റെറ്റിന പരിശോധനയിലൂടെ തലവേദനയുടെ കാരണങ്ങളറിയാം

on Oct 11, 2010

കാഞ്ഞങ്ങാട്:കണ്ണിലെ റെറ്റിന പരിശോധനയിലൂടെ തലവേദനയ്ക്ക് കാരണമാവുന്ന രോഗങ്ങള്‍ കണ്ടെത്താമെന്ന് ഡോ.ഗോപാല്‍ എസ്.പിള്ള അഭിപ്രായപ്പെട്ടു. തലവേദനയുടെ കാരണങ്ങളെയും ചികിത്സകളെയും കുറിച്ചുള്ള ഡോക്ടര്‍മാരുടെ സംസ്ഥാന തല സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.കണ്ണിനെ ബാധിക്കുന്ന ഗ്ലൂക്കോമ 40 വയസ്സിന് മുമ്പ് നേത്രപരിശോധന നടത്തി ചികിത്സിച്ചിലെങ്കില്‍ തിരിച്ചുകിട്ടാത്ത വിധം കാഴ്ച നഷ്ടപ്പെടുമെന്ന് പ്രബന്ധം അവതരിപ്പിച്ച ഡോ. ശ്രീനി എടക്ലോണ്‍ അഭിപ്രായപ്പെട്ടു. ഇ.എന്‍.ടി സംബന്ധമായ രോഗങ്ങളെക്കുറിച്ചും അതിനുള്ള പ്രതിവിധികളെക്കുറിച്ചും ഡോ.ഗൗതം കുലമര്‍വ സംസാരിച്ചു. ഡോക്ടര്‍മാരായ കെ.ആര്‍.ഭട്ട്, യൂസഫ് കുമ്പള, ആര്‍.ആനന്ദന്‍, സുജിത്ത് ഒളവത്ത്, പ്രതാപ് ടി.വിശ്വനാഥ്, എ.വി.ദ്രുവിന്‍ എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വിട്ടുമാറാത്തതും തുടരുന്നതുമായ തലവേദനയുള്ള രോഗികള്‍ പരിശോധനയ്ക്ക് വിധേയരായി ചികിത്സ തേടണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.കാഞ്ഞങ്ങാട് ഐ.എം.എ. ഹാളില്‍ പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. കേരള സൊസൈറ്റി ഓഫ് ഓഫ്താല്‍മിക് സര്‍ജന്‍സ് സംസ്ഥാന പ്രസിഡന്റ് ഡോ. ബി.വി.ഭട്ട് അധ്യക്ഷത വഹിച്ചു. ഐ.എം.എ. പ്രസിഡന്റ് ഡോ. കെ.വി.വാസു, ഡോ. പി.വി.കേളു, ഡോ. എ.വി.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ശ്രീനി എടക്ലോന്‍ സ്വഗതവും ടി.ഒ.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് സിംസ് കോംട്രസ്റ്റ് ആസ്​പത്രിയുടെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com