നു എന്നതാണ് മുട്ടുവേദനക്കാര്‍ കൂടുതലും സ്ത്രീകളാവാന്‍ കാരണം.
മറ്റു പല വേദനകളെയും പോലെ മുട്ട് വേദനക്ക് രോഗികള്‍ ആശ്രയിക്കുന്നതും ഡോക്ടര്‍മാര്‍ എളുപ്പം വിധിക്കുന്നതും വേദന സംഹാരികളാണ്.
വേദനസംഹാരികള്‍ രോഗ ചികിത്സയല്ല. താല്‍ക്കാലിക അനസ്തേഷ്യയാണ്.
അവയുടെ ദീര്‍ഗ്ഗകാല ഉപയോഗം ഭാവിയില്‍ വന്‍ അപകടങ്ങള്‍ വിളിച്ചു വരുത്തിയേക്കാം.
മരുന്നില്ലാതെ രോഗകാരണത്തെ ചികില്‍സിക്കാം
ഇതിനു രണ്ടു വഴികളാണുള്ളത്:
ഒന്ന്: ഭാരം കുറയ്ക്കുക.
രണ്ടു: മസിലുകള്‍ ബാലവത്താക്കുക.
ആഹാരം കഴിച്ചുകൊണ്ടുതന്നെ ഭാരം കുറയ്ക്കാം
ഭാരം കുറയ്ക്കാന്‍ ആഹാരം കുറയ്ക്കുക എന്നത് അപകടകരമായ മാര്‍ഗ്ഗമാണ്.
സ്ഥിരം കഴിക്കുന്ന ആഹാരത്തില്‍ കുറവ് വന്നാല്‍ പുതിയ രോഗങ്ങള്‍ വരും.
ആഹാരം കുറയ്ക്കാതെ തന്നെ ഭാരം കുറയ്ക്കാം. സന്തുലിതമായ ഒരു ഫുഡ് ചാര്‍ട്ട് അതിനാവശ്യമാണ്. മറ്റു രോഗങ്ങള്‍ ഇല്ലാത്തവര്‍ക്ക് താഴെ മാതൃക സ്വീകരിക്കാം:
ഒഴിവാക്കേണ്ടവ:
മധുരം
എണ്ണയില്‍ വറുത്ത ആഹാരം
കിഴങ്ങുവര്‍ഗ്ഗങ്ങള്‍
ഇടയ്ക്കിടെ കൊറിക്കുന്ന ശീലം
അന്നജം കൂടുതലടങ്ങിയ ആഹാരം
ബാക്കിവരുന്ന ഭക്ഷണം
കഴിക്കേണ്ടവ:
പച്ചക്കറികള്‍
പഴങ്ങള്‍/പഴച്ചാറുകള്‍
കാലറി കുറഞ്ഞ ഭക്ഷണം
സാലഡുകള്‍
ആവിയില്‍ വേവിച്ച ഭക്ഷണം
ദിവസം 10-12 ഗ്ളാസ് വെള്ളം
വ്യായാമവും വിശ്രമവും
ശരീരഭാരം കുറയ്ക്കാന്‍ കിടന്നുകൊണ്ടും ഇരുന്നു കൊണ്ടുമുള്ള വ്യായാമങ്ങള്‍ ആണ് തിരഞ്ഞെടുക്കേണ്ടത്. നടത്തവും നിര്‍ത്തവും ഒഴിവാക്കണം.
കാലിലെ മസിലുകള്‍ ബലപ്പെടുത്താന്‍ ഇരുന്നുകൊണ്ടോ കിടന്നു കൊണ്ടോ കാല്‍മുട്ടുകള്‍ ചലിപ്പിക്കുന്ന വ്യായാമം ചുരുങ്ങിയത് അരമണിക്കൂര്‍ നേരമെങ്കിലും ചെയ്യണം.
ഉദാ: മലര്‍ന്നു കിടന്ന് കാല്‍മുട്ടുകള്‍ക്കടിയില്‍ കട്ടിയുള്ള കോട്ടന്‍തുണി ചുരുട്ടിയതോ വീതി തീരെ ഇല്ലാത്ത പ്രത്യേകം സ്പോഞ്ച് തലയിണയോ വെച്ച ശേഷം ഒന്നിടവിട്ട് ഓരോ കാല്‍മുട്ടും അതില്‍ അമര്‍ത്തുക. കൈ ഉപയോഗിക്കാതെ കാലിന്റെ ബലം കൊണ്ട് തന്നെ അമര്‍ത്തണം. പത്തുവരെ എണ്ണുന്ന സമയം ഇങ്ങനെ അമര്‍ത്തി വെക്കുക, പിന്നെ ഉയര്‍ത്തുക. ഇത് ചുരുങ്ങിയത് അര മണിക്കൂര്‍ ആവര്‍ത്തിക്കുക.
ഈ മുട്ടുകാല്‍ വ്യായാമം എത്ര കൂടുതല്‍ ആവര്‍ത്തിക്കുന്നുവോ അത്ര വേഗം മുട്ടുവേദനക്ക് ശമനമുണ്ടാവും.
ദീര്‍ഗ്ഗനേരം നില്‍ക്കുന്നത് ഒഴിവാക്കുക
ജോലി സ്ഥലത്തായാലും അടുക്കളയില്‍ ആയാലും തുടര്‍ച്ചയായ നില്‍പ്പ് ഒഴിവാക്കാന്‍ സംവിധാനങ്ങള്‍ കണ്ടെത്തുക.
അടുക്കള ജോലി നിന്നുകൊണ്ടു ചെയ്താലേ പെട്ടെന്നു തീരുകയുള്ളൂ എന്നത് ശരിതന്നെ. എങ്കിലും കറിക്കരിയലും ദോശ ഉണ്ടാക്കലും പോല്ലുള്ള ജോലികള്‍ക്ക് ആവശ്യത്തിനു ഉയരമുള്ള (മറിഞ്ഞു വീഴാത്ത) സ്റ്റൂള്‍ സജ്ജീകരിക്കുക. പത്തു മിനിട്ട് നിന്നാല്‍ അഞ്ചു മിനിറ്റ് ഇരിക്കുക.
വേദന അവഗണിച്ചു നില്‍പ്പ് തുടര്‍ന്നാല്‍ പരിഹാരമില്ലാത്തൊരു പ്രശ്നമായി മുട്ടുവേദന മാറും
പൂച്ചക്കാട്ട് ബസിടിച്ച് മുട്ടുന്തല സ്വദേശി മരിച്ചു; ഒരാള്‍ക്ക് ഗുരുതരം
Shafi Chithari on Dec 23, 2012
പൂച്ചക്കാട്ട് ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതരംബേക്കല്: പൂച്ചക്കാട് പള്ളിക്കടുത്ത് കെ.എസ്.ആര്‍.ടി.സി. ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഞാറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. കാഞ്ഞങ്ങാട് മുട്ടുന്തലയിലെ മൊയ്‌നുദ്ദീന്‍-ആഇശ ദമ്പതികളുടെ മകന്‍ ജൗഹര്‍(19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മുട്ടുന്തലയിലെ സുബൈദയുടെ മകന്‍ ഹാരിസിനെ(20) മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടിക്കുളത്ത് കല്യാണചടങ്ങില്‍ സംബന്ധിച്ച് കാഞ്ഞങ്ങാട്ടേക്ക് മടങ്ങുന്നതിനിടയില്‍ കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മലബാര്‍ ബസ് ബൈക്കിലിടിക്കുകയായിരുന്നു. ജൗഹര്‍ അപകട സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.
ബാംഗ്ലൂരില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്മാനായിരുന്ന ജൗഹര്‍ മൂന്നു ദിവസംമുമ്പാണ് നാട്ടിലെത്തിയത്. മയ്യത്ത് കാഞ്ഞങ്ങാട്ടെ മന്‍സൂര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബേക്കല്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. ഗള്‍ഫിലുള്ള പിതാവ് അപകട വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: ജമാല്‍, ജംഷാദ്, ജഫ്രീന
നോര്‍ത്ത് ചിത്താരി ജമാഅത്ത് : നിര്‍ദ്ധന കുടുംബത്തെ കുടിയിറക്കി യെന്ന് ലെറസ്റ്റ് പത്ര വാര്‍ത്ത
Shafi Chithari on Dec 18, 2012
അജാനൂര്‍: : നിര്‍ധനയായ ഒരു മുസ്ലിം സ്ത്രീയെയും പതിനാലുകാരി പെണ്‍കുട്ടിയടക്കമുള്ള മൂന്ന് മക്കളെയും നോര്‍ത്ത് ചിത്താരി ജമാഅത്ത് വക വാടക വീട്ടില്‍ നിന്നും ജമാഅത്ത് ഭാരവാഹികള്‍ പെരുവഴിയില്‍ ഇറക്കിവിട്ടുവെന്ന പെരും നുണയുമായി കാഞ്ഞങ്ങാട്ടെ വിവാദ പത്രം ഇന്നലെ നെഞ്ചത്തടിച്ച് കരഞ്ഞു. 'കണ്ണില്‍ ചോരയില്ലാത്ത' ജമാഅത്ത് ഭാരവാഹികള്‍ തെരുവിലിറക്കി എന്ന് ഫോട്ടോ സഹിതം പത്രം വാവിട്ട് കരഞ്ഞ കുടക് ബല്ലാരി സ്വദേശിനി ജമീലയും മക്കളായ സs നിര്‍ദ്ധന കുടുംബത്തെ കുടിയിറക്കി പെരുവഴിയിലാക്കാന്‍ പത്ര നാടകം
അജാനൂര്‍: നിര്‍ധനയായ ഒരു മുസ്ലിം സ്ത്രീയെയും പതിനാലുകാരി പെണ്‍കുട്ടിയടക്കമുള്ള മൂന്ന് മക്കളെയും നോര്‍ത്ത് ചിത്താരി ജമാഅത്ത് വക വാടക വീട്ടില്‍ നിന്നും ജമാഅത്ത് ഭാരവാഹികള്‍ പെരുവഴിയില്‍ ഇറക്കിവിട്ടുവെന്ന പെരും നുണയുമായി കാഞ്ഞങ്ങാട്ടെ വിവാദ പത്രം ഇന്നലെ നെഞ്ചത്തടിച്ച് കരഞ്ഞു. 'കണ്ണില്‍ ചോരയില്ലാത്ത' ജമാഅത്ത് ഭാരവാഹികള്‍ തെരുവിലിറക്കി എന്ന് ഫോട്ടോ സഹിതം പത്രം വാവിട്ട് കരഞ്ഞ കുടക് ബല്ലാരി സ്വദേശിനി ജമീലയും മക്കളായ സമീറ(14), ബാദുഷ(9), ഷബാന(7)എന്നിവരും ഇപ്പോഴും നോര്‍ത്ത് ചിത്താരി ഖിള്ര്‍ ജമാഅത്തിന്റെ കീഴിലുള്ള വാടക വീട്ടില്‍ സുഖമായി കഴിയുന്നു. ഗൃഹനാഥയായ ഖദീജ രണ്ടുദിവസമായി പൂച്ചക്കാട്ടെ ഒരു വീട്ടില്‍ ജോലി ചെയ്തുവരുന്നതിനാല്‍ മക്കള്‍ മാത്രമാണ് ഇപ്പോള്‍ ഈ വീട്ടിലുള്ളത്. തൊട്ടടുത്ത താമസക്കാരായ നാല് കുടുംബങ്ങള്‍ ഉള്ളതിനാല്‍ കുട്ടികള്‍ തനിച്ചാണെങ്കിലും സുരക്ഷിതര്‍ തന്നെ. നോര്‍ത്ത് ചിത്താരി ജമാഅത്തിനെ അടിക്കാന്‍ കിട്ടിയ നല്ലൊരു വടിയെന്നോണം ഒന്നാം പേജില്‍ അമിത പ്രാധാന്യത്തോടെ കള്ളവാര്‍ത്ത ചമച്ച പത്രവും വിവാദ നായികയായ നോര്‍ത്ത്ചിത്താരിയിലെ സ്ത്രീയും ചേര്‍ന്ന് നടത്തിയ വന്‍ ഗൂഡാലോചനയാണ് നിര്‍ദ്ധന കുടുംബത്തിന്റെ 'കുടിയിറക്കലിന്' പിന്നിലെന്ന് പുറത്തുവന്നിട്ടുണ്ട്. ഏതാണ്ട് പത്തുമാസക്കാലമായി പള്ളി വക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഖദീജയെയും കുടുംബത്തെയും ശനിയാഴ്ച ഉച്ചക്ക് ജമാഅത്ത് ഭാരവാഹികള്‍ കുടിയിറക്കിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ജമാഅത്ത് ഭാരവാഹികളോ മറ്റ് ഉത്തരവാദപ്പെട്ട ആരെങ്കിലുമോ ഇവരോട് വീടൊഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നില്ല. രണ്ട് അജ്ഞാത യുവാക്കള്‍ ജമാഅത്ത് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ചെമ്പും പാത്രവും തലയില്‍ വെച്ച് വീട്ടുകാര്‍ പടിയിറങ്ങിയെന്നാണ് പത്രം കണ്ടെത്തിയത്. ജമാഅത്തിന്റെ ഭാരവാഹികള്‍ ഈ വാടക ക്വാര്‍ട്ടേഴ്‌സിന് തൊട്ടടുത്തുണ്ടായിട്ടും ഈ കുടുംബം വീടൊഴിഞ്ഞുപോകുന്നത് അറിയുന്നതിന് മുമ്പേ കിലോമീറ്ററുകള്‍ അകലെ നിന്ന് വിവാദ പത്രക്കാരന്‍ ക്യാമറയുമായി സ്ഥലത്തെത്തിയത് എങ്ങനെയെന്ന് നാട്ടുകാര്‍ക്ക് ഇനിയും പിടികിട്ടിയിട്ടില്ല. വീട് വിട്ടിറങ്ങുമ്പോള്‍ ആരെയോ പേടിച്ച് പൊട്ടിക്കരയുന്ന കുട്ടികളുടെ ഫോട്ടോ പകര്‍ത്തി കുടിയൊഴിപ്പിക്കാന്‍ വീട്ടുകാരെ ഭയപ്പെടുത്തിയവരുടെ ദൃശ്യം ഒളിപ്പിച്ചുവെച്ചു. നിര്‍ധന കുടുംബം വീടൊഴിഞ്ഞ് തൊട്ടടുത്ത ബസ് വെയിറ്റിങ് ഷെഡില്‍ അഭയം തേടിയെന്ന് വരുത്തിതീര്‍ത്ത ശേഷം കുടുംബം ഏറെ വൈകാതെ വാടക വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. ആരും തടഞ്ഞതുമില്ല, കുടിയൊഴിപ്പിച്ചുമില്ല. സമീറയും ബാദുഷയും ഷബാനയും നോര്‍ത്ത് ചിത്താരി ജമാഅത്തിന്റെ കീഴിലുള്ള അസീസിയ മദ്രസയിലെ വിദ്യാര്‍ത്ഥിനികളാണ്. പതിവുപോലെ ഇവര്‍ ഇന്നും ഇവിടെ മതപഠനത്തിനെത്തിയിട്ടുണ്ട്. ഖദീജയും മക്കളും അടങ്ങിയ കുടുംബത്തോടൊപ്പം മറ്റ് നാല് കുടുംബങ്ങളും പള്ളി വക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നുണ്ട്. കുടക് സ്വദേശിനി ഖദീജയുടെ പന്ത്രണ്ടുകാരി മകളെ വളര്‍ത്താനേല്‍പ്പിച്ച കുടുംബത്തില്‍ നിന്ന് തിരിച്ചുകിട്ടാന്‍ ഖദീജ ഇക്കഴിഞ്ഞ ഡിസംബര്‍ 8 ന് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് ഈ പന്ത്രണ്ടുകാരിയെ കണ്ടെത്തുകയും ഖദീജയെ ഏല്‍പ്പിക്കുകയും ചെയ്തു. ഈ സംഭവത്തെ നോര്‍ത്ത് ചിത്താരി ജമാഅത്തിനെതിരെ തിരിച്ചുവിട്ട് ജമാഅത്തിന്റെ യശസ്സിന് കളങ്കം വരുത്താന്‍ നോര്‍ത്ത് ചിത്താരി സ്വദേശിനിയായ സ്ത്രീ വിവാദ പത്രാധിപരെ കൂട്ടുപിടിക്കുകയായിരുന്നു. ഈ സ്ത്രീക്കെതിരെ നിരന്തരം വാര്‍ത്തകള്‍ എഴുതുകയും ഇവരുടെ മകനെ ഒട്ടേറെ കള്ളക്കേസുകളില്‍ കുടുക്കുകയും ചെയ്തിരുന്ന പത്രാധിപരുമായി ഈയടുത്ത കാലത്താണ് ഇവര്‍ ചങ്ങാത്തം കൂടിയത്. അവിഹിതവും കൊള്ളപ്പലിശ ഇടപാടും മംഗലാപുരത്തെ വിവാദ കാറപകടവും തുടങ്ങി ഇവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ പത്രം എഴുതാന്‍ ഈ ജന്മത്തില്‍ ഇനിയൊന്നും ബാക്കിവെച്ചിരുന്നില്ല. നോര്‍ത്ത് ചിത്താരിയിലെ യുവാവ് ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ നേതാക്കളെ മുഴുവന്‍ തഴഞ്ഞ് സ്വന്തം അപ്രമാദിത്വം അച്ചടിപ്പിച്ച് യുവാവ് പത്രാധിപരോടുള്ള ചങ്ങാത്തം അരക്കിട്ടുറപ്പിക്കുകയും ചെ യ്തു. കുടക് സ്വദേശിനിയുടെ പന്ത്രണ്ടുകാരിയായ മകളെ വീണ്ടെടുത്ത ശേഷം സ്വന്തം വീട്ടില്‍ വേലക്ക് നിര്‍ത്താനായിരുന്നു വിവാദ നായികയുടെ ഉദ്ദേശം. ഇതിനു വേണ്ടി ഇവര്‍ 2000 രൂപ കുട്ടിയുടെ മാതാവിന് മുന്‍കൂര്‍ നല്‍കുകയും ചെയ്തു. പന്ത്രണ്ടുകാരിയെ വീട്ടുവേലക്ക് വിടാന്‍ തയ്യാറാകാതിരുന്ന മാതാവ് കുട്ടിയെ കായംകുളത്തേക്ക് മതപഠനത്തിനയച്ചു. ഇതിന് ശേഷമാണ് ഇവരെ കുടിയൊഴിപ്പിക്കാന്‍ പത്രത്തെ കൂട്ടുപിടിച്ച് വിവാദ നായിക നാടകമൊരുക്കിയത്. വിവാദ നായികയുടെ വീടിന് സമീപത്തെ ഖാലിദ് എന്ന ഗൃഹനാഥനെ ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും അകറ്റാന്‍ വിവാദ നായിക സ്വീകരിച്ച മനുഷ്യത്വരഹിതമായ നടപടികള്‍ ജമാഅത്തില്‍ ചര്‍ച്ചയായതാണ്. ഖാലിദ് ഇവര്‍ക്കെതിരെ ജമാഅത്ത് കമ്മിറ്റിക്ക് നല്‍കിയ പരാതി ഇപ്പോഴും നിലവിലുണ്ട്. അഞ്ചുവര്‍ഷം മുമ്പ് നോര്‍ത്ത് ചിത്താരിയിലെ മുന്ന എന്ന നിര്‍ദ്ധന യുവതിയുടെ ഓട് പാകിയ വീട് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചതിന്റെ പുനരനേ്വഷണം വേണമെന്നും ചില കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കുശാല്‍നഗറിലെ ഒരു കുടുംബത്തോടുള്ള പ്രതികാരം തീര്‍ക്കാന്‍ വിവാദ നായിക സ്വയം സൃഷ്ടിച്ചതായിരുന്നു വീട് തീവെക്കല്‍ സംഭവം. തീ പിടുത്തത്തില്‍ വീട് പൂര്‍ണ്ണമായും അഗ്നിക്കിരയായെങ്കിലും റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള സുപ്രധാന രേഖകള്‍ക്കും ആട് മാടുകളടക്കമുള്ള വളര്‍ത്ത് മൃഗങ്ങളും യാതൊരു പോറലുമേല്‍ക്കാതിരുന്നതോടെ തീവെപ്പ് ഒരു തിരക്കഥയായിരുന്നുവെന്ന് പോലീസുദേ്യാഗസ്ഥന്മാര്‍ തന്നെ ഉറപ്പിച്ചതായിരുന്നു. അഞ്ചുവര്‍ഷത്തിന് ശേഷം വാടക വീട്ടില്‍ നിന്ന് നിര്‍ദ്ധന യുവതിയെയും കുടുംബത്തെയും കുടിയൊഴിപ്പിച്ചതും ഇത്തരമൊരു നാടകത്തിന്റെ തനിയാവര്‍ത്തനമാണെന്നാണ് നാട്ടുകാരുടെ വിശ്വാസം..മീറ(14), ബാദുഷ(9), ഷബാന(7)എന്നിവരും ഇപ്പോഴും നോര്‍ത്ത് ചിത്താരി ഖിള്ര്‍ ജമാഅത്തിന്റെ കീഴിലുള്ള വാടക വീട്ടില്‍ സുഖമായി കഴിയുന്നു. ഗൃഹനാഥയായ ഖദീജ രണ്ടുദിവസമായി പൂച്ചക്കാട്ടെ ഒരു വീട്ടില്‍ ജോലി ചെയ്തുവരുന്നതിനാല്‍ മക്കള്‍ മാത്രമാണ് ഇപ്പോള്‍ ഈ വീട്ടിലുള്ളത്. തൊട്ടടുത്ത താമസക്കാരായ നാല് കുടുംബങ്ങള്‍ ഉള്ളതിനാല്‍ കുട്ടികള്‍ തനിച്ചാണെങ്കിലും സുരക്ഷിതര്‍ തന്നെ. നോര്‍ത്ത് ചിത്താരി ജമാഅത്തിനെ അടിക്കാന്‍ കിട്ടിയ നല്ലൊരു വടിയെന്നോണം ഒന്നാം പേജില്‍ അമിത പ്രാധാന്യത്തോടെ കള്ളവാര്‍ത്ത ചമച്ച പത്രവും വിവാദ നായികയായ നോര്‍ത്ത്ചിത്താരിയിലെ സ്ത്രീയും ചേര്‍ന്ന് നടത്തിയ വന്‍ ഗൂഡാലോചനയാണ് നിര്‍ദ്ധന കുടുംബത്തിന്റെ 'കുടിയിറക്കലിന്' പിന്നിലെന്ന് പുറത്തുവന്നിട്ടുണ്ട്. ഏതാണ്ട് പത്തുമാസക്കാലമായി പള്ളി വക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഖദീജയെയും കുടുംബത്തെയും ശനിയാഴ്ച ഉച്ചക്ക് ജമാഅത്ത് ഭാരവാഹികള്‍ കുടിയിറക്കിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ജമാഅത്ത് ഭാരവാഹികളോ മറ്റ് ഉത്തരവാദപ്പെട്ട ആരെങ്കിലുമോ ഇവരോട് വീടൊഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നില്ല. രണ്ട് അജ്ഞാത യുവാക്കള്‍ ജമാഅത്ത് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ചെമ്പും പാത്രവും തലയില്‍ വെച്ച് വീട്ടുകാര്‍ പടിയിറങ്ങിയെന്നാണ് പത്രം കണ്ടെത്തിയത്. ജമാഅത്തിന്റെ ഭാരവാഹികള്‍ ഈ വാടക ക്വാര്‍ട്ടേഴ്‌സിന് തൊട്ടടുത്തുണ്ടായിട്ടും ഈ കുടുംബം വീടൊഴിഞ്ഞുപോകുന്നത് അറിയുന്നതിന് മുമ്പേ കിലോമീറ്ററുകള്‍ അകലെ നിന്ന് വിവാദ പത്രക്കാരന്‍ ക്യാമറയുമായി സ്ഥലത്തെത്തിയത് എങ്ങനെയെന്ന് നാട്ടുകാര്‍ക്ക് ഇനിയും പിടികിട്ടിയിട്ടില്ല. വീട് വിട്ടിറങ്ങുമ്പോള്‍ ആരെയോ പേടിച്ച് പൊട്ടിക്കരയുന്ന കുട്ടികളുടെ ഫോട്ടോ പകര്‍ത്തി കുടിയൊഴിപ്പിക്കാന്‍ വീട്ടുകാരെ ഭയപ്പെടുത്തിയവരുടെ ദൃശ്യം ഒളിപ്പിച്ചുവെച്ചു. നിര്‍ധന കുടുംബം വീടൊഴിഞ്ഞ് തൊട്ടടുത്ത ബസ് വെയിറ്റിങ് ഷെഡില്‍ അഭയം തേടിയെന്ന് വരുത്തിതീര്‍ത്ത ശേഷം കുടുംബം ഏറെ വൈകാതെ വാടക വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. ആരും തടഞ്ഞതുമില്ല, കുടിയൊഴിപ്പിച്ചുമില്ല. സമീറയും ബാദുഷയും ഷബാനയും നോര്‍ത്ത് ചിത്താരി ജമാഅത്തിന്റെ കീഴിലുള്ള അസീസിയ മദ്രസയിലെ വിദ്യാര്‍ത്ഥിനികളാണ്. പതിവുപോലെ ഇവര്‍ ഇന്നും ഇവിടെ മതപഠനത്തിനെത്തിയിട്ടുണ്ട്. ഖദീജയും മക്കളും അടങ്ങിയ കുടുംബത്തോടൊപ്പം മറ്റ് നാല് കുടുംബങ്ങളും പള്ളി വക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നുണ്ട്. കുടക് സ്വദേശിനി ഖദീജയുടെ പന്ത്രണ്ടുകാരി മകളെ വളര്‍ത്താനേല്‍പ്പിച്ച കുടുംബത്തില്‍ നിന്ന് തിരിച്ചുകിട്ടാന്‍ ഖദീജ ഇക്കഴിഞ്ഞ ഡിസംബര്‍ 8 ന് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് ഈ പന്ത്രണ്ടുകാരിയെ കണ്ടെത്തുകയും ഖദീജയെ ഏല്‍പ്പിക്കുകയും ചെയ്തു. ഈ സംഭവത്തെ നോര്‍ത്ത് ചിത്താരി ജമാഅത്തിനെതിരെ തിരിച്ചുവിട്ട് ജമാഅത്തിന്റെ യശസ്സിന് കളങ്കം വരുത്താന്‍ നോര്‍ത്ത് ചിത്താരി സ്വദേശിനിയായ സ്ത്രീ വിവാദ പത്രാധിപരെ കൂട്ടുപിടിക്കുകയായിരുന്നു. ഈ സ്ത്രീക്കെതിരെ നിരന്തരം വാര്‍ത്തകള്‍ എഴുതുകയും ഇവരുടെ മകനെ ഒട്ടേറെ കള്ളക്കേസുകളില്‍ കുടുക്കുകയും ചെയ്തിരുന്ന പത്രാധിപരുമായി ഈയടുത്ത കാലത്താണ് ഇവര്‍ ചങ്ങാത്തം കൂടിയത്. അവിഹിതവും കൊള്ളപ്പലിശ ഇടപാടും മംഗലാപുരത്തെ വിവാദ കാറപകടവും തുടങ്ങി ഇവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ പത്രം എഴുതാന്‍ ഈ ജന്മത്തില്‍ ഇനിയൊന്നും ബാക്കിവെച്ചിരുന്നില്ല. നോര്‍ത്ത് ചിത്താരിയിലെ യുവാവ് ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ നേതാക്കളെ മുഴുവന്‍ തഴഞ്ഞ് സ്വന്തം അപ്രമാദിത്വം അച്ചടിപ്പിച്ച് യുവാവ് പത്രാധിപരോടുള്ള ചങ്ങാത്തം അരക്കിട്ടുറപ്പിക്കുകയും ചെ യ്തു. കുടക് സ്വദേശിനിയുടെ പന്ത്രണ്ടുകാരിയായ മകളെ വീണ്ടെടുത്ത ശേഷം സ്വന്തം വീട്ടില്‍ വേലക്ക് നിര്‍ത്താനായിരുന്നു വിവാദ നായികയുടെ ഉദ്ദേശം. ഇതിനു വേണ്ടി ഇവര്‍ 2000 രൂപ കുട്ടിയുടെ മാതാവിന് മുന്‍കൂര്‍ നല്‍കുകയും ചെയ്തു. പന്ത്രണ്ടുകാരിയെ വീട്ടുവേലക്ക് വിടാന്‍ തയ്യാറാകാതിരുന്ന മാതാവ് കുട്ടിയെ കായംകുളത്തേക്ക് മതപഠനത്തിനയച്ചു. ഇതിന് ശേഷമാണ് ഇവരെ കുടിയൊഴിപ്പിക്കാന്‍ പത്രത്തെ കൂട്ടുപിടിച്ച് വിവാദ നായിക നാടകമൊരുക്കിയത്. വിവാദ നായികയുടെ വീടിന് സമീപത്തെ ഖാലിദ് എന്ന ഗൃഹനാഥനെ ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും അകറ്റാന്‍ വിവാദ നായിക സ്വീകരിച്ച മനുഷ്യത്വരഹിതമായ നടപടികള്‍ ജമാഅത്തില്‍ ചര്‍ച്ചയായതാണ്. ഖാലിദ് ഇവര്‍ക്കെതിരെ ജമാഅത്ത് കമ്മിറ്റിക്ക് നല്‍കിയ പരാതി ഇപ്പോഴും നിലവിലുണ്ട്. അഞ്ചുവര്‍ഷം മുമ്പ് നോര്‍ത്ത് ചിത്താരിയിലെ മുന്ന എന്ന നിര്‍ദ്ധന യുവതിയുടെ ഓട് പാകിയ വീട് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചതിന്റെ പുനരനേ്വഷണം വേണമെന്നും ചില കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കുശാല്‍നഗറിലെ ഒരു കുടുംബത്തോടുള്ള പ്രതികാരം തീര്‍ക്കാന്‍ വിവാദ നായിക സ്വയം സൃഷ്ടിച്ചതായിരുന്നു വീട് തീവെക്കല്‍ സംഭവം. തീ പിടുത്തത്തില്‍ വീട് പൂര്‍ണ്ണമായും അഗ്നിക്കിരയായെങ്കിലും റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള സുപ്രധാന രേഖകള്‍ക്കും ആട് മാടുകളടക്കമുള്ള വളര്‍ത്ത് മൃഗങ്ങളും യാതൊരു പോറലുമേല്‍ക്കാതിരുന്നതോടെ തീവെപ്പ് ഒരു തിരക്കഥയായിരുന്നുവെന്ന് പോലീസുദേ്യാഗസ്ഥന്മാര്‍ തന്നെ ഉറപ്പിച്ചതായിരുന്നു. അഞ്ചുവര്‍ഷത്തിന് ശേഷം വാടക വീട്ടില്‍ നിന്ന് നിര്‍ദ്ധന യുവതിയെയും കുടുംബത്തെയും കുടിയൊഴിപ്പിച്ചതും ഇത്തരമൊരു നാടകത്തിന്റെ തനിയാവര്‍ത്തനമാണെന്നാണ് നാട്ടുകാരുടെ വിശ്വാസം..
പൗരാവകാശങ്ങള്‍ ചില അറിവിന്റെ തലങ്ങള്‍
Shafi Chithari on Dec 16, 2012
ഭരണഘടനയില്‍ മൗലികാവകാശങ്ങളുടെ പട്ടികയില്‍ സമത്വത്തിനുള്ള അവകാശങ്ങള്‍ സംബന്ധിച്ചും ചൂഷണത്തിനെതിരായുള്ള അവകാശങ്ങള്‍ സംബന്ധിച്ചും വ്യക്തമായി പ്രതിപാദിക്കുന്നു. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളിലേക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും മറ്റും കടന്നുചെല്ലുന്ന സാധാരണക്കാരായ ആളുകള്‍ക്ക് പലപ്പോഴും നീതിനിഷേധത്തിന്റെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവും. നിയമപരമായി ലഭിക്കേണ്ട ഒരു സേവനം ഒരുവന് ലഭിക്കാതെ വരികയോ അല്ലെങ്കില്‍ അതിന് കാലതാമസം വരികയോ ചെയ്യാന്‍ പാടില്ലാത്തതാണ്. എന്നാല്‍ കൈക്കൂലി കൊടുത്തും സ്വാധീനങ്ങള്‍ മൂലവും കാര്യങ്ങള്‍ സാധിക്കേണ്ട അവസ്ഥ നമ്മുടെ നാട്ടില്‍ നിലവിലുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ നിരന്തരമായി ബന്ധപ്പെടേണ്ടി വരുന്ന സാധാരണക്കാര്‍ അറിഞ്ഞിരിക്കേണ്ട അവരുടെ അവകാശങ്ങള്‍ സംബന്ധിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സേവന നിയമം നിലവിലുണ്ട്. കേരളത്തില്‍ ഇത്തരമൊരു നിയമം നിര്‍മിക്കപ്പെട്ടുവെങ്കിലും നാളിതുവരെ അതിനു ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇത്തരം ഒരു നിയമം പാസാക്കപ്പെടുമ്പോള്‍ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ ഒരു പൗരന്‍ ആവശ്യപ്പെടുന്ന സേവനം ബന്ധപ്പെട്ടവര്‍ 30 ദിവസത്തിനകം നല്‍കേണ്ടതും വീഴ്ച വരുത്തുന്ന പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പിഴയോ, ശിക്ഷയോ അനുഭവിക്കേണ്ടിവരികയും ചെയ്യും. ഇത്തരം ഒരു നിയമം കേരളത്തിലും ഫലപ്രദമായി നടപ്പാക്കപ്പെടുന്ന പക്ഷം പൊതുജനങ്ങളുടെ അവകാശങ്ങള്‍ ഫലപ്രദമായി സംരക്ഷിക്കപ്പെടുവാന്‍ കഴിയും.
സര്‍ക്കാര്‍ ജീവനക്കാരെ ഇംഗ്ലീഷില്‍ ഗവണ്‍മെന്റ് സെര്‍വന്റ്‌സ് എന്ന അര്‍ത്ഥവത്തായ വാക്കിലൂടെയാണ് സംബോധന ചെയ്യുന്നത്. കേരളാ ഗവണ്‍ മെന്റ് സെര്‍വന്റ്‌സ് കോണ്‍ഡക്ട് റൂള്‍സ് വിവക്ഷിക്കുന്നത് എല്ലാ സര്‍ക്കാര്‍ ജീവനക്കാരനും തന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ പരിപൂര്‍ണ അന്തസ്സും പ്രതിബദ്ധതയും കാണിക്കണം എന്നാണ്. ഇതിനു വിരുദ്ധമായ ഏതൊരു പ്രവര്‍ത്തിയും സര്‍ക്കാര്‍ ജീവനക്കാരന്റെ സ്വഭാവദൂഷ്യമായി കണക്കാക്കും. തങ്ങള്‍ ചെയ്യുന്ന ജോലിക്ക് പ്രതിഫലമോ, സമ്മാനമോ വാങ്ങാന്‍ പാടില്ലാത്തതും ചുമതല നിര്‍വ്വഹണത്തിന്റെ പേരില്‍ അനുമോദനം സ്വീകരിക്കുന്നതിനുള്ള യാതൊരു പ്രവര്‍ത്തിയും ഉണ്ടാകാന്‍ പാടില്ലായെന്നും നിഷ്‌കര്‍ഷിക്കുന്നു. മാത്രവുമല്ല സര്‍ക്കാര്‍ ജീവനക്കാരുടെ സാമ്പത്തിക ഇടപാടുകള്‍, സ്ഥാവര വസ്തുക്കളുടെ സമ്പാദനം, വ്യവഹാരങ്ങളില്‍ ഏര്‍പ്പെടല്‍ ഇവയ്‌ക്കെല്ലാം പരിമിതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് സമയങ്ങളില്‍ മദ്യപിക്കുകയോ, പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച് പ്രത്യക്ഷപ്പെടുകയോ ചെയ്യാന്‍ പാടില്ല. ഈ നിലകളിലൊക്കെ നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ നിലവിലുണ്ടെങ്കില്‍പോലും മുമ്പ് സൂചിപ്പിച്ചതുപോലെ സമഗ്രമായ ഒരു സേവനനിയമം കൊണ്ടുമാത്രമേ ബഹുജനങ്ങള്‍ക്ക് ഈ രംഗത്തുണ്ടാകുന്ന പരാതികള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയുകയുള്ളൂ.
വിവരാവകാശ നിയമം
പൗരാവകാശങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ സമീപകാലത്തുണ്ടായ വിപ്ലവകരമായ ഒരു നിയമമാണ് വിവരാവകാശ നിയമം. രാജസ്ഥാനിലെ നിരക്ഷരരായ സ്ത്രീ തൊഴിലാളികള്‍ നടത്തിയ ഒരു പോരാട്ടത്തെ തുടര്‍ന്നാണ് വിവരാവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് രാജ്യത്ത് തുടക്കം കുറിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ 19-ാം അനുഛേദം ആശയ പ്രകാശനാവകാശത്തെയും 21-ാം അനുഛേദം ജീവിക്കാനുള്ള അവകാശത്തേയും പ്രഖ്യാപിക്കുന്നതാണ്. ഈ മൗലികാവകാശങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണമെങ്കില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ അറിയണം. രാജ്യത്ത് അഴിമതി നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ ഒരു നടപടിയാണ് ഈ നിയമം നടപ്പായതോടെ ഉണ്ടായിട്ടുള്ളത്. എല്ലാ പൊതുഅധികാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകേണ്ടതുണ്ട്. ഈ നിയമത്തെക്കുറിച്ചുള്ള ബോധ്യം ഭരണഘടനയുടെ 51 എ അനുഛേദത്തില്‍ പറഞ്ഞിട്ടുള്ള മൗലിക കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പൗരന് പ്രാപ്തി നല്‍കും. 2005ല്‍ നിലവില്‍ വന്ന ഈ നിയമത്തിനു കീഴില്‍ കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങള്‍ മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നുണ്ട്.
പൊതുഅധികാര സ്ഥാപനത്തിന്റെ സൂക്ഷിപ്പിലുള്ള പ്രമാണങ്ങളും രേഖകളും കുറിപ്പുകളും അറിയാനും പകര്‍പ്പുകള്‍ ലഭിക്കാനും പദാര്‍ത്ഥങ്ങളുടെ സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ ലഭിക്കാനും പൗരന്മാര്‍ക്ക് ഈ നിയമം വഴി അവകാശം ലഭിക്കുന്നു. അപേക്ഷകന്‍ നല്‍കുന്ന അപേക്ഷയ്ക്ക് പരമാവധി 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഓഫീസര്‍ മറുപടി നല്‍കണം. അപേക്ഷ നിരസിക്കുകയാണെങ്കില്‍ അതിനുള്ള കാരണം രേഖാമൂലം നല്‍കണം. മറ്റൊരു സര്‍ക്കാര്‍ വകുപ്പില്‍നിന്നാണ് മറുപടി നല്‍കേണ്ടതെങ്കില്‍ ബന്ധപ്പെട്ട വകുപ്പിലേക്ക് അഞ്ച് ദിവസത്തിനകം അപേക്ഷ കൈമാറി വിവരം അപേക്ഷകനെ അറിയിക്കണം എന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. വിവരങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിന് എല്ലാ ഭരണ വിഭാഗങ്ങളിലും ഓഫീസുകളിലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. വിവരങ്ങള്‍ 30 ദിവസത്തിനകം നല്കുന്നതില് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് വീഴ്ച വരുത്തുകയോ,അപേക്ഷ നിരസിക്കുകയോ, അപൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ ബന്ധപ്പെട്ട കക്ഷിക്ക് അപ്പീലിലൂടെ പരിഹാരം തേടാവുന്നതാണ്. നിയമം ഫലപ്രദമായി നടപ്പാക്കപ്പെടുന്നതിന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷനും സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷനും ഈ നിയമത്തിനു കീഴില്‍ രൂപീകൃതമായിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
സാധാരണക്കാര്‍ ഏറ്റവും അധികം ബന്ധപ്പെടാന്‍ ഇടയുള്ള സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍. ഇവിടെയും പൗരന്മാര്‍ക്ക് തൃപ്തികരമായ സേവനം ലഭിക്കുന്നതിന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. 1994ലെ പഞ്ചായത്ത് രാജ് നിയമം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന ഓരോ വ്യക്തിയുടെയും കടമകളും അവകാശങ്ങളും എന്തെന്ന് വ്യക്തമാക്കുന്നുണ്ട്. പഞ്ചായത്തില്‍നിന്നും പൗരന് ലഭിക്കേണ്ട സേവനങ്ങളെക്കുറിച്ച് വിപുലമായി പരാമര്‍ശിക്കുന്നുണ്ട്. കൃഷി, മൃഗസംരക്ഷണം, വ്യവസായം, പാര്‍പ്പിടം, ജലവിതരണം, ഊര്‍ജ്ജവിതരണം, വിദ്യാഭ്യാസം, മരാമത്ത്, ആരോഗ്യരംഗം, സാമൂഹ്യക്ഷേമം, കലാകായിക മേഖല തുടങ്ങിയ എല്ലാ മേഖലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സേവനം നല്‍കാന്‍ നിയമപരമായ സാധ്യതയുണ്ട്. പഞ്ചായത്ത് ഓഫീസുകളില്‍ എത്തുന്ന സാധാരണക്കാരന് കാര്യങ്ങള്‍ സുതാര്യമായി നടത്തപ്പെടുന്നു എന്ന് ബോധ്യപ്പെടേണ്ടതുണ്ട്.
സമീപകാലത്ത് ഉണ്ടായ സര്‍ക്കാര്‍ ഉത്തരവിന്റെ വെളിച്ചത്തിലാണ് ഇപ്പോള്‍ പഞ്ചായത്ത് ഓഫീസുകളില്‍ അപേക്ഷകള്‍ സ്വീകരിച്ച് രസീതുകള്‍ നല്‍കുന്നതിന് ഫ്രണ്ട് ഓഫീസുകള്‍ രൂപീകരിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടേയും ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുസേവകര്‍, എന്നിവരുടെയും അഴിമതി, ദുര്‍ഭരണം, ക്രമരാഹിത്യം എന്നിവയിന്മേല്‍ പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനും തീര്‍പ്പാക്കാനും പരിഹാരം ഉണ്ടാക്കാനും വേണ്ടിയാണ് ഓംബുഡ്‌സ് മാന്‍ പഞ്ചായത്ത് രാജ് നിയമം 25-ാം അധ്യായം 271-ാം വകുപ്പില്‍ പരാമര്‍ശിക്കുന്ന നിലയില്‍ സ്ഥാപിതമായിട്ടുള്ളത്. ഇതു കൂടാതെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ എടുക്കുന്ന ഭരണപരമായ തീരുമാനങ്ങള്‍ക്ക് അപ്പീലോ, റിവിഷനോ, പരിഗണിക്കുന്നതിനും തീര്‍പ്പാക്കുന്നതിനും വേണ്ടി തദ്ദേശ ഭരണ ട്രിബ്യൂണല്‍ സ്ഥാപിതമായിട്ടുണ്ട്. തീരുമാനങ്ങള്‍ സ്‌റ്റേ ചെയ്യാനും നിര്‍ദേശങ്ങള്‍ നല്‍കാനും തിരുത്താനും, പുനഃപരിശോധനക്ക് നിര്‍ദേശിക്കാനും ്ഈ ട്രിബ്യൂണലിന് കഴിയും. സാധാരണ പൗരന്മാര്‍ക്ക് നീതി നിഷേധം ഉണ്ടാകുന്ന പക്ഷം ഇത്തരം അധികാരസ്ഥാനങ്ങളെ സമീപിച്ച് പ്രതിവിധി നേടാവുന്നതാണ്.
പോലീസ് സ്‌റ്റേഷനുകള്‍
സാധാരണക്കാര്‍ക്കു ഭയാശങ്കയില്ലാതെ കടന്നുചെല്ലാന്‍ കഴിയേണ്ട സര്‍ക്കാര്‍ ഓഫീസാണ് പോലീസ് സ്‌റ്റേഷനുകള്‍. പോലീസ് ഉദ്യോഗസ്ഥന്മാരുടെ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമാക്കുന്നതിന് പോലീസ് ആക്ടും ക്രിമിനല്‍ നടപടി നിയമവും മറ്റുമുണ്ട്. ഒരു പൗരന്‍ നല്‍കുന്ന പരാതി പോലീസ് സ്‌റ്റേഷനില്‍ സ്വീകരിക്കുമ്പോള്‍ അതു കൈപ്പറ്റിയതിലേക്കുള്ള രസീത് നല്‍കുന്നതിന് വ്യവസ്ഥയുണ്ട്. പരാതി സംബന്ധിച്ച് നടപടി ഉണ്ടാകുന്നില്ലെങ്കില്‍ ബന്ധപ്പെട്ട ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കാവുന്നതാണ്. പോലീസ് കസ്റ്റഡിയില്‍ വച്ചുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സുപ്രീം കോടതി മാര്‍ഗരേഖയായി നല്‍കിയിട്ടുണ്ട്. അറസ്റ്റ് ചെയ്യുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട വ്യവസ്ഥകളാണ് ഇതില്‍ പ്രധാനം. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളിലുള്ള അജ്ഞത പല വിധത്തിലുമുള്ള ചൂഷണങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
സൗജന്യ നിയമസേവന വേദികള്‍
എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയാണ് നിയമങ്ങള്‍ വിവക്ഷിക്കുന്നതെങ്കിലും സാമ്പത്തികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥകൊണ്ട് നീതി ലഭിക്കാതെ പോകുന്ന അവസ്ഥകള്‍ പൗരന്മാര്‍ക്ക് ഉണ്ടാകാറുണ്ട്. മേല്‍ പരാമര്‍ശിച്ച സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും നീതി ലഭിക്കാതെ വരുന്ന സന്ദര്‍ഭങ്ങളിലും മറ്റും ഒരു സാധാരണക്കാരന് പണച്ചെലവു കൂടാതെ സമീപിക്കാവുന്ന വ്യവസ്ഥാപിതമായ സംവിധാനങ്ങളുണ്ട്. ഇ്ന്ത്യന്‍ പാര്‍ലമെന്റ് 1987ല്‍ നിയമ സേവന അതോറിറ്റി നിയമം എന്ന പേരില്‍ ഒരു നിയമം പാസ്സാക്കിയിട്ടുണ്ട്. ഈ നിയമത്തിനു കീഴില്‍ സംസ്ഥാന നിയമസേവന അതോറിറ്റി, ജില്ലാ നിയമസേവന അതോറിറ്റി, താലൂക്ക് നിയമസേവന അതോറിറ്റി എന്നിവ രൂപീകരിച്ചിട്ടുണ്ട്. ഇത്തരം അതോറിറ്റികളുടെ കീഴില്‍ ലോക് അദാലത്തുകള്‍ സംഘടിപ്പിക്കപ്പെട്ടുവരുന്നു. കോടതികളില്‍ നിലവിലുള്ള തര്‍ക്കങ്ങള്‍ മാത്രമല്ല മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും നിയമപരമായ അവകാശങ്ങള്‍ ലഭിക്കാത്ത പക്ഷം അത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചു കിട്ടാനുള്ള വേദിയായും അദാലത്തുകളെ പ്രയോജനപ്പെടുത്താവുന്നതാണ്.
നിത്യേന ജീവിതപ്രശ്‌നങ്ങളുമായി നിരവധി സര്‍ക്കാര്‍ ഓഫീസുകളുടെ പടികയറാറുള്ള സാധാരണക്കാരന് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കേണ്ടതുണ്ട്. ഇതിലേക്ക് സമഗ്രമായ ഒരു സേവന നിയമം നമ്മുടെ നാട്ടിലുമുണ്ടാകട്ടെ. ജനാധിപത്യ ക്രമത്തിന് ഭീഷണിയായി നില്‍ക്കുന്ന അഴിമതിയ്ക്കും നീതി നിഷേധങ്ങള്‍ക്കുമെല്ലാം അറുതി വരുത്താനുള്ള ശ്രമങ്ങളില്‍ നമുക്കും പങ്കാളികളായി തീരാം.
-അഡ്വ. സോണി തോമസ്, പുരയിടത്തില്‍, മുണ്ടക്കയം
അബ്ദുല്‍ സലാം സഖാഫിക്ക് ഡോക്ടറേറ്റ്
Shafi Chithari on Dec 13, 2012
കാസര്‍കോട്: സീതാംഗോളി 'ദ കോളേജ് ഓഫ് പ്ലഡ്ജ്' പ്രാഫസര്‍ അബ്ദുല്‍ സലാം സഖാഫി അല്‍ കാമിലിക്ക് കൊളംബോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 'കുട്ടികളുടെ മനശ്ശാസ്ത്രം' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു.
ഐഡിയല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സ്റ്റുഡന്റ്‌സ് കൗണ്‍സിലറായും ഇസ്ലാമിക് എജുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ട്രയിനറായും സേവനം ചെയ്തുവരുന്ന ഇദ്ദേഹം ഓമശ്ശേരിയില്‍ സൈക്കോളെജിക്കല്‍ റിസര്‍ച് സെന്റര്‍ എന്ന സ്ഥാപനം നടത്തിവരുന്നു. മനശ്ശാസ്ത്രം, ഇസ്ലാമിക്, ജനറല്‍ വിഷയങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിവരുന്നു.
കൊളവ യലിനെ ദുഖത്തിലഴ്തി ഗുരുവിന്റെ പിറകെ ശിഷ്യനും യാത്രയായി
Shafi Chithari on Dec 10, 2012
കൊളവയല്‍: മദ്രസയില്‍ മതവിജ്ഞാനത്തിന്റെ ബാലപാഠം അഭ്യസിപ്പിച്ച പ്രിയപ്പെട്ട ഗുരുനാഥന്റെ വിയോഗ പിറ്റേന്ന് ശിഷ്യനും യാത്രയായി. കൊളവയല്‍ ദാറുല്‍ഉലൂം മദ്രസയില്‍ 30 വര്‍ഷത്തിലധികമായി മുഅല്ലിമായി സേവനമനുഷ്ഠിച്ച പെരുന്തല്‍മണ്ണ സ്വദേശി ഹസ്സന്‍ മൗലവി (65) ശനിയാഴ്ച നിര്യതനായപ്പോള്‍ കൊളവയല്‍ ജമാഅത്തിന്റെ ദീര്‍ഘകാലത്തെ ജോയിന്റ് സെക്രട്ടറിയും നാട്ടുകാരുടെ കണ്ണിലുണ്ണിയുമായ അബ്ദുള്‍ റഹിമാന്‍ എന്ന അന്തായി (40) ഞായറാഴ്ച വിടപറഞ്ഞത്. ഇരുവരുടെയും വിയോഗം കൊളവയലിനെ ദുഃഖസാന്ദ്രമാക്കി. അഗാധമായ ബന്ധമായിരുന്നു ഹസ്സന്‍ മൗലവിയും അന്തായിയും തമ്മില്‍. നാട്ടുകാര്‍ക്കും പ്രിയങ്കരനായിരുന്നു ഇരുവരും. അര്‍ബുദ ബാധയെ തുടര്‍ന്നായിരുന്നു ഹസ്സന്‍ മൗലവിയുടെ മരണമെങ്കില്‍ കരള്‍ സംബന്ധമായ രോഗം നിമിത്തമാണ് അന്തായി വിടവാങ്ങിയത്. പരപ്പനങ്ങാടിയില്‍ നടന്ന ഹസ്സന്‍ മൗലവിയുടെ അന്തിമോപചാര ചടങ്ങില്‍ കൊളവയല്‍ സ്വദേശികള്‍ ധാരാളം പേര്‍ പങ്കുചേര്‍ന്നപ്പോള്‍ അന്തായിയുടെ സംസ്‌കാര ചടങ്ങില്‍ നാടിന്റെ നാനാതുറകളില്‍നിന്നും ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. അന്തായിയുടെ ഖബറടക്കത്തിനുശേഷം കൊളവയല്‍ മദ്രസയില്‍ ചേര്‍ന്ന ഹസ്സന്‍ മൗലവി - അന്തായി അനുശോചനയോഗത്തില്‍ ജമാഅത്ത് പ്രസിഡണ്ട് സി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. പി അബ്ദുള്‍ ഖാദര്‍ മൗലവി, ബഷീര്‍ വെള്ളിക്കോത്ത്, അബ്ദുള്‍റഹ്മാന്‍ ചിത്താരി, കെ വി അബ്ദുള്‍ റഹ്മാന്‍ ഹാജി, മുഹമ്മദ് കുഞ്ഞി മാഹിന്‍, സി മുഹമ്മദ്കുഞ്ഞി, സുറൂര്‍ മുഹമ്മദ് ഹാജി, പ്രജീഷ് മുതലായവര്‍ പ്രസംഗിച്ചു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, മെട്രോ മുഹമ്മദ് ഹാജി, പി മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, എ ഹമീദ് ഹാജി,പി പി നസീമ ടീച്ചര്‍, യു വി ഹസൈനാര്‍, പി കെ കണ്ണന്‍ മുതലായവര്‍ വസതിയിലെത്തി അനുശോചിച്ചു..
ബഷീര്‍ ചിത്താരി മികച്ച ഹജ്ജ് വളണ്ടിയര്‍
Shafi Chithari on Dec 5, 2012
ജിദ്ദ: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് സേവനത്തിനായി വളണ്ടിയര്‍ സേവനം അനുഷ്ടിച്ച പ്രവര്‍ത്തകരെ കെ.എം.സി.സി. ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി ആദരിക്കുന്ന ചടങ്ങ് ജിദ്ദയില്‍ നടന്നു. പ്രമുഖ സാമുഹിക സാംസ്‌കാരിക വ്യാവസായിക രാഷ്ട്രിയ നേതാക്കള്‍ പങ്കെടുത്തു.പ്രൗഢഗംഭീരമായ സദസ്സില്‍ മികച്ച സേവനം നടത്തിയ ഹജ്ജ് വളണ്ടിയര്‍മാര്‍ക്കുള്ള പ്രത്യേക ഉപഹാരം വിവിധ നേതാക്കള്‍ സമ്മാനിച്ചു.
ഏറ്റവും മികച്ച സേവനം നടത്തിയ പത്തു പേര്‍ക്കാണ് മികച്ച സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. കാസര്‍കോട് ജില്ലയിലെ ഏറ്റവും മികച്ച വളണ്ടിയറായി ബഷീര്‍ ചിത്താരിയെ തിരഞ്ഞെടുത്തു. കെ.എം.സി.സി. സൗദി നാഷണല്‍ കൗണ്‍സിലര്‍, കെ.എം.സി.സി. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി കൗണ്‍സിലര്‍, കെ.എം.സി.സി. ജിദ്ദ കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രടറി, കെ.എം.സി.സി. ഹജ്ജ് സെല്‍ ഗ്രുപ്പ് കോ.ഓടിനേറ്റ് എന്നി നിലയില്‍ സജീവ സാനിധ്യമ്മുള്ള ബഷീര്‍ സൗത്ത് ചിത്താരി സ്വദേശിയാണ്.
Malabar Vartha about NORTH CHITHARI JAMATH
Shafi Chithari on Dec 4, 2012
കാഞ്ഞങ്ങാട്: ഫേസ്ബുക്കില്‍ ആരോ പോസ്റ്റ് ചെയ്ത ഫോട്ടോ ചൂണ്ടിയെടുത്ത് ''ജമാഅത്ത് യോഗത്തില്‍ ബഹളമുണ്ടാക്കുന്ന അംഗങ്ങള്‍'' എന്ന അടിക്കുറിപ്പോടെ പത്രം 'എക്‌സ്‌ക്ലൂസീവ്' വാര്‍ത്തയാക്കി. നോര്‍ത്ത് ചിത്താരി മുസ്ലിം ജമാഅത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തെ സംബന്ധിച്ച് കഴിഞ്ഞ രണ്ടുദിവസമായി കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കുന്ന ലേറ്റസ്റ്റ് സായാഹ്ന പത്രമാണ് ജമാഅത്തിന്റെ രഹസ്യയോഗം ''തെഹല്‍ക്ക ഓപ്പറേഷന്‍'' വഴി കിട്ടിയ ഫോട്ടോയാണെന്ന് വായനക്കാരെ വിശ്വസിപ്പിക്കാന്‍ ഫേസ്ബുക്കില്‍ നിന്ന് ഫോട്ടോ ചൂണ്ടിയെടുത്ത് പ്രസിദ്ധീകരിച്ചത്. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, പ്രസംഗിക്കുന്ന യോഗത്തില്‍ അംഗങ്ങള്‍ ബഹളം വെക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വാര്‍ത്ത നല്‍കിയത്. എന്നാല്‍ പ്രസംഗം സാകൂതം വീക്ഷിക്കുന്ന സദസ്സിനേയും, നിശബ്ദതയുടെ ആലസ്യത്തില്‍ ഇരിക്കുന്ന ജമാഅത്ത് ഭാരവാഹികളും ഉള്‍പ്പെട്ട ഫോട്ടോയി ല്‍ 'ബഹളം' കണ്ടെത്താന്‍ പത്രാധിപര്‍ ഏത് ഭൂതക്കണ്ണാടിയാണ് ധരിച്ചതെന്ന് വ്യക്തമല്ല. ഡിസംബര്‍ 1 ശനിയാഴ്ച വൈകിട്ടാണ് ജമാഅത്ത് യോ ഗം മദ്രസ ഹാളില്‍ ചേര്‍ന്നത്. യോഗം കഴിഞ്ഞയുടന്‍ രാത്രി 9 മണിയോടെ ഒരു ജമാഅത്ത് അംഗം റിത്തുഷാ എന്ന ഫേ സ്ബുക്ക് അക്കൗണ്ടില്‍ യോഗത്തിന്റെ ഒട്ടേറെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒന്നാണ് പത്രം ചൂണ്ടിയെടുത്ത് പ്രസിദ്ധീകരിച്ചത്. നോര്‍ത്ത് ചിത്താരി ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിക്കും, സെക്രട്ടറി സി ബി മുഹമ്മദ് ഹാജിക്കും എതിരെ രൂക്ഷ വിമര്‍ശനം എന്ന നിലയിലാണ് പത്രം രണ്ടുദിവസമായി നട്ടാല്‍ മുളക്കാത്ത കള്ളക്കഥകള്‍ പ്രസിദ്ധീകരിച്ചത്. നോര്‍ത്ത് ചിത്താരി ജമാഅത്തിന്റെ ഇന്നത്തെ പുരോഗതിയില്‍ ധിഷണാപരമായ നേതൃത്വം നല്‍കുകയും ഒരു നാടിന്റെ തന്നെ തണല്‍ മരമായി മാറുകയും ചെയ്ത ജമാഅത്ത് ഭാരവാഹികളെ ഇല്ലാത്ത കള്ളക്കഥകള്‍ പറഞ്ഞ് ആക്ഷേപിക്കുന്ന പത്രത്തിനെതിരെയാണ് യോഗത്തില്‍ യഥാര്‍ത്ഥത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. സാധാരണ അമ്പതില്‍ താഴെ മാത്രം അംഗങ്ങള്‍ പങ്കെടുക്കാറുള്ള വാര്‍ഷിക യോഗത്തില്‍ പത്രത്തിന്റെ കള്ളവാ ര്‍ത്തകള്‍ക്കെതിരെയുള്ള വികാരം പങ്കിടാന്‍ നൂറ്റമ്പതോളം അംഗങ്ങള്‍ എത്തിയിരുന്നു. ലേറ്റസ്റ്റ് നല്‍കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി വേണമെന്നും പത്ര വിതരണം ചിത്താരിയില്‍ തടയണമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടപ്പോള്‍ പത്രത്തിനെതിരെ നിയമാനുസൃതമല്ലാത്ത യാതൊരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്ന് പ്രസിഡണ്ട് കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതേസമയം വ്യാജ വാര്‍ത്തക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ജനറല്‍ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. നോര്‍ത്ത് ചിത്താരി ജമാഅത്തിന്റെ കീഴില്‍ അറബിക് കോളേജിന് വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പേരില്‍ ചേരിതിരിവുണ്ടെന്നാണ് പത്രത്തിന്റെ കണ്ടുപിടുത്തം. അറബിക് കോളേജ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും ജമാഅത്ത് പ്രസിഡണ്ട് നേരിട്ട് ഏറ്റെടുത്ത് നടത്തുന്ന സംരംഭമാണ്. യാതൊരുവിധ പിരിവോ ഫണ്ട് ശേഖരണമോ ഇതിന് വേണ്ടി നാളിതുവരെ നടത്തിയിട്ടുമില്ല. ജമാഅത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കുറ്റിയടിക്കല്‍ കര്‍മ്മം സ്വയം നിര്‍വ്വഹിക്കുന്നതിനെതിരെ ആക്ഷേപമുണ്ടെന്നാണ് പത്രത്തിന്റെ മറ്റൊരു കണ്ടുപിടുത്തം. മെട്രോ മുഹമ്മദ് ഹാജി നോര്‍ത്ത് ചിത്താരി ജമാഅത്തിന്റെ മാത്രമല്ല എഴുപതില്‍പരം പ്രാദേശിക ജമാഅത്തുകളുടെ കേന്ദ്ര സംഘടനയായ സംയുക്ത ജമാഅത്തിന്റെ പ്രസിഡണ്ട് കൂടിയാണ്. സംയുക്ത ജമാഅത്ത് പരിധിയില്‍ ഒട്ടേറെ ദീനി സംരംഭങ്ങള്‍ക്ക് കുറ്റിയടിക്കല്‍ കര്‍മ്മം മാത്രമല്ല ഒട്ടേറെ സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങളും നിര്‍വ്വഹിച്ചയാളാണ് മെട്രോ. ഇവിടെ ഇതൊന്നുമല്ല പ്രശ്‌നം. ജനങ്ങള്‍ പൂര്‍ണ്ണ മനസ്സോടെ ഒറ്റക്കെട്ടായി നില കൊള്ളുന്ന നോര്‍ത്ത് ചിത്താരി ജമാഅത്ത് മഹല്ലില്‍ ഇല്ലാത്ത പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കാന്‍ ആരില്‍ നിന്നോ അച്ചാരം വാങ്ങിയാണ് പത്രം കൂരിരുട്ടില്‍ ഇല്ലാത്ത കരിമ്പൂച്ചയെ തപ്പുന്നതെന്ന് വ്യക്തം. ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ ഭേദമന്യേ സമുദായ സംഘടനകളുടെ വെണ്‍മയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പത്രവും പത്രാധിപരും നാളിതുവരേ കൈക്കൊണ്ട നിലപാട് കാഞ്ഞങ്ങാട്ടെ ജനങ്ങള്‍ക്ക് ആരും പറഞ്ഞുനല്‍കേണ്ടതില്ല. വ്യാജ വാര്‍ത്തകളെ നിറം പിടിപ്പിച്ച കഥകളാക്കി ഒട്ടേറെ കുടുംബങ്ങളുടെ കഥ കഴിക്കുകയും, പത്ര പീഢനത്താല്‍ തൂങ്ങിമരിച്ചവരേ പിന്നെ നിരന്തരം വെടിവെച്ചു കൊല്ലുകയും ചെയ്യുന്ന പ്രാകൃത മനസ്സിനുടമയുടെ ജല്‍പ്പനങ്ങള്‍ ജനം പുച്ഛിച്ചു തള്ളുമെന്ന് ഉറപ്പാണ്..
മുക്കൂട് അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി
Shafi Chithari on
അജാനൂര്‍: കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റും മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗവുമായ മെട്രോ മുഹമ്മദ് ഹാജിയുടെ ഭാര്യാ പിതാവ് ചിത്താരി ചാമുണ്ഡിക്കുന്നിലെ മുക്കൂട് അബ്ദുല്‍ ഖാദര്‍ ഹാജി(80) നിര്യാതനായി. പൊതുകാര്യ പ്രസക്തനും ദീനി സ്‌നേഹിയുമായ അബ്ദുല്‍ ഖാദര്‍ ഹാജി കാഞ്ഞങ്ങാട്ടെ ആദ്യ കാല ഹോട്ടല്‍ വ്യാപാരിയായിരുന്നു. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്ത് മെട്രോപോള്‍ ഹോട്ടല്‍ സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നു. ഏതാണ്ട് 20 വര്‍ഷത്തോളം സിങ്കപ്പൂരില്‍ ബിസിനസ് നടത്തിയിട്ടുണ്ട്. കോട്ടച്ചേരി ടൗണിലെ മെട്രോ ടൂറിസ്റ്റ് ഹോം പാര്‍ട്ണര്‍ കൂടിയാണ്. മുക്കൂട്ടെ അബ്ദുല്ലയുടെയും ഖദീജയുടെയും മകനാണ്.ഭാര്യ: ആസ്യ ഹജ്ജുമ്മ, മക്കള്‍: സുഹ്‌റ (ചിത്താരി), സൈനബ (ചിത്താരി), മുഹമ്മദ് കുഞ്ഞി(ബിസിനസ് മുംബൈ), ഉമൈബ(മുക്കൂട്), കുഞ്ഞബ്ദുല്ല (ബിസിനസ്, കാഞ്ഞങ്ങാട്), സുബൈര്‍, ഹസന്‍ (ഇരുവരും ഷാര്‍ജ), പരേതനായ ഷെറീഫ്. മറ്റുമരുമക്കള്‍: അബൂബക്കര്‍ (ഉമുല്‍ഖൊയിന്‍ കെ. എം. സി.സി സെക്രട്ടറി), നസീമ (ചിത്താരി), അബ്ദുല്ല (ഷാര്‍ജ), സമീറ (വാണിയംപാറ), സമീറ (കല്ലൂരാവി), ഷമീമ (മാണിക്കോത്ത്), സുഹ്‌റ(അതിഞ്ഞാല്‍ തെക്കെപ്പുറം). സഹോദരങ്ങള്‍: അബ്ദുല്‍ റഹിമാന്‍ മുക്കൂട്, ആയിസുമ്മ (ചിത്താരി), പരേതരായ മെട്രോപോള്‍ യൂസഫ് ഹാജി, കുഞ്ഞാമദ് (മുക്കൂട്), മുഹമ്മദ് (മുക്കൂട്). മയ്യത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ചിത്താരി ഖിളര്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി.
മുക്കൂട് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ നിര്യാണത്തില്‍ കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, എം. കെ. മുനീര്‍, കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സിഡ്‌കോ ചെയര്‍മാനുമായ സി. ടി. അഹമ്മദലി, കെ. എം. ഷാജി എം എല്‍ എ, എസ്. വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി. കെ. പി. അബ്ദുല്‍ ഖാദര്‍ മൗലവി, ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, വൈസ് പ്രസിഡന്റുമാരായ പി. മുഹമ്മദ് കുഞ്ഞി .മാസ്റ്റര്‍, എ. ഹമീദ് ഹാജി, ജനറല്‍ സെക്രട്ടറി എം. സി. ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീനാ താജുദ്ദീന്‍, വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. പി. നസീമ ടീച്ചര്‍, വൈസ് പ്രസിഡന്റ് പി. ബാലകൃഷ്ണന്‍, ഹൊസ്ദുര്‍ഗ് സി. ഐ. കെ. വി. വേണുഗോപാല്‍, കെ. പി. സി. സി അംഗം അഡ്വ. എം. സി. ജോസ്, ബി. ജെ. പി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍, സോഷ്യലിസ്റ്റ് ജനതാ ജില്ലാ പ്രസിഡന്റ് എ. വി. രാമകൃഷ്ണന്‍, സി .പി. എം നേതാക്കളായ അഡ്വ.പി. അപ്പുക്കുട്ടന്‍, വി.വി. രമേശന്‍, ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബശീര്‍ വെള്ളിക്കോത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം. അസിനാര്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

നോര്‍ത്ത് ചിത്താരി ജമാഅത്തിനെതിരെ വ്യാജ വാര്‍ത്ത; യോഗത്തില്‍ പത്രത്തിനെതിരെ പ്രതിഷേധം,
Shafi Chithari on
Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com