ബേക്കല്‍ മേല്‍പ്പാലം തുറക്കാന്‍ ദിവസങ്ങള്‍മാത്രം

on Oct 11, 2010

കാസര്‍കോട്:ബേക്കല്‍ മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി. ഇനി ബാക്കിയുള്ളത് ടാറിങ്ങും അരികുവേലി കെട്ടലും. മറ്റൊന്നും സംഭവിച്ചില്ലെങ്കില്‍ നവംബറില്‍ മേല്‍പ്പാലം നാടിന് സമര്‍പ്പിക്കാനാകുമെന്ന് അധികൃതര്‍. കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ ഏക റെയില്‍വേ ഗേറ്റ് അതോടെ ഓര്‍മയാകും. ബേക്കല്‍ കോട്ടയ്ക്കരികിലെ മേല്‍പ്പാലം പണി 10വര്‍ഷം മുമ്പാണ് തുടങ്ങിയത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ സമീപന റോഡ് പണി ശരവേഗത്തില്‍ തീര്‍ത്തു. എന്നാല്‍ റെയില്‍വേയുടെ ഭാഗത്തെ പണി കോടതി കയറി. എസ്റ്റിമേറ്റ് തുക കൂട്ടിത്തരണമെന്ന് കരാറുകാരന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അത്. ഒടുവില്‍ മുടന്തി മുടന്തി റെയില്‍വേ അത് തീര്‍ത്തു. പിന്നീട് ബാക്കിയുണ്ടായിരുന്നത് രണ്ട്‌സ്​പാനുകള്‍. അതിലൊന്ന് നേരത്തെ തീര്‍ന്നു. രണ്ടാമത്തേതിന്റെ കോണ്‍ക്രീറ്റ് ഒക്ടോബര്‍ ഒന്നിനായിരുന്നു. 22-ാം തീയതിയോടെ കോണ്‍ക്രീറ്റ് ഉറച്ച് റെഡിയാകുമെന്ന് സൂപ്പര്‍വൈസര്‍ ജിബു പറഞ്ഞു.75 ദിവസത്തിനുള്ളില്‍ അവസാന സ്​പാന്‍ പണി തീര്‍ക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. 13 ദിവസം മഴയെടുത്തെങ്കിലും 66 ദിവസംകൊണ്ട് പണി തീര്‍ത്തതായും അദ്ദേഹം പറഞ്ഞു. മെക്കാഡം ടാറിങ് ആണ് പാലത്തിന് മുകളില്‍ ചെയ്യേണ്ടത്. അതിനുള്ള നടപടി ഒക്ടോബര്‍ 22ന് ശേഷം തുടങ്ങും. അരികുകള്‍ സുരക്ഷിതമാക്കുന്ന പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. എല്ലാം ഒത്തുവന്നാല്‍ കേരളപ്പിറവിസമ്മാനമായി മേല്‍പ്പാലം മാറും.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com