നിര്‍ദ്ധന കുടുംബാംഗമായ സൗമ്യേഷിന് വിഷുക്കൈ നീട്ടമായി കാര്‍ സമ്മാനം

on Apr 13, 2013കാഞ്ഞങ്ങാട്:നിര്‍ദ്ധന കുടുംബാംഗമായ സൗമ്യേഷിന് ജീവിത ദുരിതങ്ങള്‍ക്കിടയില്‍ ആശ്വാസം പകര്‍ന്ന് കൊണ്ട് വിഷുക്കൈനീട്ടമായി കാര്‍ സമ്മാനമായി ലഭിച്ചു. അജാനൂര്‍ കൊളവയലിലെ പരേതനായ നാരായണന്റെ മകന്‍ സൗമ്യേഷിന് ഒരുമാസം മുമ്പ് കാഞ്ഞങ്ങാട് ഇ- പ്ലാനറ്റില്‍ നിന്ന് മിക്‌സിവാങ്ങുമ്പോള്‍ ലഭിച്ച കൂപ്പണിലൂടെയാണ് ഒന്നാം സമ്മാനമായ കാര്‍ ലഭിച്ചത്. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് പിതാവ് നാരായണന്‍ മരണപ്പെട്ടപ്പോള്‍ കുടുംബത്തിന്റെ മൊത്തം ചുമതല സൗമ്യേഷ് ഏറ്റെടുക്കുകയായിരുന്നു. നാരായണന്‍ കാഞ്ഞങ്ങാട്ട് ഭാരത് ബീഡി കമ്പനി ഏറ്റെടുത്ത് നടത്തിയിരുന്ന കാലത്താണ് നാരായണന്‍ ക്യാന്‍സര്‍ രോഗബാധിതനായി മരണത്തിന് കീഴടങ്ങിയത്. ഇതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം സൗമ്യേഷിന് ഏറ്റെടുക്കേണ്ടി വന്നു. ഭാരത് ബീഡി കമ്പനിയുടെ സബ് കോണ്‍ട്രാക്ടറായാണ് സൗമ്യേഷ് പ്രവര്‍ത്തിക്കുന്നത്. മാതാവ് സരസ്വതിയും സഹോദരന്‍ നിതീഷും സഹോദരി സൗമ്യയും അടങ്ങുന്ന കുടുംബത്തെ നയിക്കുന്ന സൗമ്യേഷ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ഇതിനിടയിലാണ് ഭാഗ്യം സൗമ്യേഷിനെ തേടിയെത്തിയത്..

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com